Home
News

എയർടെൽ, ജിയോ, വിഐ എന്നിവയുടെ 84 ദിവസം വാലിഡിറ്റിയുള്ള വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ, വോഡഫോൺ ഐഡിയ (വിഐ), റിലയൻസ് ജിയോ എന്നിവ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്ന ടെലിക്കോം കമ്പനികളാണ്. 2019 ഡിസംബറിലെ താരിഫ് വർദ്ധനവിന് ശേഷം ഈ മൂന്ന് ടെലിക്കോം കമ്പനികളും 84 ദിവസത്തെ വാലിഡിറ്റിയുള്ള ചില പ്രീപെയ്ഡ് പ്ലാനുകൾ 600 രൂപ മുതൽ 700 രൂപ വരെയുള്ള വിലയിലാണ് നൽകുന്നത്. ഇത്രയും വിലയുള്ള പ്ലാനുകൾ റീചാർജ് ചെയ്യാൻ താല്പര്യമില്ലാത്ത ഉപയോക്താക്കൾക്കായി ഈ മൂന്ന് കമ്പനികളും ചില പ്ലാനുകൾ നൽകുന്നുണ്ട്.

വിഐ, എയർടെൽ, ജിയോ

വിഐ, എയർടെൽ, ജിയോ എന്നീ കമ്പനികൾ 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന കുറഞ്ഞ വിലയുള്ള ചില പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ മറ്റ് കോംബോ പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകില്ല എങ്കിലും കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകാളാണ് ഇവ. ജിയോയുടെ 329 രൂപ പ്രീപെയ്ഡ് പ്ലാൻ, എയർടെൽ, വിഐ എന്നിവയുടെ 379 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നിവയാണ് 84 ദിവസം വാലിഡിറ്റി നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ.

ജിയോയുടെ 329 രൂപ പ്ലാൻ

ജിയോയുടെ 329 രൂപ പ്ലാൻ

ജിയോയുടെ 329 രൂപ പ്ലാൻ 84 ദിവസം വാലിഡിറ്റി നൽകുന്ന വില കുറഞ്ഞ പ്ലാനാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി 4ജി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റിന് ശേഷം ഡാറ്റ സ്പീഡ് 64 കെബിപിഎസായി കുറയ്ക്കും. ഡാറ്റാ ആനുകൂല്യത്തിന് പുറമെ അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളുകളും ഈ പ്ലാൻ നൽകുന്നു. 84 ദിവസത്തേക്ക് 1000 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

84 ദിവസം

ജിയോയുടെ 329 രൂപ പ്ലാനിലൂടെ 84 ദിവസത്തേക്ക് ലഭിക്കുന്ന 6 ജിബി ഡാറ്റ ആനുകൂല്യം തീർന്ന് കഴിഞ്ഞാൽ വീണ്ടും വേഗതയുള്ള ഇന്റർനെറ്റ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് 11 രൂപ മുതലുള്ള വിലയിൽ ആരംഭിക്കുന്ന ഡാറ്റ വൌച്ചറുകൾ റീചാർജ് ചെയ്യാവുന്നതാണ്. 50 ജിബി വരെ ഡാറ്റ നൽകുന്ന ഡാറ്റ വൌച്ചറുകൾ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. കൂടുതൽ വാലിഡിറ്റിയും കുറഞ്ഞ ഡാറ്റ ആനുകൂല്യവും ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പ്ലാനാണ് ഇത്.

എയർടെല്ലിന്റെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളെക്കാൾ വില കൂടുതലാണ് എയർടെല്ലിന്റെ ഇതേ വാലിഡിറ്റി നൽകുന്ന പ്ലാനിന്. 379 രൂപയാണ് എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനിനായി ഉപയോക്താവ് നൽകേണ്ടത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ ജിയോയ്ക്ക് സമാനമായി 6 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 900 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

എയർടെൽ എക്‌സ്ട്രീം ആപ്പ്

400ലധികം ലൈവ് ടിവി ചാനലുകൾ ലഭ്യമാക്കുന്ന എയർടെൽ എക്‌സ്ട്രീം ആപ്പ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും എയർടെല്ലിന്റെ 379 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. അൺലിമിറ്റഡ് സോങ് ചേയിഞ്ച് ഓപ്ഷനോടെ സൌജന്യ ഹെലോട്യൂൺസ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ഷാ അക്കാദമിയുടെ സൌജന്യ കോഴ്സ് ആനുകൂല്യങ്ങളും 150 രൂപ ടേസ്റ്റാഗ് ആനുകൂല്യവും എയർടെല്ലിന്റെ 379 രൂപ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 379 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകല്യങ്ങൾ നൽകുന്ന 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1000 എസ്എംഎസുകളും നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി ആപ്ലിക്കേഷനിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Airtel, Vodafone Idea (Vi) and Reliance Jio are the telecom companies that offer the best prepaid plans to their customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X