Home
News

ജിയോ വോഡാഫോൺ എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യൻ ടെലികോം രംഗത്തെ മുൻനിര കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവ തമ്മിലുള്ള മത്സരം വിപണിയിൽ തുടരുകയാണ്. മികച്ച ഒരു പ്രീപെയ്ഡ് പ്ലാനുകളുമായിട്ടാണ് കമ്പനികൾ ഇപ്പോൾ എതിരാളികളെ നേരിടുന്നത്. ഡിസംബറിലെ താരിഫ് വർദ്ധനയ്ക്ക് ശേഷം ലാഭമുണ്ടാക്കുന്നതിനൊപ്പം തന്നെ ആകർഷകമായ പ്ലാനുകൾ അവതരിപ്പിച്ച് കