എയർടെൽ, ജിയോ, വിഐ, ബിഎസ്‌എൻഎൽ എന്നിവയുടെ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ
ടെലിക്കോം കമ്പനികൾ തമ്മിലുള്ള മത്സരം ശക്തമായതോടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യങ്ങളും കമ്പനികൾ നൽകാൻ തുടങ്ങി. ഇതിനായി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി എല്ലാ ടെലിക്കോം കമ്പനികളും കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. ടെലിക്കോം കമ്പനികൾ അവരുടെ ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസും നൽകുന്നു.

എയർടെൽ, ജിയോ, വിഐ, ബിഎസ്‌എൻഎൽ എന്നിവയെല്ലാം അവരുടെ ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സീ5 തുടങ്ങിയ ഇന്ത്യയിലെ ജനപ്രീയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് ഈ പ്ലാനുകൾ ആക്സസ് നൽകുന്നു. ഇവയിൽ ചില ആകർഷകമായ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
ജിയോയുടെ 598 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 2 ജിബിഡാറ്റയും ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 2,000 മിനുറ്റ് സൌജന്യ കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എല്ലാ ജിയോ ആപ്പുകളിലേക്കും കോപ്ലിമെന്ററി സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ഒടിടി ആനുകൂല്യം നൽകുന്ന ജിയോയുടെ മറ്റൊരു പ്ലാനിന് 777 രൂപയാണ് വില. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു. ഉപയോക്താക്കൾക്ക് 1.5 ജിബി ഡാറ്റയും സൌജന്യമായി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 എഫ്യുപി മിനിറ്റുകളുമാണ് ഈ പ്ലാൻ നൽകുന്നത്. 5 ജിബി ഡാറ്റ ബോണസും ഉപയോക്താക്കൾക്ക് ലഭിക്കും.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെല്ലിന്റെ ഒടിടി ആനുകൂല്യം നൽകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 599 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ എയർടെൽ ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ്, എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെല്ലിന്റെ 289 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ZEE5 പ്രീമിയം സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ പ്രീപെയ്ഡ് പ്ലാനുകൾ
വിഐയുടെ 795 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വിഐ മൂവീസ്, ടിവി ആപ്പിലേക്ക് ആക്സസ് നൽകുന്നതിനൊപ്പം സീ5 പ്രീമിയം സബ്ക്രിപ്ഷനും സൌജന്യമായ നൽകുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫറും നൽകുന്നു.

ബിഎസ്‌എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്‌എൻഎല്ലിന്റെ ‘എസ്ടിവി_429' പ്ലാൻ ഇറോസ് നൌ സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നു. 81 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഉപയോക്താക്കൾക്ക് ഈ പ്ലാനിനൊപ്പം 1 ജിബി ഡാറ്റയും ദിവസവും 250 മിനുറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications








