ജിയോഫൈബറിനെ നേരിടാൻ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റയുമായി എയർടെൽ

|

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണി കടുത്ത മത്സരങ്ങളിലേക്ക് തിരിയുകയാണ്. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആരംഭിച്ചതോടെ വൻ കുതിപ്പാണ് ബ്രോഡ്ബാന്റ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ അവസരം മുതലെടുക്കാൻ മികച്ച ഓഫറുകളാണ് ജിയോഫൈബർ അവതരിപ്പിച്ചത്. ഇതിനെ നേരിടാൻ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. എയർടെല്ലിന്റെ പുതിയ ഓഫർ അനുസരിച്ച് എല്ലാ ബ്രോഡ്ബാന്റ് പ്ലാനുകൾക്കൊപ്വും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് എയർടെൽ നൽകുന്നത്.

എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനിലും അൺലിമിറ്റഡ് ഡാറ്റ

എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനിലും അൺലിമിറ്റഡ് ഡാറ്റ

എയർടെൽ തങ്ങളുടെ ബ്രോഡ്ബാന്റ് പ്ലാനുകളെല്ലാം അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളാക്കി മാറ്റിയിരിക്കുകയാണ്. നിലവിൽ ബേസിക്, എന്റർടൈൻമെന്റ്, പ്രീമിയം, വിഐപി എന്നീ നാല് വിഭാഗത്തിലുള്ള പ്ലാനുകളാണ് എയർടെൽ ഉപയോക്താക്കൾക്കായി നൽകുന്നത്. നേരത്തെ ഇതിൽ മൂന്ന് പ്ലാനുകൾ നൽകിയിരുന്ന ഡാറ്റ ആനുകൂല്യങ്ങൾ പരിമിതമായിരുന്നു. പുതിയ ഓഫർ നിലവിലുള്ള ഉപയോക്താക്കൾക്കും ബാധകമാണെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: എയർടെല്ലിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ സൌജന്യമായി നേടാംകൂടുതൽ വായിക്കുക: എയർടെല്ലിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ സൌജന്യമായി നേടാം

അൺലിമിറ്റഡ് ഡാറ്റ

ഏതൊക്കെ ഉപയോക്താക്കൾക്കാണ് പുതിയ ഓഫറിലൂടെ പ്ലാനുകളിലെല്ലാം അൺലിമിറ്റഡ് ഡാറ്റ ലഭിക്കുക എന്ന കാര്യം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും കമ്പനി ഇതിനകം തന്നെ അൺലിമിറ്റഡ് ഇന്റർനെറ്റ് പായ്ക്കുകൾ നൽകുന്നുണ്ട്. അൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമെങ്കിലും ഇതിനും ലിമിറ്റ് ഉണ്ട്. 3.3 ടിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്.

ഒടിടി പ്ലാനുകളുടെ ലഭ്യത

ഒടിടി പ്ലാനുകളുടെ ലഭ്യത

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകിയിരുന്ന പ്ലാനുകളുടെ ഡാറ്റ ആനുകൂല്യങ്ങൾ അൺലിമിറ്റഡ് ആക്കി മാറ്റിയതിനൊപ്പം നേരത്തെ പ്ലാനുകളെ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളാക്കി മാറ്റാൻ ഉപയോഗിച്ചിരുന്ന 299 രൂപ പ്ലാനിനെ എടുത്ത് മാറ്റുകയും ചെയ്തു. വരും ദിവസങ്ങളിൽ എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പ്ലാനുകൾക്കൊപ്പം ലഭിച്ചിരുന്ന ആമസോൺ പ്രൈം ഓഫർ കമ്പനി നീക്കംചെയ്തു. എയർടെൽ താങ്ക്സ്, എക്‌സ്ട്രീം അപ്ലിക്കേഷനുകളുടെ ആനുകൂല്യങ്ങൾ മാത്രമേ ഇനിമുതൽ ലഭിക്കുകയുള്ളു.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾക്ക് 2ജിബി ഡാറ്റ സൌജന്യമായി നേടാംകൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾക്ക് 2ജിബി ഡാറ്റ സൌജന്യമായി നേടാം

എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ ബ്രോഡ്ബാന്റ് രാജ്യത്ത് നാല് പ്ലാനുകളാണ് നൽകുന്നത്. ഈ പ്ലാനുകൾ 799 രൂപ, 999 രൂപ, 1,499 രൂപ, 3,999 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്. ഈ പ്ലാനുകളിലൂടെ 150 ജിബി ഡാറ്റ, 300 ജിബി ഡാറ്റ, 500 ജിബി ഡാറ്റ, അൺലിമിറ്റഡ് ഡാറ്റ എന്നിങ്ങനെയുള്ള ഡാറ്റ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഈ പ്ലാനുകൾ യഥാക്രമം 100 എം‌ബി‌പി‌എസ്, 200 എം‌ബി‌പി‌എസ്, 300 എം‌ബി‌പി‌എസ്, 1 ജി‌ബി‌പി‌എസ് എന്നിങ്ങനെയുള്ള വേഗതയിൽ ഇന്റർനെറ്റ് നൽകുകയും ചെയ്യുന്നു. എയർടെൽ താങ്ക്, എക്സ്സ്ട്രീം ആപ്ലിക്കേഷനുകളിലൂടെയുള്ള ആനുകൂല്യങ്ങളും പ്ലാനിനൊപ്പം ലഭിക്കും. അൺലിമിറ്റഡ് കോളിംഗും ഈ പ്ലാനുകൾ നൽകുന്നു.

അൺലിമിറ്റഡ് ഓഫർ

എയർടെൽ അൺലിമിറ്റഡ് ഓഫർ പ്രഖ്യാപിച്ചത് ജിയോഫൈബറിന്റെ പുതിയ ഓഫറുകൾ പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ്. ജിയോ പുതുതായി അവതരിപ്പിച്ച ആദ്യത്തെ പായ്ക്കിന്റെ വില 399 രൂപയാണ്. ഇത് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ബ്രോഡ്ബാന്റ് പ്ലാനാണ്. പുതുതായി ആരംഭിച്ച ഈ പായ്ക്ക് 12 ഒടിടി ആപ്ലിക്കേഷനുകളിലേക്ക് സബ്ക്രിപ്ഷനും 30 എംബിപിഎസ് വേഗതയുമാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: താരിഫ് വർദ്ധനവിൽ നിന്ന് രക്ഷപ്പെടാൻ എയർടെല്ലിന്റെ ഈ വാർഷിക പ്ലാനുകൾ സഹായിക്കുംകൂടുതൽ വായിക്കുക: താരിഫ് വർദ്ധനവിൽ നിന്ന് രക്ഷപ്പെടാൻ എയർടെല്ലിന്റെ ഈ വാർഷിക പ്ലാനുകൾ സഹായിക്കും

Best Mobiles in India

English summary
Airtel has changed all its broadband plans to unlimited data plans. Currently, Airtel offers four categories of plans: Basic, Entertainment, Premium and VIP.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X