എയർടെൽ എൻട്രി ലെവൽ പ്ലാൻ നിരക്കിൽ 95 ശതമാനം വർദ്ധനവ്

|

ടെലികോം ഓപ്പറേറ്റർമാരെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി അനുഭവിക്കുന്ന തങ്ങളുടെ നഷ്ടം നികത്തുന്നതിനായി വില വർദ്ധനവ് നടപ്പാക്കിയിരുന്നു. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ ടെലിക്കോം കമ്പനികളാണ് തങ്ങളുടെ പ്ലാനുകളുടെ വില വർദ്ധിപ്പിച്ചത്. ഡാറ്റാ വൗച്ചറുകൾ, ടോക്ക്ടൈം, വാലിഡിറ്റി ടോപ്പ്-അപ്പുകൾ എന്നിവയടക്കം എല്ലാ തരം റിച്ചാർജ്ജുകളുടെയും നിരക്കുകൾ ഈ കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. ഓൾ-ഇൻ-വൺ പ്ലാനുകളിലുടനീളം ഈ വിലവർദ്ധനവ് ബാധകമാണ്. ഇതിനിടെ കുറഞ്ഞ വിലയിലുള്ള പ്രീപെയ്ഡ് പ്ലാനുകൾക്കും എയർടെൽ ഇപ്പോൾ വില വർദ്ധിപ്പിക്കുന്നു. 23 രൂപ പ്രീപെയ്ഡ് പ്ലാനിനാണ് ഇപ്പോൾ വില വർദ്ധിപ്പിച്ചിട്ടുള്ളത്.

എയർടെൽ
 

എയർടെൽ അതിന്റെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനിന്റെ വില ഉയർത്തിയെങ്കിലും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡാറ്റയുടെയും കോളിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും കാര്യത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 23 രൂപ പ്ലാൻ മുമ്പ് സൌജന്യ കോളുകളോ ഡാറ്റയോ നൽകിയിരുന്നില്ല. ഇത് 28 ദിവസത്തെ വാലിഡിറ്റിക്കായുള്ള പ്ലാനാണ്. ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾ 45 രൂപ നൽകേണ്ടിവരും. ഏകദേശം 95 ശതമാനം വർധനവാണ് നിരക്കിൽ ഉണ്ടായിരിക്കുന്നത്.

കൂടുതൽ വായിക്കുക: എജിആർ കുടിശ്ശികയിൽ ഇളവില്ല, വോഡാഫോണും എയർടെല്ലും കടുത്ത പ്രതിസന്ധിയിൽ

കോളുകൾ

പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് പഴയ ആനുകൂല്യങ്ങളായ ലോക്കൽ, എസ്ടിഡി കോളുകൾ മിനിറ്റിൽ 2.5 പൈസ, രാജ്യത്ത് വീഡിയോ കോളുകൾക്ക് മിനിറ്റിന് 5 പൈസ, പ്രാദേശിക എസ്എംഎസിന് 1 രൂപ, അന്താരാഷ്ട്ര എസ്എംഎസുകൾക്ക് 1.5 രൂപ എന്നിങ്ങനെയുള്ളവ തുടർന്നും ലഭ്യമാകും. ഡാറ്റയിൽ‌ താൽ‌പ്പര്യമുള്ളവർ‌ക്കായി ഈ പ്ലാൻ‌ ഡാറ്റാ നിരക്കിനെ ഒരു എം‌ബിക്ക് 50 പൈസ എന്ന നിരക്കിലേക്ക് കുറയ്ക്കും.

 വാലിഡിറ്റി

പ്ലാനിന്റെ വാലിഡിറ്റി അവസാനിച്ചതിന് ശേഷം 15 ദിവസത്തെ ഗ്രേസ് പിരീഡും കമ്പനി നൽകുന്നുണ്ട്. ഗ്രേസ് കാലയളവിൽ ഉപയോക്താവിന് കോളുകൾ സ്വീകരിക്കാൻ കഴിയും, എന്നാൽ ഔട്ട്‌ഗോയിംഗ് കോളുകൾ വിളിക്കാൻ കഴിയില്ല. ഗ്രേസ് പിരീഡ് അവസാനിച്ചുകഴിഞ്ഞാൽ എയർടെൽ നമ്പർ നിർജ്ജീവമാക്കുകയും ഉപയോക്താവിന് കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയാതാവുകയും ചെയ്യും. ഈ പ്ലാൻ ഒരു റേറ്റ് കട്ടർ പ്ലാനാണ് എന്ന കാര്യം ഓർക്കുക. 28 ദിവസത്തെ വാലിഡിറ്റിക്കൊപ്പം തന്നെ പ്ലാൻ കോളുകളുടെയും എസ്എംഎസിന്റെയും മറ്റും നിരക്കുകൾ കുറയ്ക്കുന്നു.

കൂടുതൽ വായിക്കുക: 56 ദിവസത്തേക്ക് 246 ജിബി ഡാറ്റയുമായി എയർടെൽ

ഓൾ‌റൌണ്ട് പ്ലാനുകൾ
 

പരിധിയില്ലാത്ത കോളുകൾ വാഗ്ദാനം ചെയ്യുന്ന പതിവ് ഓൾ‌റൌണ്ട് പ്ലാനുകളെ സംബന്ധിച്ചിടത്തോളം അവ ഇപ്പോൾ ആരംഭിക്കുന്നത് 149 രൂപയിൽ നിന്നാണ്. ഈ പ്ലാനിലൂടെ എയർടെൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 2 ജിബി ഡാറ്റയും 300 എസ്എംഎസുകളും എയർടെൽ സേവനങ്ങളായ വിങ്ക് സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം, ഹലോ ട്യൂൺസ് എന്നിവയിലേക്കും ആക്സസ് വാഗ്ദാനം ചെയ്യുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
The last few months have been quite uphill for all telecom operators, with all of them increasing prices to keep up with losses. Airtel, Jio and Vodafone Idea have increased prices of their telecom plans, involving all data vouchers, talktime, validity top-ups and more. The price increase has been noticeable across the all-in-one plans but Airtel is now doing the same for its low priced affordable prepaid plans. The latest one to get the price hike treatment is the Rs 23 prepaid plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X