ജിയോയെ കടത്തിവെട്ടി എയർടെല്ലിന് ആക്ടീവ് യൂസേഴ്സിന്റെ കാര്യത്തിൽ വൻ നേട്ടം
ഈ വർഷം ഫെബ്രുവരിയിലെ ടെലിക്കോം കമ്പനികളുടെ വരിക്കാരെ സംബന്ധിക്കുന്ന കണക്കുകൾ പുറത്ത് വന്നു. ഈ വർഷത്തിന്റെ രണ്ടാം മാസത്തിൽ റിലയൻസ് ജിയോ കൂടുതൽ വരിക്കാരെ ചേർത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് വിപണി വിഹിതവും ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തിലും തിരിച്ചടി നേരിട്ടു. അതേ സമയം പുതിയ വരിക്കാരെ ചേർക്കുന്ന കാര്യത്തിൽ എയർടെലിനെ പിന്നിലാക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. റിലയൻസ് ജിയോ 4.26 ദശലക്ഷം ഉപയോക്താക്കളെയാണ് നെറ്റ്വർക്കിലേക്ക് ചേർത്തത്. എയർടെലിന് 3.73 ദശലക്ഷം വരിക്കാരെ മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ.

ഫെബ്രുവരിയിൽ കൂടുതൽ ഉപയോക്താക്കളെ ചേർത്തു എങ്കിലും ആക്ടീവ് യൂസേഴ്സിന്റെ കാര്യത്തിൽ ജിയോ എയർടെലിനേക്കാൾ പിന്നിലാണ്. ജിയോയുടെ വിപണി വിഹിതം ഫെബ്രുവരിയിൽ 33 ശതമാനമായി കുറഞ്ഞു. നവംബറിലെ 33.5 ശതമാനത്തിൽ നിന്നാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്. എയർടെല്ലിന്റെ വിപണി വിഹിതം 33.4 ശതമാനത്തിൽ നിന്ന് 34.6 ശതമാനമായി ഉയർന്നു. ഇതിനും പിന്നിലായാണ് വോഡാഫോൺ ഐഡിയ ഉള്ളത്.

കഴിഞ്ഞ 12 മാസങ്ങളിലായി റിലയൻസ് ജിയോ 12 ദശലക്ഷം ആക്ടീവ് യൂസേഴ്സിനെയാണ് കൂട്ടിച്ചേർത്തത്. അതേ സമയം ഭാരതി എയർടെൽ ഇതിനെക്കാൾ ആക്ടീവ് വരിക്കാതെ ചേർത്തിട്ടുണ്ട്. 25.1 ദശലക്ഷവും ആക്ടീവ് ഉപയോക്താക്കളെയാണ് എയർടെൽ ചേർത്തിരിക്കുന്നത്. മൊബൈൽ ബ്രോഡ്ബാന്റിൽ എയർടെൽ മൊത്തം 41.6 മില്ല്യൺ ഉപയോക്താക്കളെയാണ് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തത്.

വോഡഫോൺ-ഐഡിയയ്ക്ക് വീണ്ടും നഷ്ടം
ഫെബ്രുവരിയിൽ വോഡഫോൺ-ഐഡിയ 0.65 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേർത്തുവെന്ന് ട്രായ് ഡാറ്റ പറയുന്നു. എന്നിരുന്നാലും വിഐയ്ക്ക് 0.2 ദശലക്ഷം ആക്ടീവ് യൂസേഴ്സിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിഐയുടെ ആക്ടീവ് യൂസേഴ്സിന്റെ വിപണി വിഹിതം 26.1 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ആക്ടീവ് യൂസേഴ്സിന്റെ അടിത്തറയിൽ ഏറ്റവും വലിയ പങ്ക് എയർടെല്ലിനാണ് ഉള്ളത്. എയർടെല്ലിന്റെ ആക്ടീവ് യൂസേഴ്സിന്റെ അടിത്തറ 340 ദശലക്ഷവും ജിയോയ്ക്ക് 324 ദശലക്ഷവും വോഡഫോൺ-ഐഡിയയുടെ ആക്ടീവ് വരിക്കാരുടെ അടിത്തറ 256 ദശലക്ഷവുമാണ്.

ആക്ടീവ് വരിക്കാർ, അഥവാ വിഎൽആർ നമ്പറുകൾ ഉപയോക്താക്കളുടെ താൽക്കാലിക ഡാറ്റയാണ്. ഈ നമ്പറുകൾ കൂടാതെ, ഫെബ്രുവരിയിൽ 11.68 ദശലക്ഷം ഉപഭോക്താക്കൾ മൊബൈൽ നമ്പർ പോർട്ടബിലിറ്റി തിരഞ്ഞെടുത്തു. ഇത് മറ്റേതൊരു മാസത്തേക്കാളും കൂടുതലാണ്. ഇതിനർത്ഥം എയർടെൽ എംഎൻപി വഴി കൂടുതൽ ഉപയോക്താക്കളെ നേടുന്നുവെന്നാണ്.

പുതിയ ജിയോഫോൺ പ്ലാനുകളും ദീർഘകാല പ്ലാനുകളും ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയിൽ 8.6 ദശലക്ഷം ഉപയോക്താക്കളെ അടുത്ത മാസം ചേർക്കുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. കമ്പനി ജിയോഫോൺ 1,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. പുതിയ ജിയോഫോൺ 24 മാസത്തേക്ക് അൺലിമിറ്റഡ് സർവ്വീസ് നൽകുന്നു. മറ്റൊരു പായ്ക്കുള്ളത്, 1,499 രൂപയ്ക്ക് 12 മാസത്തേക്ക് അൺലിമിറ്റഡ് സേവനങ്ങൾ നൽകുന്നതാണ്.

രാജ്യത്ത് ആദ്യമായാണ് റിലയൻസ് ജിയോയുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം കുറയുന്നത്. കൂടുതൽ ഉപയോക്താക്കൾ എയർടെൽ നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുന്നു എന്നാണ് ഇതിനർത്ഥം. കമ്പനി പുതിയ ബയ്-വൺ-ഗെറ്റ്-വൺ ഓഫറും പുതിയ ജിയോഫോൺ പ്ലാനുകളും അവതരിപ്പിച്ചതിനാൽ ഈ മാസം മുതലുള്ള കണക്കുകൾ വ്യത്യസ്തമായേക്കും.


Click it and Unblock the Notifications








