എയർടെൽ ഉപയോക്താക്കൾക്ക് വെറും 4 രൂപ ചിലവിൽ 1 ജിബി ഡാറ്റ നേടാം

|

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ മത്സരം തുടരുന്നതിനിടെ കമ്പനികളെല്ലാം ആകർഷകമായ പ്ലാനുകളാണ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വോഡഫോൺ-ഐഡിയ പുതിയൊരു വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചിരുന്നു. 351 രൂപ വിലയുള്ള ഈ പ്ലാൻ ടോക്ക് ടൈമും ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇപ്പോഴിതാ എയർടെല്ലും ആകർഷകമായ പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.

1 ജിബി ഡാറ്റ

എയർടെല്ലിന്റെ പുതിയ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ വെറും 4 രൂപ 15 പൈസ നിരക്കിൽ ലഭിക്കും. 698 രൂപ വിലയുള്ള പുതിയ പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അതായത് മൊത്തം റീചാർജ് നിരക്ക് വച്ച് പരിശോധിക്കുമ്പോൾ ഉപയോക്താവിന് ഒരു ജിബി ഡാറ്റയ്ക്കായി ചിലവഴിക്കേണ്ടി വരുന്നത് 4 രൂപ 15 പൈസയാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. ദിവസവും 100 മെസേജുകളും പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോഫൈബറിനെ നേരിടാൻ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റയുമായി എയർടെൽകൂടുതൽ വായിക്കുക: ജിയോഫൈബറിനെ നേരിടാൻ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റയുമായി എയർടെൽ

എയർടെൽ

എയർടെല്ലിന്റെ പുതിയ റീചാർജ് പ്ലാൻ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും നൽകുന്നു. ഒരു വർഷത്തേക്ക് ഷാ അക്കാദമിയുടെ സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഫാസ്റ്റ് ടാഗ് ഇടപാട്, വിങ്ക് മ്യൂസിക്, സൌജന്യ ഹെലോട്യൂൺസ്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവയിൽ 150 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഈ പ്ലാനന് സമാനമായ പ്ലാൻ ജിയോയ്ക്കും ഉണ്ട്. ജിയോയുടെ 599 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ കണക്കിലെടുക്കുമ്പോൾ ഉപയോക്താവിന് 1ജിബി ഡാറ്റയ്ക്ക് 3 രൂപ 5 പൈസയാണ് ചിലവ് വരുന്നത്.

വോഡഫോൺ-ഐഡിയ

വോഡഫോൺ-ഐഡിയയ്ക്കും 84 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാൻ ഉണ്ട്. 699 രൂപ വിലയുള്ള വിഐയുടെ പ്ലാനിലൂടെ സാധാരണ നിലയിൽ 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എന്നാൽ നിലവിൽ ഈ പ്ലാൻ ഡബിൾ ഡാറ്റ ഓഫറിന് കീഴിൽ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ദിവസവം 4ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഡബിൾ ഡാറ്റ ആനുകൂല്യം ലഭിക്കുന്നതുകൊണ്ട് തന്നെ എയർടെൽ, ജിയോ പ്ലാനുകളെക്കാൾ ഇരട്ടി ഡാറ്റ നൽകികൊണ്ട് വോഡാഫോൺ ഈ വിഭാഗത്തിൽ മുൻപന്തിയിൽ നിൽക്കുന്നു.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ എന്നിവയുടെ ഏറ്റവും മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ എന്നിവയുടെ ഏറ്റവും മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റ

എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റ

എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകളിൽ ഇപ്പോൾ അൺലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നത്. ജിയോ ഫൈബർ പുതിയ പ്ലാനുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് എയർടെൽ തങ്ങളുടെ ബ്രോഡ്ബാന്റ് പ്ലാനുകളെല്ലാം അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനുകളാക്കി മാറ്റിയത്. നിലവിൽ ബേസിക്, എന്റർടൈൻമെന്റ്, പ്രീമിയം, വിഐപി എന്നീ നാല് വിഭാഗത്തിലുള്ള പ്ലാനുകളാണ് എയർടെൽ എക്സ്ട്രീം നൽകുന്നത്. നേരത്തെ ഇതിൽ മൂന്ന് പ്ലാനുകളിലൂടെ നൽകിയിരുന്ന ഡാറ്റ ലിമിറ്റഡ് ആയിരുന്നു.

അൺലിമിറ്റഡ് ഡാറ്റ

ഏതൊക്കെ ഉപയോക്താക്കൾക്കാണ് പുതിയ ഓഫറിലൂടെ പ്ലാനുകളിലെല്ലാം അൺലിമിറ്റഡ് ഡാറ്റ ലഭിക്കുക എന്ന കാര്യം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും കമ്പനി ഇതിനകം തന്നെ അൺലിമിറ്റഡ് ഇന്റർനെറ്റ് പായ്ക്കുകൾ നൽകുന്നുണ്ട്. അൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമെങ്കിലും ഇതിനും ലിമിറ്റ് ഉണ്ട്. 3.3 ടിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾക്ക് 2ജിബി ഡാറ്റ സൌജന്യമായി നേടാംകൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾക്ക് 2ജിബി ഡാറ്റ സൌജന്യമായി നേടാം

Best Mobiles in India

Read more about:
English summary
With Airtel's new plan, users will get 1GB of data for just Rs 4.15. Airtel has introduced a new plan priced at Rs 698.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X