ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വിഐ എന്നിവയ്ക്ക് വിവിധ വാലിഡിറ്റി കാലയളവുകളിലേക്കായി ദിവസവും 1 ജിബി, 2 ജിബി, 3 ജിബി ഡാറ്റ നൽകുന്നന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഉണ്ട്. എങ്കിലും വരിക്കാരിൽ വലിയൊരു വിഭാഗം തിരഞ്ഞെടുക്കുന്ന പ്ലാനുകൾ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നവയാണ്. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് കോളുകൾ, എസ്എംഎസ്, മറ്റ് അധിക ആനുകൂല്യങ്ങൾ എന്നിവ കൂടി നൽകുന്ന കോംബോ പ്ലാനുകളാണ്. വിലയനുസരിച്ച് വ്യത്യസ്ത വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1.5 ജിബി ഡാറ്റ ഈ പ്ലാനുകൾ നൽകുന്നു.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 200 രൂപയിൽ കൂടുതൽ വിലയുള്ള ഈ പ്ലാനുകൾ 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെയുള്ള വാലിഡിറ്റിയിലേക്കായി ഓഫറുകൾ നൽകുന്നു. വിവിധ വില വിഭാഗങ്ങളിൽ ഈ പ്ലാനുകൾ ലഭ്യമാണ്. വരിക്കാർക്ക് ആവശ്യമുള്ള വാലിഡിറ്റി കാലയളവിന് അനുസരിച്ച് ഈ പ്ലാനുകളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

399 രൂപയുടെ എയർടെൽ, ജിയോ, വിഐ പ്ലാനുകൾ
എയർടെൽ, ജിയോ, വിഐ എന്നിവയുടെ 399 രൂപ വിലയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ 56 ദിവസത്തെ വാലിഡിറ്റി നൽകുന്നവയാണ്. ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാനുകൾ നൽകുന്നു. ഈ പ്ലാനുകളിൽ ഓരോന്നും നൽകുന്ന അധിക ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. ദിവസവും 100 എസ്എംഎസുകളും വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനുകളലും എയർടെൽ എക്സ്സ്ട്രീം പ്രീമിയവുമാണ് എയർടെൽ 399 രൂപ പ്ലാനിലൂടെ നൽകുന്നത്. ജിയോ, വിഐ എന്നിവ യഥാക്രമം ജിയോ ആപ്പുകളിലേക്കും വിഐ മൂവീസിലേക്കും ടിവിയിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. വിഐ ഉപയോക്താക്കൾക്ക് വാരാന്ത്യ ഡാറ്റ റോൾഓവർ ഓഫറും ആപ്പിൽ നിന്ന് റീചാർജ് ചെയ്താൽ 5 ജിബി അധിക ഡാറ്റയും നൽകുന്നു.

250 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ പ്ലാനുകൾ
250 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ വിഐ, എയർടെൽ, ജിയോ എന്നിവയ്ക്ക് ഉണ്ട്. വിഐയുടെയും എയർടെല്ലിന്റെയും 249 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ജിയോയുടെ 199 രൂപ പ്ലാനും സമാന ആനുകൂല്യങ്ങൾ നൽകുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസവും 1.5 ജിബി ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനുകൾ നൽകുന്നു. ഓരോ ടെലിക്കോം ഓപ്പറേറ്ററു വ്യത്യസ്തമായ അധിക ആനുകൂല്യങ്ങളും തങ്ങളുടെ പ്ലാനുൾക്കൊപ്പം നൽകുന്നുണ്ട്.

600 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ജിയോ, വിഐ പ്ലാനുകൾ
600 രൂപയിൽ താഴെ വിലയിൽ ജിയോ നൽകുന്ന പ്ലാനിന് 555 രൂപയാണ് വില. എയർടെല്ലിന്റെ ഈ പ്ലാനിന് 598 രൂപയും വിഐയുടെ പ്ലാനിന് 599 രൂപയും വിലയുണ്ട്. ഈ മൂന്ന് പ്ലാനുകളും 84 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനുകളിലൂടെ ലഭ്യമാണ്. എയർടെൽ എക്സ്ട്രീം പ്രീമിയം, സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നിവ എയർടെൽ ഈ പ്ലാനിലൂടെ നൽകുന്നു. വിഐ നൈറ്റ്, വീക്കെൻഡ് റോൾഓവർ ഡാറ്റയും വിഐ മൂവീസ്, ടിവി ആക്സസും നൽകുന്നു. ജിയോ 555 പ്രീപെയ്ഡ് റീചാർജ് പ്ലാൻ ജിയോ ടിവി, ജിയോ ആപ്പ്സ് എന്നിവയിലേക്ക് ആക്സസ് നൽകുന്നു.


Click it and Unblock the Notifications








