Home
News

കിടിലൻ ഓഫറുകളുമായി എയർടെൽ, 49 രൂപ പായ്ക്ക് സൌജന്യം, 79 രൂപ പ്ലാനിൽ ഇരട്ടി ആനുകൂല്യം

കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂലിപണിക്കാരടക്കമുള്ള താഴ്ന്ന വരുമാനക്കാരായ ആളുകൾ വളരെ അധികം കഷ്ടപാട് അനുഭവിക്കുന്ന ഈ സന്ദർഭത്തിൽ കിടിലൻ ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് എയർടെൽ. റീചാർജ് ചെയ്യുന്ന കടകൾ തുറക്കാത്ത അവസരത്തിൽ പല ആളുകളും ഫോണിൽ ബാലൻസ് ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഓൺലൈൻ റീചാർജ് സൌകര്യങ്ങൾ ഉപയോഗിക്കാൻ അറിയാത്ത ആളുകൾക്കാണ് ഏറ്റവും ബുദ്ധിമുട്ട്.

എയർടെൽ

അത്തരം ഉപഭോക്താക്കളെ സഹായിക്കുന്നതിനും ലോക്ക്ഡൌൺ കാരണം സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്ന താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കൾക്കുമായി എയർടെൽ 49 രൂപ പായ്ക്ക് പൂർണ്ണമായും സൗജന്യമായി നൽകും. ഇത് കൂടാതെ 79 രൂപ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇരട്ടി ആനുകൂല്യങ്ങളും എയർടെൽ നൽകും. ഇത് കമ്പനിയിൽ നിന്നുള്ള ഒറ്റത്തവണ ഓഫറായിരിക്കും. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സഹായിക്കുന്ന ഓഫറാണ് ഇത്.

എയർടെൽ 49 രൂപ, 79 രൂപ പ്ലാനുകൾ

എയർടെൽ 49 രൂപ, 79 രൂപ പ്ലാനുകൾ

ഭാരതി എയർടെല്ലിന്റെ 49 രൂപ പായ്ക്ക് 38 രൂപ ടോക്ക്ടൈമും 28 ദിവസത്തേക്ക് 100 എംബി ഡാറ്റയുമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. യാതൊരു നിരക്കും കൂടാതെ ഈ പായ്ക്ക് ഉപയോക്താക്കൾക്ക് സൌജന്യമായി നൽകും. എയർടെല്ലിന്റെ വില കുറഞ്ഞതും നിരവധി സാധാരണക്കാർ റീചാർജ് ചെയ്യുന്നതുമായ പായ്കകാണ് 49 രൂപയുടേത്. ഈ പായ്ക്ക് സൌജന്യമായി ലഭിക്കുന്നതിനാൽ തന്നെ റീചാർജ് ചെയ്യാൻ സാധിക്കാത്ത ആളുകൾക്ക് ഇൻകമിംങ് ഔട്ട്ഗോയിങ് കോളുകളിൽ തടസ്സങ്ങൾ ഉണ്ടാവില്ല.

റീചാർജ്

79 രൂപ റീചാർജ് പ്ലാനിലൂടെ എയർടെൽ ഇപ്പോൾ ഇരട്ടി ആനുകൂല്യങ്ങളാണ് നൽകുന്നത്. 128 രൂപ വിലവരുന്ന ടോക്ക്ടൈമും 200 എംബി ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാൻ 28 ദിവസം വാലിഡിറ്റിയുള്ളതാണ്. വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ അവസാനിച്ച് കഴിഞ്ഞാൽ ഓരോ മിനിറ്റിനും 60 പൈസ നിരക്കിൽ ഈടാക്കുകയും ചെയ്യും. 200 എം‌ബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഓരോ എം‌ബി ഡാറ്റയ്ക്കും 50 പൈസ ചാർജ് ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ്.

പുതിയ ഓഫറുകൾ

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 55 ദശലക്ഷം താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കളെ സഹായിക്കാനാണ് എയർടെൽ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഘട്ടത്തിൽ എയർടെൽ ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകാനായി 270 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പ്രീയപ്പെട്ടവരുമായി കോളുകൾ വിളിക്കാനും ബന്ധം നിലനിർത്താനും സാധിക്കും. കഴിഞ്ഞ ലോക്ക്ഡൌൺ കാലത്തും ടെലിക്കോം കമ്പനികൾ ഇത്തരം ഓഫറുകൾ നൽകിയിരുന്നു.

ജിയോഫോൺ ഉപയോക്താക്കൾക്കും ഓഫർ

ജിയോഫോൺ ഉപയോക്താക്കൾക്കും ഓഫർ

റിലയൻസ് ഫൌണ്ടേഷനുമായി സഹകരിച്ച് ജിയോഫോൺ ഉപയോക്താക്കൾക്കായി ഒരു ഓഫർ റിലയൻസ് ജിയോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജിയോഫോൺ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് എല്ലാ ദിവസവും 10 മിനിറ്റ് വരെ സൗജന്യ കോളിങ് നൽകുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് കൂടാതെ കമ്പനി ഉപയോക്താക്കൾക്ക് അതിന്റെ ഓരോ ജിയോഫോൺ പ്ലാനുകളിലും ബയ് വൺ ഗെറ്റ് വൺ ഓഫറും നൽകുന്നുണ്ട്. ഇതിലൂടെ ഉപയോക്താവ് ജിയോഫോൺ പ്ലാനുകളിലൊന്ന് റീചാർജ് ചെയ്യുകയാണെങ്കിൽ അവർക്ക് അതേ പ്ലാൻ സൌജന്യമായി ലഭിക്കും.

More from GizBot

Best Mobiles in India

English summary
Airtel will offer a Rs 49 pack completely free. In addition, Airtel will offer double the benefits to customers who top up the Rs 79 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X