Just In
- 12 hrs ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 16 hrs ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
- 19 hrs ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 1 day ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
Don't Miss
- News
ബംഗാളിൽ പ്രതിഷേധം ആളിക്കത്തുന്നു; അക്രമം തുടർന്നാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി
- Sports
ISL: കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് എഫ്സി ഗോവ; ഫറ്റോര്‍ഡയില്‍ ഗോള്‍ മഴ
- Automobiles
രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ
- Lifestyle
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- Movies
എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്
- Finance
എസ്ബിഐയുടെ വിവിധ സേവിംസ് അക്കൗണ്ടുകൾ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
എയർടെൽ എക്ട്രിമിൽ ഇനി നോൺ-ഫിക്ഷണൽ കണ്ടൻറും ക്യൂരിയോറ്റിസിറ്റി സ്ട്രിമുമായി കരാർ
ഉപയോക്താക്കൾക്ക് എക്ട്രിം പ്ലാറ്റ്ഫോമിലൂടെ മികച്ച കണ്ടൻറുകൾ ലഭ്യമാക്കാനായിനായി എയർടെൽ നെറ്റ്ഫ്ലിക്സുമായി കരാറിലെത്തിയത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ഇപ്പോൾ എയർടെൽ ക്യൂരിയോസിറ്റി സ്ട്രീമിങ് സർവ്വീസുമായും കരാറുണ്ടാക്കിയിരിക്കുന്നു. നോൺ-ഫിക്ഷൻ കണ്ടൻറ് സ്ട്രീമിങ് സേവനമാണ് ക്യൂരിയോസിറ്റി സ്ട്രീമിങ്. ചരിത്രം, യാത്ര, കാറുകൾ, സ്ഥലം എന്നിങ്ങനെയുള്ള കാര്യങ്ങളെപറ്റിയുള്ള ഡോക്യുമെൻററികളാണ് ഈ പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യുക.

കരാറിൻറെ ഭാഗമായി എയർടെൽ ഉപയോക്താക്കൾക്ക് ക്യൂരിയോസിറ്റി സ്ട്രീമിങ് സേവനത്തിൻറെ പൂർണ കാറ്റലോഗ് ലിസ്റ്റ് ലഭ്യമാകും.ക്യൂരിയോസിറ്റി സ്ട്രീമിങിലെ എക്സ്ക്ലൂസീവ് ഒറിജിനലുകളുൾപ്പടെയുള്ള കണ്ടൻറുകൾ ഇനി മുതൽ എയർടെൽ എക്ട്രീമിലൂടെ ലഭ്യമാകും. എയർടെൽ താങ്ക്സ് ഗോൾഡ്, പ്ലാറ്റിനം ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും ക്യൂരിയോസിറ്റി സ്ട്രീം കണ്ടൻറുകൾ കോംപ്ലിമെൻററിയായി ആക്സസ് ചെയ്യാൻ സാധിക്കും.

ക്യൂരിയോസിറ്റി സ്ട്രീം കണ്ടൻറുകൾ എയർടെൽ എക്സ്സ്ട്രീം ഹൈബ്രിഡ് ബോക്സിലും എക്സ്സ്ട്രീം സ്മാർട്ട് സ്റ്റിക്കിലും കമ്പനി ലഭ്യമാക്കും. എയർടെൽ എക്‌സ്ട്രീം പതിനായിരത്തിലധികം സിനിമകളും 400+ ലൈവ് ചാനലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ എക്സ്സ്ട്രീം ആപ്ലിക്കേഷനുകൾ, സ്മാർട്ട് ഉപകരണങ്ങൾ എന്നിവ വഴി സ്മാർട്ട്ഫോൺ, ടിവി, പിസി തുടങ്ങി എല്ലാ സ്ക്രീനുകളിലും കണ്ടൻറ് ആക്സസ് ചെയ്യാൻ സാധിക്കും.
കൂടുതൽ വായിക്കുക: പുതിയ ഇൻസ്റ്റാളേഷനുകളിൽ 30 ദിവസം സൗജന്യ സേവനവുമായി എയർടെൽ ഡിജിറ്റൽ ടിവി

