എയർടെൽ ബ്രോഡ്‌ബാൻഡ് അൺലിമിറ്റഡ് ഡാറ്റ ആഡ്-ഓൺ വെറും 299 രൂപയ്ക്ക്: അറിയേണ്ടതെല്ലാം

|

ജോലിക്കും വിനോദത്തിനുമൊക്കെയായി ഇന്റർനെറ്റ് ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. മൊബൈൽ ഇന്റർനെറ്റ് കണക്ഷനുകൾ എത്ര വേഗതയും നല്ല സേവനവും വാഗ്ദാനം ചെയ്ചാലും അവ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ നിലവാരത്തിലും വേഗത്തിലും എത്തില്ല. വീടുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകൾക്ക് ബ്രോഡ്ബാന്റ് കണക്ഷൻ തന്നെയാണ് നല്ലത്. ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് സേവനദാതാക്കളായ എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി ആകർഷണീയമായ പ്ലാനുകളാണ് നൽകുന്നത്.

എയർടെൽ ഫൈബർ
 

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ന് എയർടെൽ ഫൈബർ കണക്ഷൻ ലഭ്യമാണ്. 799 രൂപ, 999 രൂപ, 1,499 രൂപ, 3,999 രൂപ എന്നിങ്ങനെ നാല് വേരിയേഷനുകളിലാണ് എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾ ലഭ്യമാകുന്നത്. ആദ്യ പ്ലാനുകളിൽ ഡാറ്റ പരിധി ഉണ്ടെങ്കിലും 3,999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഡാറ്റയുമായിട്ടാണ് വരുന്നത്. പ്രീപെയ്ഡ് പ്ലാനുകൾ കൂടാതെ എയർടെൽ ഉപയോക്താക്കൾക്കായി 299 രൂപ വിലയുള്ള അൺലിമിറ്റഡ് ഡാറ്റ ആഡ്-ഓൺ കൂടി നൽകുന്നുണ്ട്. എക്സ്ട്രീം ഫൈബർ പ്ലാനുകൾക്കൊപ്പവും ഈ ഡാറ്റ ആഡ് ഓൺ പ്ലാൻ ലഭ്യമാണ്.

എയർടെല്ലിന്റെ  299 രൂപ ഡാറ്റ ആഡ്-ഓൺhttps://malayalam.gizbot.com/news/airtel-thanks-subscribers-get-free-access-to-zee5-016986.html?utm_source=/news/airtel-thanks-subscribers-get-free-access-to-zee5-016986.html&utm_medium=search_page&utm_campaign=elastic_search

എയർടെല്ലിന്റെ 299 രൂപ ഡാറ്റ ആഡ്-ഓൺhttps://malayalam.gizbot.com/news/airtel-thanks-subscribers-get-free-access-to-zee5-016986.html?utm_source=/news/airtel-thanks-subscribers-get-free-access-to-zee5-016986.html&utm_medium=search_page&utm_campaign=elastic_search

എയർടെൽ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഡാറ്റ പരിധി കഴിഞ്ഞാൽ പിന്നീട് കുറഞ്ഞ വേഗതയിൽ മാത്രമേ ഡാറ്റ ലഭ്യമാവുകയുള്ളു. ഇത്തരം അവസരങ്ങളിൽ കൂടുതൽ വേഗതയുള്ള ഡാറ്റ ഉപയോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. പ്രതിമാസം 299 രൂപ നിരക്കി ലഭ്യമാകുന്ന ആഡ് ഓൺ പായ്ക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനാണ്. അൺലിമിറ്റഡ് ഡാറ്റ എന്നാണ് പറയുന്നതെങ്കിലും ഇത് 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. മിക്കവാറും ആളുകൾക്ക് ഈ ഡാറ്റ മതിയാകും.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾക്ക് സീ5 പ്രീമിയം കണ്ടന്റ് സൌജന്യമായി നേടാം

799 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

799 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാൻ 799 രൂപയുടേതാണ്. ഈ പ്ലാനിലൂടെ 100 എംബിപിഎസ് വരെ വേഗതയുള്ള 150 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്ലിക്കേഷനിലൂടെ കൂടുതൽ ആനുകൂല്യങ്ങൾ നേടാനും സാധിക്കും. 150 ജിബി ഡാറ്റ തീർന്നു കഴിഞ്ഞാൽ വേഗത 1 എംബിപിഎസായി കുറയും.

999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ
 

999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന രണ്ടാമത്തെ പ്ലാനാണിത്. ഈ പ്ലാനിലൂടെ 200 എംബിപിഎസ് വരെ വേഗതയുള്ള 300 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ താങ്ക്സിലെ എല്ലാ ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭ്യമാകും. കൂടാതെ ആമസോൺ പ്രൈം, ZEE5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം എന്നിവയുടെ സബ്സ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. 300 ജിബി അതിവേഗ ഡാറ്റ തീർന്നു കഴിഞ്ഞാൽ വേഗത കുറവാണെങ്കിലും ഇന്റർനെറ്റ് ലഭിക്കും.

1,499 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

1,499 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ ബ്രോഡ്‌ബാൻഡിന്റെ പ്രീമിയം പ്ലാനാണ് 1,499 രൂപയുടേത്. ഇതിലൂടെ 300 എംബിപിഎസ് വരെ വേഗതയിൽ 500 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ആമസോൺ പ്രൈം, ZEE5, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. എയർടെൽ താങ്ക്സിന്റെ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. നിങ്ങളുടെ 500ജിബി പ്രതിമാസ ഡാറ്റ തീർന്നാൽ വേഗത കുറയുമെങ്കിലും ഇന്റർനെറ്റ് ലഭിക്കും.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾക്കായി പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

3,999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

3,999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ ബ്രോഡ്‌ബാൻഡിലെ ഏറ്റവും വലിയ പ്ലാനാണ് ഇത്. വിഐപി പ്ലാൻ എന്നറിയപ്പെടുന്ന ഈ പ്ലാനിലൂടെ 1 ജിബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയാണ് ലഭ്യമാവുക. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. ഇതോടൊപ്പം ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം, ZEE5, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനുകളും ലഭിക്കും. ഈ പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നതെന്ന് പറയുമെങ്കിലും 3.3 ടിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ വേഗത കുറയും.

Most Read Articles
Best Mobiles in India

English summary
Airtel is one of the oldest broadband players in the market. Not long ago, it launched its fibre services as well. Since it is still an early phase of operations for Airtel in setting up their fibre connections in every part of India, the telco has still managed to reach most of the major cities of India. Very soon, Airtel Xstream Fibre connections will be available throughout India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X