എയർടെൽ പുതിയ 4ജി ഉപയോക്താക്കൾക്ക് സൌജന്യമായി 5 ജിബി ഡാറ്റ നൽകുന്നു

|

എയർടെൽ പുതിയ 4ജി സിം എടുക്കുന്നവർക്കും 4ജി നെറ്റ്വർക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്കുമായി ഓഫർ പ്രഖ്യാപിച്ചു. ഡാറ്റ കൂപ്പൺ എന്ന പേരിലാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റയാണ് എയർടെൽ സൌജന്യമായി നൽകുന്നത്. ഈ ഓഫർ പുതുതായി എയർടെൽ സിം എടുക്കുന്നവർക്കോ 4ജി നെറ്റ്വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർക്കോ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു.

 

പുതിയ ഓഫർ

എയർടെല്ലിന്റെ പുതിയ ഓഫർ എയർടെൽ താങ്ക്സ് ആപ്പിലൂടെ മാത്രമേ ലഭിക്കുകയുള്ളു. ഈ ഓഫർ ലഭിക്കാൻ പ്രീപെയ്ഡ് നമ്പർ ഉപയോഗിച്ച് എയർടെൽ താങ്ക്സ് ആപ്പിൽ ലോഗ് ഇൻ ചെയ്യുക. ഇതിലൂടെ 1 ജിബി കൂപ്പണുകളായി 5ജിബി വരെ ഡാറ്റ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ വർഷം ഓഗസ്റ്റിൽ എയർടെൽ ധാരാളം 4ജി വരിക്കാരെ ചേർത്തതിന് ശേഷമാണ് ഇത്തരമൊരു ഓഫർ അവതരിപ്പിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. നാല് വർഷത്തിന് ശേഷം ആദ്യമായാണ് എയർടെൽ ഇത്തരത്തിൽ ഉപഭോക്താക്കളെ നേടിയത്. പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായിട്ടാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

5ജിബി ഡാറ്റ ലഭിക്കാൻ ചെയ്യേണ്ടത്
 

5ജിബി ഡാറ്റ ലഭിക്കാൻ ചെയ്യേണ്ടത്

എയർടെല്ലിന്റെ 5ജിബി ഡാറ്റ ഓഫർ ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ എയർടെൽ താങ്ക്സ് ആപ്പ് ഡൌൺലോഡ് ചെയ്യണം. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ആക്ടിവേറ്റ് ചെയ്ത പുതിയ സിം കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. പുതിയ സിം കാർഡ് എടുത്തോ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തോ 30 ദിവസത്തിനുള്ളിൽ ഉപയോക്താവ് ഈ പ്രീപെയ്ഡ് മൊബൈർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ മാത്രമേ ഓഫർ ലഭിക്കുകയുള്ളു. ഓഫറിലൂടെ ലഭിക്കുന്ന 5ജിബി ഡാറ്റ 72 മണിക്കൂറിനുള്ളിൽ ക്രഡിറ്റ് ചെയ്യപ്പെടും.

കൂടുതൽ വായിക്കുക: 399 രൂപ മുതൽ ആരംഭിക്കുന്ന എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 399 രൂപ മുതൽ ആരംഭിക്കുന്ന എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ

നിബന്ധനകളും വ്യവസ്ഥയും

നിബന്ധനകളും വ്യവസ്ഥയും

എയർടെല്ലിന്റെ പുതിയ 5ജിബി സൌജന്യ ഡാറ്റ ഓഫറിൽ ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ഇതിൽ ആദ്യത്തേത് ഉപയോക്താക്കൾക്ക് ഒരു നമ്പറിൽ ഒരു തവണ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു എന്നതാണ്. ഈ 5 ജിബി ഡാറ്റ ലഭിക്കുന്ന ഉപയോക്താവിന് നേരത്തെ എയർടെൽ നൽകുന്ന 2 ജിബി സൌജന്യ ഡാറ്റ ഓഫർ ലഭിക്കില്ല എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 4ജിയിലേക്ക് മാറുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്ന മികച്ച ഓഫറാണ് ഈ 5ജിബി ഡാറ്റ.

ഡാറ്റ ക്രെഡിറ്റ്

ഓഫർ ലഭിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും കമ്പനി ഡാറ്റ ക്രെഡിറ്റ് ചെയ്തതായി അറിയിക്കുന്ന മെസേജ് അയക്കും. ഈ മെസേജ് ലഭിച്ച് കഴിഞ്ഞാൽ ആപ്പിലെ 'മൈ കൂപ്പൺസ്' എന്ന വിഭാഗത്തിൽ നിന്ന് ഉപയോക്താക്കൾ ഓഫർ ക്ലെയിം ചെയ്യണം. 80 ദിവസത്തിനുശേഷം ഓരോ 1 ജിബി ഡാറ്റയും ലഭിക്കുമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്. ഉപയോക്താവ് പുതിയ സിം കാർഡ് സജീവമായി ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ കൂപ്പണിലൂടെ ബാക്കിയുള്ള ഡാറ്റ ഓഫറുകൾ ലഭിക്കുകയുള്ളു എന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്.

ടെലിക്കോം

ശക്തമായ മത്സരം നടക്കുന്ന ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല എയർടെൽ 5ജിബി ഡാറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ ഇതുവരെയും 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത ആളുകളെ 4ജിയിലേക്ക് മാറ്റുക എന്ന ലക്ഷ്യവും കമ്പനിക്ക് ഉണ്ട്. 3ജി നെറ്റ്വർക്കുകൾ ഇല്ലാതാകുന്ന അവസരത്തിൽ കൂടുതൽ ആളുകളെ നേടാനും വരുമാനം വർധിപ്പിക്കാനും ഇത്തരം നടപടികളിലൂടെ സാധിക്കും.

കൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾ

Best Mobiles in India

English summary
Airtel has announced an offer for new 4G SIM subscribers and those upgrading to the 4G network. Through this offer, Airtel is giving away 5GB of data to its customers for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X