Home
News

ഈ എയർടെൽ, ജിയോ പ്ലാനുകളിലൂടെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാം

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ മത്സരം ശക്തമായതോടെ എല്ലാ കമ്പനികളും ഉപയോക്താക്കൾക്ക് പ്ലാനുകൾക്കൊപ്പം നൽകുന്ന ഡാറ്റ, കോളിങ് ആനുകൂല്യത്തിന് പുറമേ ചില അധിക ആനുകൂല്യങ്ങൾ കൂടി നൽകാൻ ആരംഭിച്ചു. ഇത്തരത്തിൽ നൽകുന്ന അധിക ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനുകളാണ്. രാജ്യത്തെ ടെലിക്കോം മേഖലയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയറുകളുള്ള കമ്പനികളായ ജിയോയും എയർടെല്ലും നിരവധി പ്ലാനുകളിൽ ഒടിടി സബ്ക്രിപ്ഷൻ നൽകുന്നുണ്ട്.

എയർടെൽ

അടുത്തിടെ എയർടെൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നവയാണ്. ആമസോൺ പ്രൈം വീഡിയോ, സീ 5 എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനും ചില പ്ലനുകളിൽ എയർടെൽ നൽകുന്നു. ജിയോയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ വാഗ്ദാം ചെയ്യുന്ന ജിയോ, എയർടെൽ എന്നിവയുടെ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ മൂന്ന് പായ്ക്കുകളിലാണ് ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നത്. ഈ പായ്ക്കുകളുടെ വില 401 രൂപ, 448 രൂപ, 599 രൂപ എന്നിങ്ങനെയാണ്. 401 രൂപ പ്ലാൻ 30 ജിബി ഡാറ്റയും എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗും നൽകുന്നു. 448 രൂപ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. 599 രൂപയുടെ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും 56 ദിവസത്തേക്ക് നൽകുന്നു.

ഡിസ്നി + ഹോട്ട്സ്റ്റാർ

ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന എയർടെല്ലിന്റെ മറ്റൊാരു പ്ലാൻ 2698 രൂപ വിലയുള്ള പ്ലാനാണ്. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 100 മെസേജുകൾ, ദിവസവും 2 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾക്കൊപ്പം ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗും നൽകുന്നുണ്ട്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കും.

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന രണ്ട് പ്ലാനുകളാണ് റിലയൻസ് ജിയോയ്ക്ക് ഉള്ളത്. ആദ്യത്തെ പ്രീപെയ്ഡ് പ്ലാൻ 401 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. ഇതിനൊപ്പം 6 ജിബി അധിക ഡാറ്റയും നൽകുന്നു. ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങ് നൽകുന്ന ഈ പ്ലാൻ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനിറ്റ് സൌജന്യ കോളുകളാണ് നൽകുന്നത്. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 399 രൂപ വിലയുള്ള ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

2,599 രൂപ പ്ലാൻ

ജിയോയുടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന രണ്ടാമത്തെ പ്ലാനിന് 2,599 രൂപയാണ് വില. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകൾ നൽകുന്ന ഈ പ്ലാൻ ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകൾ നൽകുന്നുണ്ട്. ദിവസവും 2ജിബി ഡാറ്റയും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 10 ജിബി അധിക ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

More from GizBot

Best Mobiles in India

English summary
All the telecom companies started offering customers some additional benefits in addition to the data and calling benefits that come with the plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X