ZEE5, Hooq, Hoi Choi, Eros Now, HungamaPlay, ShemarooMe, Ultra, എന്നീ അപ്ലിക്കേഷനുകളിൽ നിന്നുള്ള കണ്ടൻറുകളും Wynk ആപ്പിൽ നിന്നുള്ള പാട്ടുകളും എയർടെല്ലിൻറെ ആപ്പിലൂടെ ആക്സസ് ചെയ്യാൻ സാധിക്കും. ഇത് കൂടാതെ ആൻഡ്രോയിഡ് ബേസ്ഡ് സെറ്റ്-ടോപ്പ് ബോക്സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയാണ് ഇത് വരുന്നത്. മൊബൈലുകളിൽ നിന്ന് ടിവിയിലേക്ക് വീഡിയോകൾ സ്ട്രീം ചെയ്യാൻ ഈ ബ്ലൂട്യൂത്ത്, വൈഫൈ കണക്ടിവിറ്റിയിലൂടെ സാധിക്കും. കൂടാതെ, ലൈവ് ടിവി കാണുന്നതിനായി ഈ സെറ്റ്ടോപ്പ് ബോക്സ് എയർടെല്ലിന്റെ ഡിടിഎച്ച് സേവനവുമായും ഉപയോക്താക്കൾക്ക് കണക്ട് ചെയ്യാൻ സാധിക്കും.

ഇത് കൂടാതെ എയർടെൽ എൻറർപ്രൈസ് ഹബ് എന്നൊരു പ്ലാറ്റ്ഫോം കൂടി ആരംഭിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം ബിസിനസ്സ് (SMB) ഉപഭോക്താക്കൾക്ക് സെൽഫ് കെയർ സർവ്വീസുകൾ നൽകുന്ന വൺസ്റ്റോപ്പ് ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് എന്റർപ്രൈസ് ഹബ്. പുതുതായി ആരംഭിച്ച ഈ സേവനങ്ങൾ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. വൈകാതെ തന്നെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വേണ്ടിയും കമ്പനി ഈ സേവനം പുറത്തിറക്കും.

എൻറർപ്രൈസ് ഹബ് എന്ന പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കൾക്ക് ബില്ലുകൾ ഓൺലൈനിൽ കാണാനും ഡൌൺലോഡ് ചെയ്യാനും പണം അടയ്ക്കാനും പേയ്‌മെന്റ് ഹിസ്റ്ററി കാണാനും സാധിക്കും. കംപ്ലീറ്റ് അക്കൗണ്ട് മാനേജുമെന്റ്, ടിഡിഎസ് സർട്ടിഫിക്കറ്റ് അപ്‌ലോഡുകൾ എന്നിവ കാണാനും ഈ സേവനത്തിലൂടെ സാധിക്കും. എന്റർപ്രൈസ് ഹബ് ഉപയോക്താക്കൾക്ക് പ്രോസസ്സിംഗ് എളുപ്പമാക്കും. ഒപ്പം അവരുടെ കണക്റ്റിവിറ്റിയുടെ ഹോസ്റ്റ് തത്സമയം പരിഗണിക്കപ്പെടുന്നതിനാൽ മികച്ച സേവനം തന്നെ ലഭിക്കും.
കൂടുതൽ വായിക്കുക: ഫൈബർ, എക്‌സ്ട്രീം കണക്ഷനുകൾക്കായി എയർടെൽ ഡാറ്റ റോൾഓവർ നിർത്തുന്നു

ഉപയോക്താക്കൾക്ക് മികച്ച കണ്ടൻറുകൾ നൽകാൻ എയർടെൽ തങ്ങളുടെ എക്ട്രീം സേവനത്തിലൂടെ ശ്രമിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സ് കണ്ടൻറുകൾ നൽകുന്നതിലൂടെ തന്നെ ഒട്ടേറെ ഉപയോക്താക്കളെ കമ്പനക്ക് ആകർഷിക്കാൻ കഴിയും. ഇന്ത്യയിലെ നോൺ ഫിക്ഷണൽ കണ്ടൻറുകൾ ആസ്വദിക്കുന്ന ആളുകളെ പരിഗണിച്ചുകൊണ്ട് മികച്ച ഡോക്യുമെൻററി സ്ട്രീമിങ് സേവനമായ ക്യൂരിയോറ്റിസിറ്റി സ്ട്രിമുമായി കരാറിലുണ്ടാക്കിയത് കമ്പനിക്ക് വലിയ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790