Home
News

എയർടെൽ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി, ഇനി തിരഞ്ഞെടുക്കാവുന്നത് 129 രൂപ പ്ലാൻ

വിവിധ വില നിലവാരങ്ങളിൽ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ് എയർടെൽ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ, വ്യത്യസ്ത ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ ഉൾപ്പെടെ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ നിരവധി മികച്ച ആനുകൂല്യങ്ങൾ നൽകുന്നു. ഇപ്പോഴിതാ എയർടെൽ തങ്ങളുടെ ജനപ്രീയ പ്ലാനുകളിലൊന്നായ 99 പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കിയിരിക്കുകയാണ്. ചില സർക്കിളുകളിൽ മാത്രം ലഭ്യമായ പ്ലാനായിരുന്നു ഇത്.

99 രൂപ

നേരത്തെ തിരഞ്ഞെടുത്ത സർക്കിളുകളിലെ വരിക്കാർക്ക് മാത്രമേ എയർടെലിൽ നിന്നുള്ള 99 രൂപ പ്രീപെയ്ഡ് പ്ലാൻ ലഭ്യമായിരുന്നുള്ളൂ. തുടക്കത്തിൽ പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, എംപി, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ ഈ പ്ലാൻ പിന്നീട് ഒഡീഷ, ബീഹാർ, ജാർഖണ്ഡ് എന്നിവയുൾപ്പെടെ സർക്കിളുകളിലെ വരിക്കാർക്ക് കൂടി ലഭ്യമാക്കി. ഇപ്പോഴിതാ ഈ പ്ലാൻ നിർത്തലാക്കിയിരിക്കുകയാണ് കമ്പനി. ഇനി ഇത്തരത്തിലുള്ള പ്ലാനിന് 129 രൂപ ചിലവഴിക്കണം.

1 ജിബി ഡാറ്റ

എയർടെൽ 99 പ്രീപെയ്ഡ് പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. 1 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകിയിരുന്നു. ലോക്കൽ നാഷണൽ കോളുകൾ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൌജന്യമായി നൽകിയിരുന്ന പ്ലാനാണ് ഇത്. ഇതിനൊപ്പം അധിക ആനുകൂല്യമായി സീ5 പ്രീമിയം, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള ആക്സസും 99 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് നൽകി.

എയർടെൽ 129 രൂപ പ്ലാൻ

എയർടെൽ 129 രൂപ പ്ലാൻ

ഇനി ഉപയോക്താക്കൾക്ക് 99 രൂപ പ്ലാൻ ലഭ്യമാകില്ല എന്നതിനാൽ തന്നെ തിരഞ്ഞെടുക്കാവുന്ന അടുത്ത പ്ലാൻ 129 രൂപ വിലയുള്ള പ്ലാനാണ്. 25 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് ഈ പ്ലാൻ വരുന്നത്. 1 ജിബി ഡാറ്റയും എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും ദിവസവും 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. നിർത്തലാക്കിയ 99 രൂപ പ്ലാൻ പോലെ സീ5 സബ്സ്ക്രിപ്ഷൻ സേവനങ്ങളിലേക്കുള്ള ആക്സസും 129 രൂപ പ്ലാൻ നൽകുന്നു. ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം 6 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നു എന്നതാണ്.

ഡാറ്റ

എയർടെല്ലിന്റെ 129 പ്രീപെയ്ഡ് പ്ലാൻ നിങ്ങൾക്ക് ഉപയോഗപ്രദമാണോ എന്നാലോചിച്ചാൽ, വൈഫൈ ഉപയോഗിക്കുന്ന ആളുകൾക്കും അധികം ഡാറ്റ ഉപയോഗിക്കാത്ത ആളുകൾക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ ഉപകാരപ്പെടുകയില്ല. ഈ പ്ലാനിന്റെ വരിക്കാർക്ക് മുകളിൽ സൂചിപ്പിച്ച ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷൻ പോലുള്ള ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കും.

Best Mobiles in India

English summary
Airtel offering attractive prepaid plans at various price levels. Airtel's Rs 99 plan has been discontinued
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X