Home
News

ജിയോയെ നേരിടാൻ ദിവസേനയുള്ള ഡാറ്റ ലിമിറ്റില്ലാത്ത എയർടെല്ലിന്റെ പുതിയ 456 രൂപ പ്ലാൻ

ജിയോയ്ക്ക് പിന്നാലെ ദിവസേനയുള്ള ഡാറ്റ നിയന്ത്രണങ്ങൾ ഇല്ലാതെ ഡാറ്റാ ആനുകൂല്യം നൽകുന്ന പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. 456 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ജിയോ 5 പ്ലാനുകളായിരുന്നു ഇത്തരത്തിൽ അവതരിപ്പിച്ചത്. സാധാരണ കോംബോ പ്ലാനുകളിൽ ദിവസവും നിശ്ചിത ജിബി ഡാറ്റയാണ് നൽകുന്നത്. എന്നാൽ പുതിയ പ്ലാനുകളിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി നിശ്ചിത ജിബി ഡാറ്റ ലഭിക്കുന്നു. ഇത് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.

എയർടെൽ 456 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 456 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന 456 രൂപയുടെ പ്ലാൻ ആകർഷകമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. 50 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ എപ്പോൾ വേണമെങ്കിലും ഉപയോക്താവിന് ഉപയോഗിക്കാം. ദിവസവുമുള്ള യാതൊരു നിയന്ത്രങ്ങളും ഈ ഡാറ്റയ്ക്ക് ഇല്ല. 60 ദിവസത്തെ (രണ്ട് മാസം) വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എല്ലാ നെറ്റ്വർക്കുകളിലേക്കും സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

60 ദിവസം

456 രൂപ പ്ലാനിലൂടെ 60 ദിവസവും പ്രതിദിന 100 എസ്എംഎസ് വീതം ലഭിക്കും. ഇത് കൂടാതെ അധിക ആനകൂല്യങ്ങളായി എയർടെൽ എക്‌സ്ട്രീം പ്രീമിയം, ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, ഒരു വർഷത്തേക്ക് ഷാ അക്കാദമി കോഴ്സ്, അപ്പോളോ 24/7 സർക്കിൾ, 100 രൂപ ഫാസ്റ്റ് ടാഗ് ക്യാഷ്ബാക്ക് എന്നിവ നൽകുന്നു. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളാണ് ഇവ. ഇത് കൂടാതെ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ ഒരു മാസത്തെ സൌജന്യ ട്രയലും 456 രൂപ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 456 രൂപ പ്ലാനും ജിയോയുടെ 447 രൂപ പ്ലാനും

എയർടെൽ 456 രൂപ പ്ലാനും ജിയോയുടെ 447 രൂപ പ്ലാനും

എയർടെല്ലിന്റെ പുതിയ പ്ലാനിന് സമാനമായ പ്ലാൻ റിലയൻസ് ജിയോ അടുത്തിടെ അവതരിപ്പിച്ച അഞ്ച് പ്ലാനുകളിൽ ഉണ്ട്. 447 രൂപയാണ് ഈ പ്ലാനിന്റെ വില. 9 രൂപ എയർടെൽ പ്ലാനിന് അധികമാണ്. ജിയോയുടെ 447 രൂപ പ്ലാൻ 50 ജിബി ഡാറ്റ 60 ദിവസത്തേക്ക് നൽകുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ ജിയോക്ലൌഡ്, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ടിവി, ജിയോ ന്യൂസ് എന്നിവ പോലുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ടെലിക്കോം

ജിയോയുടെയും എയർടെല്ലിന്റെയും പ്ലാനുകളുടെ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഇല്ല എന്നത് ശ്രദ്ധേയമാണ്. രണ്ട് ടെലിക്കോം കമ്പനികളും നൽകുന്ന അധിക ആനുകൂല്യങ്ങളിലാണ് മാറ്റങ്ങൾ ഉള്ളത്. പ്രതിദിനം നിശ്ചിത ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ കുറവാണ്. പക്ഷേ അധികം ഡാറ്റ ആവശ്യമില്ലാത്തവർക്കും പ്രത്യേക ദിവസങ്ങളിൽ മാത്രം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ഇവ. സാധാരണ പ്ലാനുകൾ രണ്ട് മാസം എന്ന് പറഞ്ഞാലും 56 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. പുതിയ പ്ലാനുകൾ 60 ദിവസം വാലിഡിറ്റി നൽകുന്നു.

Best Mobiles in India

English summary
After Jio, Airtel has introduced a plan that offers data benefits without daily data restrictions. The company has introduced a prepaid plan priced at Rs 456.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X