Just In
- 39 min ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 1 hr ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 2 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 4 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- News
സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല് മീഡിയയില് ഞെട്ടല്, കമന്റുകളുമായി ആരാധകര്
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്: മാസം മുഴുവന് കഷ്ടപ്പെടും
- Sports
IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്-സെലക്ടര് പറയുന്നു
- Movies
റോബിന് കുളിസീന് കണ്ടത് ഇപ്പോഴും ഓര്ത്ത് ചമ്മാറുണ്ട്! ടാറ്റുക്കാരനെ കെട്ടുമോ എന്നും നിമിഷ
- Automobiles
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
Airtel: ജിയോയെ നേരിടാൻ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയർടെൽ
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പോറേറ്ററാണ് ഭാരതി എയർടെൽ (Airtel). ജിയോയുമായി കടുത്ത മത്സരത്തിലേർപ്പെടുന്ന എയർടെൽ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ജിയോ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്റ് വിഭാഗങ്ങളിൽ സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർടെൽ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. 519 രൂപയുടെയും 779 രൂപയുടെയും പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.

എയർടെൽ അവതരിപ്പിച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റ, ഓരോ ദിവസവും 100 എസ്എംഎസുകൾ എന്നിവ നൽകുന്ന പ്ലാനുകളാണ്. ഈ രണ്ട് പ്ലാനുകളും ഇതിനകം തന്നെ എയർടെല്ലിന്റെ വെബ്‌സൈറ്റിലും എയർടെൽ താങ്ക്സ് ആപ്പിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 5ജി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്ന എയർടെൽ തങ്ങളുടെ 4ജി ഉപയോക്താക്കളുടെ എണ്ണം കുറയാതിരിക്കാനുള്ള പരിശ്രമങ്ങളും നടത്തുന്നുണ്ട്. എയർടെൽ പുതുതായി അവതരിപ്പിച്ച രണ്ട് പ്ലാനുകളുടെയും ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

എയർടെൽ 519 രൂപ പ്ലാൻ
എയർടെല്ലിന്റെ പുതിയ 519 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. 60 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 90 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതോടൊപ്പം തങ്ങളുടെ ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സൗജന്യ അപ്പോളോ 24|7 സർക്കിൾ, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയാണ് ഈ ആനുകൂല്യങ്ങൾ.

എയർടെൽ 779 രൂപയുടെ പ്ലാൻ
പുതുതായി ലോഞ്ച് ചെയ്ത എയർടെല്ലിന്റെ 779 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ ആനുകൂല്യം നൽകുന്നു. ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാനിലൂടെ 135 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളെല്ലാം 519 രൂപയുടെ പ്ലാനിന് സമാനമാണ്. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന മറ്റ് എയർടെൽ പ്ലാനുകൾ
കുറഞ്ഞ നിരക്കിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ വേറെയും എയർടെല്ലിനുണ്ട്. ഇതിൽ ആദ്യത്തേത് 299 രൂപ പ്ലാനാണ്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റ വീതം പ്ലാനിലൂടെ മൊത്തം 42 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അപ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ മറ്റൊരു ശ്രദ്ധേയമായ പ്ലാനിന് 479 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. അപ്പോളോ 24|7 സർക്കിളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും. 3 മാസത്തെ വാലിഡിറ്റിയാണ് ഈ ആനുകൂല്യത്തിനുള്ളത്. സൌജന്യ ഹലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാൻ നൽകുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470