ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയിലെ എല്ലാ മുൻനിര കമ്പനികളും തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. പരസ്പരം മത്സരിക്കുന്ന വോഡഫോൺ ഐഡിയ (വിഐ), ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയെല്ലാം കൂടുതൽ ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ നേടാനാണ് ശ്രമിക്കുന്നത്. നമ്മുടെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്ന പ്ലാനുകൾ ഈ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്കായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് കൂടുതൽ ഡാറ്റ ആവശ്യം വരും ഇത്തരക്കാർക്ക് ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും ഈ മൂന്ന് ടെലിക്കോം കമ്പനികളുടെയും പക്കലുണ്ട്.

 

2.5 ജിബി ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

ദിവസവും 2.5 ജിബി ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ തന്നെ വിഐ, എയർടെൽ എന്നിവ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾക്ക് 28 ദിവസത്തെ വളരെ ചെറിയ വാലിഡിറ്റി മാത്രമാണ് നൽകുന്നത്. അതേസമയം റിലയൻസ് ജിയോ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ജിയോയ്ക്ക് ഡാറ്റ ആനുകൂല്യം നൽകുന്ന കുറഞ്ഞ വാലിഡിറ്റിയുള്ള പ്ലാൻ ഇല്ല. അതുകൊണ്ട് തന്നെ വിഐ, എയർടെൽ എന്നിവ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ നൽകുമ്പോൾ ജിയോയുടെ പ്ലാനിന് വില കൂടുതലാണ്.

80 ദിവസം വരെ വാലിഡിറ്റി നൽകുന്ന എയർടെൽ, വിഐ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ80 ദിവസം വരെ വാലിഡിറ്റി നൽകുന്ന എയർടെൽ, വിഐ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ പ്ലാൻ
 

ജിയോയുടെ പ്ലാൻ

റിലയൻസ് ജിയോ അടുത്തിടെയാണ് ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാനിന് 2999 രൂപയാണ് വില. ഉപഭോക്താക്കൾക്ക് ദിവസവും 2.5 ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റയുടെ വേഗത 64 കെബിപിഎസ് ആയി കുറയും. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്. ഈ പ്ലാൻ മൊത്തം ഡാറ്റ 912.5 ജിബി ആണ്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ്, ജിയോ സിനിമ എന്നിവയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും.

എയർടെൽ പ്ലാൻ

എയർടെൽ പ്ലാൻ

ഭാരതി എയർടെല്ലിന്റെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനിന് 449 രൂപയാണ് വില. ഈ പ്ലാൻ 28 ദിവസത്തെ വളരെ ചെറിയ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവുമുള്ള 2.5 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനിലൂടെ സൗജന്യ എയർടെൽ എക്‌സ്ട്രീം പ്രീമിയം, ഫാസ്‌ടാഗ് ക്യാഷ്ബാക്ക്, ഷാ അക്കാദമി, വിങ്ക് മ്യൂസിക്, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സൗജന്യ ട്രയൽ എന്നിവയടക്കമുള്ള അധിക ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ താങ്ക്സ് ആക്സസ് ലഭിക്കും. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും എയർടെൽ നൽകുന്നുണ്ട്.

ജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാംജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാം

വിഐ പ്ലാൻ

വിഐ പ്ലാൻ

വോഡഫോൺ ഐഡിയയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനിന് 409 രൂപയാണ് വില. എയർടെൽ പ്ലാനിനെക്കാൾ വില കുറഞ്ഞ പ്ലാനാണ് ഇത്. എന്നാൽ ഈ പ്ലാൻ എയർടെൽ പ്ലാൻ നൽകുന്നതിന് സമാനമായ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കായി ലഭിക്കും. വിഐ മൂവീസ് & ടിവി ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യവും ഈ പ്ലാനിനൊപ്പം സൗജന്യമായി നൽകുന്നുണ്ട്. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ ബിഞ്ചെ ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ് ഉൾപ്പെടുന്നത്.

3 ജിബി ഡാറ്റ നൽകന്ന ജിയോ, വിഐ, എയർടെൽ പ്ലാനുകൾ

3 ജിബി ഡാറ്റ നൽകന്ന ജിയോ, വിഐ, എയർടെൽ പ്ലാനുകൾ

ജിയോയുടെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ആദ്യത്തേത് 499 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നൽകുന്നു. ഇതിനൊപ്പം മൊത്തം വാലിഡിറ്റി കാലയളവിക്കുമായി 6 ജിബി ഡാറ്റ അധികമായും നൽകുന്നുണ്ട്. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് ഒരു കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും നൽകുന്നു.

ജിയോ, എയർടെൽ</a><a class=, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ" title="ജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ" />ജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ

499 രൂപ വിലയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്കൾക്ക് ദിവസവും 3ജിബി ഡാറ്റയും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആനുകൂല്യവും ആമസോൺ പ്രൈം മൊബൈൽ ആക്സസും നൽകുന്നു. എയർടെൽ പ്ലാനിലൂടെ അപ്പോളോ 24 /7, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, സൗജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.

വോഡാഫോൺ ഐഡിയ

വോഡാഫോൺ ഐഡിയയുടെ ദിവസവും 3ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനിന് 501 രൂപ വിലയുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തേക്ക് 3ജിബി ഡാറ്റ ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സൌജന്യ സബ്ക്രിപ്ഷനും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 16 ജിബി അധിക ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 1 വർഷത്തെ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഹൈ-സ്പീഡ് നൈറ്റ് ടൈം ഇന്റർനെറ്റ്, വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യം, വിഐ മൂവീസ്, ടിവി തുടങ്ങിയവയിലേക്ക് ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Jio, Airtel and Vi offer prepaid plans with 2.5GB of data per day. While Airtel and Vi offer 28 days valid plans, Jio offers 365 days valid plans in this category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X