450 ചാനലുകളുമായി എയർടെൽ ഡിജിറ്റൽ ടിവിയുടെ 1675 രൂപ പായ്ക്ക്

|

ഡിടിഎച്ച് മേഖലയിലെ മത്സരങ്ങൾക്കിടെ എല്ലാ സേവനദാതാക്കളും മികച്ച ഓഫറുകളും പുതിയ പായ്ക്കുകളും പുറത്തിറക്കുകയാണ്. ഇതിനിടെ എയർടെൽ ഡിജിറ്റൽ ടിവി ഉപഭോക്താക്കൾക്കായി 'ഓൾ ചാനൽസ്' പായ്ക്ക് എന്ന പേരിൽ ഒരു പുതിയ പ്ലാൻ പുറത്തിറത്തി. പ്രതിമാസം 1675 രൂപയാണ് ഈ പായ്ക്കിൻറെ നിരക്ക്. അതായത് ഉപയോക്താക്കൾ പ്രതിവർഷം 20,100 രൂപ ഈ പായ്ക്ക് ലഭിക്കാൻ നൽകണം. ഇതിൽ നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസ് (എൻ‌സി‌എഫ്) ആയ 375 രൂപയും ഉൾപ്പെടുന്നു.

450 ചാനലുകൾ

പുതുതായി ആരംഭിച്ച ഈ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് 450 ചാനലുകൾ ലഭിക്കുമെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ഈ പാക്കിൽ HD ചാനലുകൾ മാത്രമാണ് ലഭ്യമാകുക. SD ചാനലുകളൊന്നും തന്നെ ഈ പായ്ക്കിൽ ഉൾപ്പെടുന്നില്ല. റിപ്പോർട്ട് അനുസരിച്ച് ചില പ്രാദേശിക ചാനലുകളും ഈ പായ്ക്കിന് കീഴിൽ എയർടെൽ നൽകുന്നുണ്ട്.

നിരവധി സെക്ഷനുകൾ

പ്രാദേശിക HD ചാനലുകൾ കൂടാതെ ഈ പായ്ക്കിലൂടെ വിനോദം, വാർത്തകൾ, സ്പോർട്സ്, ഇംഗ്ലീഷ് മൂവി ചാനലുകൾ എന്നിങ്ങനെയുള്ള ചാനലുകളും ലഭ്യമാകുന്നുണ്ട്. എയർടെലിൻറെ ആപ്ലിക്കേഷൻ വഴിയും ഹെൽപ്പ് ലൈൻ നമ്പർ വഴിയും ഈ പായ്ക്ക് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. എച്ച്ഡി കണ്ടൻറുകൾ ആവശ്യമുള്ള ആളുകൾക്ക് പ്രിമിയം പായ്ക്ക് എന്ന നിലയിൽ പരിഗണിക്കാവുന്ന ഒരു പായ്ക്കാണ് ഇത്.

മൾട്ടി ടിവി കണക്ഷനുകൾ

എയർ ഡിജിറ്റൽ ടിവി മൾട്ടി ടിവി കണക്ഷനുകൾക്ക് ഇപ്പോൾ മികച്ച ഡിസ്കൌണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പുതിയ ഓഫറനുസരിച്ച് ഉപഭോക്താക്കൾ പുതിയ കണക്ഷനായി 80 രൂപ നൽകേണ്ടിവരും. എന്നിരുന്നാലും, മറ്റ് കണക്ഷനുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ തുകയും അധികമാണ്. കാരണം ഡിഷ് ടിവി, ഡി 2 എച്ച് എന്നിവ 50 രൂപയ്ക്കാണ് പുതിയ കണക്ഷൻ ലഭ്യമാക്കുന്നത്.

80 രൂപയ്ക്ക് മൾട്ടി കണക്ഷൻ

നിലവിൽ ഡിഷ് ടിവി, എയർടെൽ ഡിജിറ്റൽ ടിവി, ടാറ്റ സ്കൈ, ഡി 2 എച്ച് എന്നീ ഡിടിഎച്ച് സേവനദാതാക്കൾ മൾട്ടി-ടിവി കണക്ഷനുകൾ നൽകുന്നുണ്ട്. ഈ പട്ടികയിലേക്കാണ് എയർടെലും ചേർന്നത്. 80 രൂപയ്ക്ക് മൾട്ടി ടിവി കണക്ഷൻ എടുത്തതിന് ശേഷം ഉപയോക്താക്കൾക്ക് രണ്ടാമത്തെ കണക്ഷനായി പായ്ക്കുകൾ തിരഞ്ഞെടുക്കാം.

നിരവധി ചാനലുകൾ

80 രൂപ നൽകി മൾട്ടി ടിവി കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് ഫ്രി-ടു-എയർ ചാനലുകളും പണമടച്ചുള്ള ചാനലുകളും തങ്ങളുടെ സബ്ക്രിപ്ഷൻ പ്ലാനിലൂടെ തിരഞ്ഞെടുക്കാനാകും. എയർടെല്ലിലേക്ക് ഒരു മിസ്ഡ് കോൾ നൽകി ഉപയോക്താക്കൾക്ക് ആവശ്യമുള്ള പായ്ക്ക് സബ്സ്ക്രൈബ് ചെയ്യാം. അതുപോലെ ഒരു ചാനലുകൾളുടെ ലോജിക്കൽ നമ്പരുകൾ ഉപയോഗിച്ച് SMS അയച്ചും സ്ബ്ക്രിപ്ഷൻ പൂർത്തിയാക്കാം.

ട്രായ്

കേബിൾ ടിവി, ഡിടിഎച്ച് സേവനദാതാക്കൾക്കായി ട്രായ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് മുതലാണ് ബില്ലുകൾ വർദ്ധിച്ച് തുടങ്ങിയത്. ചാനൽ പാക്കുകളിൽ എൻ‌സി‌എഫിയായി വലിയ തുക കമ്പനികൾ ഈടാക്കുന്നു. 1675 രൂപയുടെ പായ്ക്കിലൂടെ എയർടെൽ 450 ചാനലുകൾ നൽകുന്നുണ്ടെങ്കിലും ഈ പായ്ക്കിന് അമിതവിലയാണ് ഈടാക്കുന്നതെന്നതിൽ സംശയമില്ല. ആളുകൾക്ക് പ്രയോജനപ്പെടുന്ന പായ്ക്കാണ് ഇതെന്നും പറയാനാകില്ല.

Best Mobiles in India

Read more about:
English summary
Airtel Digital TV has launched a new pack for its customers called the 'All channels' pack. It is priced at Rs. 1,675 per month, which means that users have to pay Rs. 20,100 annually. This also includes Network Capacity Fee (NCF) charges of Rs. 375 per month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X