Home
News

80 ദിവസം വരെ വാലിഡിറ്റി നൽകുന്ന എയർടെൽ, വിഐ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും ശക്തരായ മൂന്ന് ടെലികോം ഓപ്പറേറ്റർമാരാണ് എയർടെൽ, ജിയോ, വിഐ എന്നിവ. ഈ മൂന്ന് കമ്പനികളും 56 ദിവസത്തിനും 84 ദിവസത്തിനും ഇടയിൽ വാലിഡിറ്റി നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 2 മാസത്തിൽ കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവയെല്ലാം. മികച്ച ഡാറ്റയും സ്ട്രീമിങ് ആനുകൂല്യങ്ങളും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ നൽകുന്ന ദിവസവും 3 ജിബി ഡാറ്റയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാം.

ഷവോമി

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ടെലികോം കമ്പനികളിൽ നിന്നുള്ള മിക്ക 3 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളും ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസുമായിട്ടാണ് വരുന്നത്. 77 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കുള്ള 666 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ എയർടെലും വിയും നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയുള്ള 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ജിയോ നൽകുന്നത്. 70 ദിവസത്തെ വാലിഡിറ്റിയുള്ള 901 രൂപയുടെ പ്ലാനും വിഐ നൽകുന്നുണ്ട്. ഈ പ്ലാനുകൾ നോക്കാം.

എയർടെൽ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 666 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. 77 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആക്സസ്, അപ്പോളോ 24 | 7 സർക്കിൾ ആക്സസ്, ഷാ അക്കാദമിയിൽ സൗജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് ആക്സസ് എന്നിവ ഉൾപ്പെടുന്നു.

വിഐ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 666 രൂപ വിലയുള്ല പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന് 77 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനിലൂടെ വിഐ മൂവീസ്, ടിവി ആക്സസ് സൌജന്യമായി ലഭിക്കും. ഇത് കൂടാതെ ഈ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ ബിഞ്ചെ ഓൾ നൈറ്റ് ഓഫറും വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളും ഡാറ്റ ഡിലൈറ്റ് ഓഫറും ഉൾപ്പെടുന്നു.

വിഐ 909 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 909 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്ന മികച്ചൊരു പ്ലാനാണ് 901 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 70 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആനുകൂല്യങ്ങളിലേക്കുള്ള ആക്‌സസും ലഭിക്കുന്നു. 901 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് നൈറ്റ് ടൈം ഡാറ്റ, വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യങ്ങൾ, കോംപ്ലിമെന്ററി ഡാറ്റ എന്നിവ ഉൾപ്പെടുന്നു.

ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളിൽ ആദ്യത്തേത് 395 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1000 എസ്എംഎസുകളും പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നു. 666 രൂപ വിലയുള്ള ജിയോയുടെ പ്ലാനിലൂടെ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യളാണ് ജിയോ ലഭിക്കുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന 666 രൂപ പ്ലാനിനെക്കാൾ കൂടുതൽ ആനുകൂല്യം ഈ പ്ലാനിലൂടെ ലഭിക്കുന്നു. ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള വളരെ ജനപ്രിയമായ പ്ലാനുകളിലൊന്നാണ് 719 രൂപ പ്ലാൻ. ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു.

എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

84 ദിവസം വാലിഡിറ്റിയുള്ള എയർടെല്ലിന്റെ ആദ്യ പ്ലാനിന് 455 രൂപയാണ് വില. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അടുത്ത പ്ലാനിന് 719 രൂപയാണ് വില. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി കാലയളവിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1.5 ജിബി ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. 839 രൂപ വിലയുള്ള പ്ലാനിലൂടെ 84 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

വിഐയുടെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

വിഐയുടെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

വിഐയുടെ 84 ദിവസം വാലിഡിറ്റിയുള്ള 719 രൂപ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. 459 രൂപ വിലയുള്ള പ്ലാനിലൂടെ മൊത്തം 6 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ 84 ദിവസത്തേക്ക് ലഭിക്കും. 839 രൂപ വിലയുള്ള പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ 84 ദിവസത്തേക്ക് ലഭിക്കും.

Best Mobiles in India

English summary
Airtel, Jio and Vi offers the best prepaid plans valid for more than two months. Take a look at the plans valid for less than 80 days offered by these telecom companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X