ഗ്രാമീണ മേഖലകളിൽ 4ജി നെറ്റ്വർക്ക് വിപുലീകരിക്കാനൊരുങ്ങി എയർടെൽ

|

ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്ററായ ഭാരതി എയർടെൽ തങ്ങളുടെ 4 ജി നെറ്റ്‌വർക്ക് വിപുലീകരിക്കാനുള്ള പദ്ധതികളിലാണ്. ഗ്രാമീണ മേഖലകളിൽ 4ജി നെറ്റ്വർക്ക് വികസിപ്പിക്കാനാണ് എയർടെൽ ഇപ്പോൾ പദ്ധതിയിടുന്നത്. ഇതിനായി കമ്പനി വയർലെസ് ഹൌളിംഗ് സ്‌പെഷ്യലിസ്റ്റായ സെറഗോണിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുത്തു.

 

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ കാലയളവിൽ ഇന്ത്യയിൽ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ ആവശ്യം വർദ്ധിച്ച് വരുന്നുണ്ട്. ഈ അവസരത്തിൽ എയർടെൽ തങ്ങളുടെ നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കാനൊരുങ്ങുകയാണ്. നെറ്റ്വർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഇന്റർനെറ്റ് ഉപഭോഗത്തെ തൃപ്തിപ്പെടുത്താൻ സാധിക്കുമെന്നാണ് എയർടെൽ വിശ്വസിക്കുന്നത്.

എയർടെൽ

എയർടെൽ തങ്ങളുടെ പദ്ധതിയിലൂടെ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയിൽ 5 ജി നെറ്റ്‌വർക്കിലേക്ക് മാറാനുള്ള തയ്യാറെടുപ്പുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇടി ടെലികോം റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഭാരതി എയർടെൽ 24 മാസത്തിനുള്ളിൽ ഗ്രാമപ്രദേശങ്ങളിലെ 4 ജി നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയെ നേരിടാനാണ് എയർടെൽ നെറ്റ്വർക്ക് വിപുലീകരിക്കുന്നത്.

കൂടുതൽ വായിക്കുക: എയർടെല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനുംകൂടുതൽ വായിക്കുക: എയർടെല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും

ഓരോ ആഴ്ചയും 100 സൈറ്റുകൾ
 

ഓരോ ആഴ്ചയും 100 സൈറ്റുകൾ

സെറഗോണിന്റെ നൂതനമായ ഡിവൈസുകളും സർവ്വീസും ഉപയോഗിച്ചാണ് എയർടെൽ തങ്ങളുടെ നെറ്റ്വർക്ക് വിപുലീകരിക്കുന്നത്. ഇത് നെറ്റ്‌വർക്ക് സൈറ്റുകൾ വേഗത്തിൽ വിന്യസിക്കാൻ എർടെല്ലിനെ സഹായിക്കും. സെറഗോണിന്റ മികച്ച സേവനം സൌകര്യപ്രദമാണ്. ഇത് ഡൈനാമിക് നെറ്റ്‌വർക്ക് ജോലികളുടെ ചിലവ് കുറയ്ക്കുകയും ഇന്ത്യയിൽ ദീർഘകാലത്തേക്കുള്ള നെറ്റ്‌വർക്ക് ശേഷി വികസനത്തിനായി ഭാരതി എയർടെലിനെ സഹായിക്കുകയും ചെയ്യും.

1 ജിബിപിഎസ് ശേഷി

1 ജിബിപിഎസ് വരെ ശേഷിയുള്ള സെറഗോണിന്റെ മൾട്ടികോർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സൈറ്റുകൾ വിന്യസിക്കുന്നത്. ഇതിലൂടെ ഭാരതി എയർടെല്ലിന് ഓരോ ആഴ്ചയും 100 പുതിയ സൈറ്റുകൾ വിന്യസിക്കാൻ സാധിക്കും. ഇതിനൊപ്പം തന്നെ ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 5 ജി നെറ്റ്‌വർക്ക് കപ്പാസിറ്റിക്കുള്ള സൌകര്യങ്ങളൊരുക്കാനും സാധിക്കും.

നെറ്റ്‌വർക്ക് സൈറ്റുകൾ

കൊറോണയെ നേരിടാൻ സർക്കാർ 2020 മെയ് 03 വരെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നെറ്റ്‌വർക്ക് സൈറ്റുകൾ വിന്യസിക്കുന്നതിന് ഭാരതി എയർടെൽ സെറഗോണുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഇരട്ട മൈക്രോവേവ് റേഡിയോകൾ വിന്യസിക്കുന്നതിന് സെറഗോൺ ഭാരതി എയർടെല്ലുമായി സഹകരിക്കുന്നു. സെറഗോണിന്റെ സൊല്യൂഷൻസും സർവ്വീസും ഭാവിയിൽ 5 ജി നെറ്റ്‌വർക്ക് വികസിപ്പിക്കാനും ഭാരതി എയർടെലിനെ സഹായിക്കും.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മിനിമം റീചാർജ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മിനിമം റീചാർജ് പ്ലാനുകൾ

പ്രൊഫഷണൽ സേവനങ്ങൾ

ഭാവിയിൽ 4 ജി നെറ്റ്‌വർക്കുകൾ വികസിപ്പിക്കാനും 5 ജി നെറ്റ്‌വർക്കുകളിലേക്ക് മാറാനും ആഗ്രഹിക്കുന്ന ടെലിക്കോം ഓപ്പറേറ്റർമാർക്ക് സെറഗോണിന്റെ പ്രൊഫഷണൽ സേവനങ്ങളും മൾട്ടികോർ ഔട്ട്‌ഡോർ സൊല്യൂഷൻസും നെറ്റ്‌വർക്ക് റോൾ ഔട്ടും ലഭ്യമാക്കുമെന്ന് സെറഗണിന്റെ പ്രസിഡന്റും സിഇഒയുമായ ഇറാ പൾട്ടി അറിയിച്ചു. ഭാരതി എയർടെല്ലിന്റ നെറ്റ്വർക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സെറഗോൺ സഹായിക്കുന്നുവെന്നും ഇത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രോഡ്ബാൻഡ്

ലോക്ക്ഡൌൺ കാലത്ത് മികച്ച നെറ്റ്വർക്ക് ഉറപ്പാക്കാനുള്ള പരിശ്രമങ്ങലാണ് എയർടെല്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ടെലികോം വരിക്കാർക്ക് മാത്രമല്ല എയർടെൽ തങ്ങളുടെ വയർഡ് ബ്രോഡ്ബാൻഡ് വരിക്കാർക്ക് സേവനങ്ങളിൽ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന 401 രൂപ പ്രീപെയ്ഡ് ഡാറ്റ റീചാർജും എയർടെൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

കൂടുതൽ വായിക്കുക: എയർടെല്ലും വോഡഫോണും മെയ് മൂന്ന് വരെ വാലിഡിറ്റി നീട്ടി നൽകുംകൂടുതൽ വായിക്കുക: എയർടെല്ലും വോഡഫോണും മെയ് മൂന്ന് വരെ വാലിഡിറ്റി നീട്ടി നൽകും

Best Mobiles in India

Read more about:
English summary
Bharti Airtel has picked the products and services of top wireless hauling specialist Ceragon for additional 4G network expansion. Since the demand for broadband connections have increased in India amid the lockdown period, Bharti Airtel is planning to increase the network capacity, which will cater to the growing demand for stable connection in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X