Home
News

Airtel Broadband Plans: എയർടെൽ ബ്രോഡ്ബാന്റിൽ 500 ജിബി വരെ അധിക ഡാറ്റ

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ മറ്റ് കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന കമ്പനിയാണ് എയർടെൽ. വിപണിയിലെ മത്സരത്തിൽ സജീവമാകാനും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുമായി ഇപ്പോൾ എയർടെൽ ഉപയോക്താക്കൾക്ക് അധിക ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുവെന്ന് റിപ്പോർട്ട്. ഉപയോക്താക്കൾക്ക് അധിക ഡാറ്റയായി 500 ജിബി വരെ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

799 മുതൽ 3,999 രൂപ വരെ

നിലവിൽ 799 മുതൽ 3,999 രൂപ വരെ വിലയുള്ള നാല് പ്ലാനുകളാണ് എയർടെൽ തങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. പുതുതായി എയർടെൽ കൊണ്ടുവന്ന അധിക ഡാറ്റ ആനുകൂല്യത്തിന്റെ വാലിഡിറ്റിയെപറ്റി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല. നിലവിൽ ചെന്നൈ സർക്കിളിൽ മാത്രമാണ് ഈ പ്ലാൻ ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ മറ്റ് സർക്കിളുകളിലേക്കും പ്ലാൻ എത്തിയേക്കും.

എയർടെൽ എക്‌സ്ട്രീം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ എക്‌സ്ട്രീം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ എക്ട്രീം ബ്രോഡ്ബാന്റ് രാജ്യത്തെ മികച്ച ബ്രോഡ്ബാന്റ് സേവനദാതാക്കളിൽ ഒന്ന് തന്നെയാണ്. ജിയോ ഫൈബറിലൂടെ റിലയൻസ് ജിയോ ബ്രോഡ്ബാന്റ് രംഗത്തേക്ക് എത്തിയപ്പോഴും എയർടെല്ലിന് തങ്ങളുടെ ഉപയോക്താക്കളെ നിലനിർത്താനും കൂടുതൽ ഉപയോക്താക്കളെ ചേർക്കാനും സാധിച്ചിട്ടുണ്ട്. എയർടെൽ എക്ട്രീം ഫൈബർ പ്ലാനുകൾ ആരംഭിക്കുന്നത് 799 രൂപ മുതലാണ്.

799 രൂപയുടെ പ്ലാൻ

799 രൂപയുടെ പ്ലാൻ

എയർടെൽ എക്ട്രീം ഫൈബറിന്റെ ആദ്യ പ്ലാനാണ് 799 രൂപയുടേത്. 100 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 150 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം സൌജന്യ കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ലാൻഡ് ലൈൻ, ലോക്കൽ എസ്ടിഡി കോളുകൾ സൌജന്യമായി ആസ്വദിക്കാനും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും നൽകുന്നു.

999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ രണ്ടാമത്തെ പ്ലാൻ 999 രൂപ വിലയുള്ള പ്ലാനാണ്. 200 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 300 ജിബി ഡാറ്റ ലഭ്യമാക്കുന്ന ഈ പ്ലാൻ എയർടെൽ എക്സ്സ്ട്രീം പ്രീമിയം കണ്ടന്റ്, സീ 5 ആക്സസ്, ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ, അൺലിമിറ്റഡ് കോളിംഗ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

1,499 രൂപയുടെ പ്ലാൻ

1,499 രൂപയുടെ പ്ലാൻ

എയർടെൽ എക്സ്ട്രീം ഫൈബർ പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത് 1,499 രൂപ മുതലാണ്. 300 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാൻ നൽകുന്നത്. 500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിലൂടെ എയർടെൽ, സീ5 എന്നിവയിൽ നിന്നുള്ള പ്രീമിയം കണ്ടന്റുകളും ആസ്വദിക്കാം. ഒരു വർഷത്തേക്കുള്ള എയർടെൽ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

3,999 രൂപയുടെ പ്ലാൻ

3,999 രൂപയുടെ പ്ലാൻ

എയർടെൽ എക്ട്രീം ഫൈബറിന്റെ ഏറ്റവും വലിയ പ്ലാൻ 3,999 രൂപ വിലയുള്ള പ്ലാനാണ്. 1 ജിബിപിഎസ് വേഗത നൽകുന്ന ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റയും പരിധിയില്ലാത്ത കോളിങും ഉൾപ്പെടുന്നു. ബാക്കി ആനുകൂല്യങ്ങൾ 1499 രൂപ പ്ലാനിന് സമാനമാണ്. നേരത്തെ ഈ പ്ലാൻ നെറ്റ്ഫ്ലിക്സിന്റെ മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി ഈ ആനുകൂല്യം നൽകുന്നില്ല.

അധിക ഡാറ്റ

ഇതാദ്യമായല്ല എയർടെൽ അധിക ഡാറ്റ ഒരു ഓഫർ പ്രഖ്യാപിക്കുന്നത്. നേരത്തെയും പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ കമ്പനി ഇത്തരത്തിലുള്ള അധിക ഡാറ്റ ഓഫറുകൾ നൽകിയിരുന്നു. ചെന്നൈ സർക്കിളിൽ മാത്രം ഇത്തരമൊരു എക്ട്രാ ഡാറ്റ ഓഫർ പ്രഖ്യാപിച്ചത് ആ സർക്കിളിലെ ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. ധാരാളം ഇന്റർനെറ്റ് ഉപയോക്താക്കളുള്ള കേരള സർക്കിളിലും ഇത്തരമൊരു ഓഫർ വൈകാതെ പ്രതീക്ഷിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
In order to give a tough fight to other broadband players, Airtel is reportedly offering more data benefits to its new customers. The company is providing extra 500GB data per month to its broadband customers. Currently, Airtel is offering four plans that priced between Rs.799 to Rs. 3,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X