കിടിലൻ ആനുകൂല്യങ്ങളുമായി 1099 രൂപയുടെ പുതിയ എയർടെൽ ബ്ലാക്ക് പ്ലാൻ

|

എയർടെൽ തങ്ങളുടെ സേവനങ്ങൾ ഒരൊറ്റ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നതിന് വേണ്ടി ഉണ്ടാക്കിയ വിഭാഗമാണ് എയർടെൽ ബ്ലാക്ക്. കഴിഞ്ഞ വർഷം ജൂലൈയിലാണ് എയർടെൽ അതിന്റെ എയർടെൽ ബ്ലാക്ക് പ്ലാനുകൾ അവതരിപ്പിച്ചത്. 998 രൂപ, 1,349 രൂപ, 1,598 രൂപ, 2,099 രൂപ വിലയുള്ള നാല് ഫിക്സഡ് പ്ലാനുകളായിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഈ എയർടെൽ ബ്ലാക്ക് പ്ലാനുകളെല്ലാം പോസ്റ്റ്‌പെയ്ഡ് കണക്ഷനുമായാണ് വന്നത്. ഇപ്പോഴിതാ എയർടെൽ 1,099 രൂപയുടെ പുതിയ പ്ലാൻ കൂടി ഈ വിഭാഗത്തിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്.

 

എയർടെൽ ബ്ലാക്ക്

1,099 രൂപ വിലയുള്ള പുതിയ എയർടെൽ ബ്ലാക്ക് പ്ലാനിലൂടെ 200 എംബിപിഎസ് വരെ വേഗതയിൽ അൺലിമിറ്റഡ് എയർടെൽ ഫൈബർ ഇന്റർനെറ്റ്, എയർടെൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ എന്നിവ ലഭിക്കുന്നു. ഇതുകൂടാതെ ഈ പ്ലാൻ ടിവി ചാനലുകളിലേക്കുള്ള ഡിടിഎച്ച് കണക്ഷൻ നൽകുന്നുണ്ട്. ഈ ഡിടിഎച്ച് കണക്ഷന് മാത്രം 350 രൂപയോളം വില വരും. 1,099 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാനിലൂടെ ആമസോൺ പ്രൈമിലേക്ക് ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ എക്സ്ട്രീം ആപ്പുകളിലേക്കുള്ള ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്.

30 ദിവസം വാലിഡിറ്റി നൽകുന്ന പുതിയ പ്ലാനുകളുമായി എയർടെൽ30 ദിവസം വാലിഡിറ്റി നൽകുന്ന പുതിയ പ്ലാനുകളുമായി എയർടെൽ

പോസ്റ്റ്‌പെയ്ഡ്

എയർടെൽ ബ്ലാക്ക് വിഭാഗത്തിൽ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ പ്ലാനുകളും പോസ്റ്റ്‌പെയ്ഡ് സിം കാർഡുകളുമായിട്ടാണ് വരുന്നത്. എന്നാൽ പുതുതായി അവതരിപ്പിച്ച 1,099 രൂപയുടെ പ്ലാനിനൊപ്പം സിം കാർഡ് ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല. ടെലികോം ടോക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, പുതുതായി അവതരിപ്പിച്ച 1,099 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ ഒരു പ്രീപെയ്ഡ് കണക്ഷനോടുകൂടിയാണ് വരുന്നത്. ഈ പുതിയ എയർടെൽ ബ്ലാക്ക് പ്ലാനിലൂടെ നേരത്തെ മറ്റ് പ്ലാനുകൾ ഉപയോഗിച്ചിരുന്നവർക്ക് അവരുടെ എയർടെൽ കണക്ഷനുകൾ ഉപയോഗിക്കുന്നത് തുടരാൻ സാധിക്കുമെന്നാണ് സൂചനകൾ.

നിലവിലുള്ള എയർടെൽ ബ്ലാക്ക് പ്ലാനുകൾ
 

നിലവിലുള്ള എയർടെൽ ബ്ലാക്ക് പ്ലാനുകൾ

നേരത്തെ തന്നെ അവതരിപ്പിച്ച എയർടെൽ ബ്ലാക്ക് പ്ലാനുകളുടെ വില 998 രൂപ മുതൽ 2099 രൂപ വരെയാണ്. ഡിടിഎച്ച് + മൊബൈൽ, ഫൈബർ + മൊബൈൽ, ഓൾ ഇൻ വൺ പ്ലാനുകൾ എന്നിവയാണ് ഈ പ്ലാനുകളുടെ വിവിധ കോമ്പിനേഷനുകൾ. നിങ്ങൾക്ക് ഇതിൽ ഏതെങ്കിലും പ്ലാൻ ആവശ്യമുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ എയർടെല്ലിന്റെ വെബ്സൈറ്റിലുള്ള എയർടെൽ ബ്ലാക്ക് വിഭാഗത്തിൽ നിന്നും അവ തിരഞ്ഞെടുക്കാൻ സാധിക്കും. ഫൈബർ, ഡിടിഎച്ച്, മൊബൈൽ പ്ലാനുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കൾക്ക് ഏതെങ്കിലും രണ്ട് സേവനങ്ങൾ തിരഞ്ഞെടുക്കാനാകും.

ജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടംജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടം

പ്ലാനുകൾ

ഡിടിഎച്ച് + മൊബൈൽ 998 രൂപ പ്ലാൻ: ഈ പ്ലാൻ രണ്ട് മൊബൈൽ കണക്ഷനുകളും 1 ഡിടിഎച്ച് കണക്ഷനും നൽകുന്നു.

ഡിടിഎച്ച് + മൊബൈൽ 1349 രൂപ പ്ലാൻ: ഈ പ്ലാൻ മൂന്ന് മൊബൈൽ കണക്ഷനുകളും 1 ഡിടിഎച്ച് കണക്ഷനും നൽകുന്നു.

ഫൈബർ + മൊബൈൽ 1598 രൂപ പ്ലാൻ: ഈ പ്ലാൻ രണ്ട് മൊബൈൽ കണക്ഷനുകളും 1 ഫൈബർ കണക്ഷനും നൽകുന്നു.

ഓൾ ഇൻ വൺ 2099 രൂപ പ്ലാൻ: ഈ പ്ലാൻ 3 മൊബൈൽ കണക്ഷനുകൾ, 1 ഫൈബർ കണക്ഷൻ, 1 ഡിടിഎച്ച് കണക്ഷൻ എന്നിവയിലേക്ക് ആക്സസ് നൽകുന്നു.

പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിലും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എയർടെൽ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ നൽകണം എന്ന ട്രായ് നിർദേശത്തിന്റെ ഭാഗമായിട്ടാണ് ഈ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. 296 രൂപയുടെയും 319 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ കൊണ്ടുവന്നിരിക്കുന്നത്. ഈ പ്ലാനുകൾക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. രണ്ട് പ്ലാനുകളും അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ 30 ദിവസത്തെ സൗജന്യ ട്രയൽ, മൂന്ന് മാസത്തെ അപ്പോളോ 24×7 സർക്കിൾ, ഫാസ്‌ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയെല്ലാം നൽകുന്നു.

ജിയോ vs എയർടെൽ; 30 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾജിയോ vs എയർടെൽ; 30 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Airtel has introduced a new plan in the Black segment. Airtel has introduced a Rs 1,099 plan that offers fiber internet, DTH and mobile services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X