Home
News

എയർടെൽ ഉപയോക്താക്കൾക്കായി പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

ഇന്ത്യൻ ടെലിക്കോം വിപണിയിൽ മികച്ച ആനുകൂല്യങ്ങളിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന കമ്പനിയാണ് എയർടെൽ. ഉപയോക്താക്കൾക്കായി എല്ലാ വില നിലവാരത്തിലും മികച്ച പ്ലാനുകൾ നൽകാൻ എയർടെൽ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കൾക്കായി പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. കേരളം ഉൾപ്പെടെ ചില സർക്കിളുകളിൽ മാത്രമാണ് എയർടെല്ലിന്റെ പുതിയ പ്ലാനുകൾ ലഭ്യമാവുക.

പുതിയ പ്ലാനുകൾ

99 രൂപ, 129 രൂപ, 199 രൂപ എന്നീ നിരക്കുകളിലാണ് എയർടെല്ലിന്റെ പുതിയ പ്ലാനുകൾ. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് കോളിംഗും സീ 5 സബ്സ്ക്രിപ്ഷനും വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള ആക്സസും അധിക ആനുകൂല്യങ്ങളായി നൽകുന്നു. 99 രൂപ പ്ലാനും 129 രൂപ പ്ലാനും ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് നൽകുന്നത്. 199 രൂപ പ്ലാൻ മൊത്തം കാലയളവിലും ദിവസേന 1 ജിബി ഡാറ്റ വീതം നൽകുന്നു.

199 രൂപ

എയർടെല്ലിന്റെ 199 രൂപ പ്ലാനിന് സമാനമായ പ്ലാൻ ചില സർക്കിളുകളിൽ വോഡഫോണും നൽകുന്നുണ്ട്. വോഡാഫോൺ 199 രൂപ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയും വോഡഫോൺ പ്ലേ, സീ 5 എന്നിവയുടെ സബ്സ്ക്രിപ്ഷനും ലഭിക്കും. അതേ സമയം റിലയൻസ് ജിയോയുടെ 149 രൂപയ്ക്ക് ജിയോ ആപ്ലിക്കേഷനുകൾക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും 24 ദിവസത്തെ വാലിഡിറ്റിയിൽ ദിവസേന 1 ജിബി ഡാറ്റയും നൽകുന്നുണ്ട്.

99 രൂപ പ്ലാൻ കേരളത്തിലില്ല

99 രൂപ പ്ലാൻ കേരളത്തിലില്ല

എയർടെല്ലിന്റെ 99 രൂപ പ്രീപെയ്ഡ് പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് നൽകുന്നത്. 100 എസ്എംഎസ് അൺലിമിറ്റഡ് കോളിംഗ് എന്നിവ നൽകുന്ന ഈ പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയാടെയാണ് വരുന്നത്. ഈ പ്ലാൻ കേരളത്തിൽ ലഭ്യമല്ല. ബീഹാർ ജാർഖണ്ഡ്, കൊൽക്കത്ത, എംപി, ഛത്തീസ്ഗഡ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, പശ്ചിമ ബംഗാൾ സർക്കിളുകളിൽ 99 രൂപ പ്ലാൻ ലഭ്യമാണ്.

129 രൂപ പ്ലാൻ

129 രൂപ പ്ലാൻ

129 രൂപയുടെ പ്ലാൻ 99 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് എങ്കിലും ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 എസ്എംഎസുകളും ലഭിക്കും. കേരളം ഉൾപ്പെടെ ചില സർക്കിളുകളിൽ മാത്രമേ ഈ പ്ലാൻ ലഭ്യമാവുകയുള്ളു. കേരളത്തോടൊപ്പം അസം, ബീഹാർ ആന്റ് ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, കൊൽക്കത്ത, എം‌പി, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, നോർത്ത് ഈസ്റ്റ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഉത്തരാഖണ്ഡ് പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ഈ പ്ലാൻ ലഭ്യമാവുക.

എയർടെൽ 199 രൂപ പ്ലാൻ

എയർടെൽ 199 രൂപ പ്ലാൻ

എയർടെല്ലിന്റെ 199 രൂപ പ്ലാനിലൂടെ ദിവസവും 1ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിംഗും 24 ദിവസത്തേക്ക് 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. കേരളത്തോടൊപ്പം അസം, ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, കൊൽക്കത്ത, എംപി, ഛത്തീസ്ഗഡ് എന്നീ 129 രൂപ പ്ലാൻ ലഭ്യമാകുന്ന സർക്കിളുകളിൽ ഈ 199 രൂപ പ്ലാൻ ലഭ്യമാണ്. ഇവ കൂടാതെ മഹാരാഷ്ട്ര, ഗോവ, നോർത്ത് ഈസ്റ്റ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Bharti Airtel has introduced three new plans under Rs 200 with less than 28 days validity in select circles including Gujarat, West Bengal, Maharashtra and Goa. The three plans namely the Rs 99, Rs 129 and Rs 199 plans offer unlimited calling along with additional benefits including access to Zee5 subscription, Wynk Music and Airtel Xstream. The Rs 99 plan and the Rs 129 plan offer 1GB of total data to users while the Rs 199 plan offers 1GB daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X