ഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ഭാരതി എയർടെൽ മൂന്ന് പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഈ പുതിയ പ്ലാനുകൾ പതിനേഴോളം ഒടിടി (ഓവർ-ദി-ടോപ്പ്) സബ്‌സ്‌ക്രിപ്‌ഷനുകളും ഒരു ഡിടിഎച്ച് (ഡയറക്ട്-ടു-ഹോം) കണക്ഷനും നൽകുന്നു. ഇത് കൂടാതെ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾക്കൊപ്പം ഒരു ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറുമായി എയർടെൽ ബ്ലാക്ക് പ്രയോറിറ്റി കെയർ ലഭിക്കും. പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകളുടെ വില പ്രതിമാസം 1599 രൂപ, 1099 രൂപ, മാസം 699 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

 

1599 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

1599 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

എയർടെല്ലിന്റെ 1599 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 300 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റയാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് ലഭിക്കും. ഇതിനുപുറമെ എയർടെൽ എക്‌സ്ട്രീം പ്രീമിയം സിംഗിൾ ലോഗിൻ സഹിതം സോണിലിവ്, ഇറോസ് നൌ, ലയൺസ് ഗേറ്റ് പ്ലേ, ഹോയിചോയി, മനോരമ മാക്സ്, ഷിമാരോ, അൾട്രാ, ഹങ്കാമ പ്ലേ, എപ്പിക്കേൺ ഡിവോ ടിവി, ക്ലിക്ക്, നമ്മഫ്ലിക്സ്, ഡോളിവുഡ്, ഷോർട്ട്സ് ടിവി എന്നീ 14 പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കും.

എയർടെൽ

1599 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്ന എയർടെൽ ബ്രോഡ്ബാന്റ് വരിക്കാർക്ക് എയർടെൽ 4കെ എക്സ്ട്രീം ബോക്സിനായി 2000 രൂപ ഒറ്റത്തവണയായി അടച്ചാൽ ഉപയോക്താക്കൾക്ക് 350ൽ അധികം ടിവി ചാനലുകളിലേക്ക് ആക്‌സസും ലഭിക്കും. ഈ പ്രത്യേക എസ്ടിബി (സെറ്റ്-ടോപ്പ് ബോക്സ്) ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലീനിയറും ഒടിടി കണ്ടന്റും ഒരുപോലെ കാണാൻ കഴിയും. ഇത് മികച്ചൊരു ഓഫർ തന്നെയാണ്.

300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

1099 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ
 

1099 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

എയർടെല്ലിന്റെ 1099 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഓരോ മാസവും 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. 200 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ 1599 രൂപ പ്ലാനിലൂടെ ലഭിക്കുന്നത് തന്നെയാണ്. എന്നാൽ ഈ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്‌സ് ആക്സസ് ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ 1099 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ 16 ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ മാത്രമാണ് നൽകുന്നത്. എയർടെൽ എക്‌സ്ട്രീം ബോക്‌സ് ഓഫറിനൊപ്പം 350ൽ അധികം ടിവി ചാനലുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

699 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

699 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

ഭാരതി എയർടെല്ലിന്റെ പ്രതിമാസം 699 രൂപ വില വരുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് 40 എംബിപിഎസ് വേഗതയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 15 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഓരോ മാസവും 3.3 ടിബി ഡാറ്റയും നൽകുന്നു. ഈ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുകയില്ല. മറ്റ് സബ്ക്രിപ്ഷനുകൾ ലഭിക്കും. ഹൈബ്രിഡ് ടിവി ഓഫർ ഈ പ്ലാനിനും ബാധകമാണ്. ഈ പ്ലാനുകൾ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കാം.

1000 രൂപയിൽ താഴെ വിലയുള്ള  എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

1000 രൂപയിൽ താഴെ വിലയുള്ള എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

1000 രൂപയിൽ താഴെ വിലയുള്ള 499 രൂപ, 799 രൂപ, 999 രൂപ എന്നീ മൂന്ന് പ്ലാനുകൾ എയർടെൽ നേരത്തെ തന്നെ നൽകുന്നുണ്ട്. 499 രൂപ വിലയുള്ള എയർടെൽ എക്ട്രീംഫൈബർ പ്ലാനിലൂടെ 40 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് 3.3ടിബി അഥവാ 3300 ജിബി ഡാറ്റയും ലഭിക്കും. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും വിങ് മ്യൂസിക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. 799 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 100 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. മാസത്തിൽ 3.3ടിബി അഥവാ 3300 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. 999 രൂപ വിലയുള്ള പ്ലാനിലൂടെ എയർടെൽ എക്ട്രീം ഫൈബർ 200 എംബിപിഎസ് വേഗതയാണ് നൽകുന്നത്. മൊത്തം 3.3 ടിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അറിയപ്പെടുന്നത് എന്റർടൈൻമെന്റ് പ്ലാൻ എന്നാണ്. ഒടിടി ആനുകൂല്യങ്ങൾ നൽകുന്നതുകൊണ്ടാണ് ഈ പേര്.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

Best Mobiles in India

English summary
Airtel has introduced three new broadband plans. The three new broadband plans are priced at Rs 1599, Rs 1099 and Rs 699 per month respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X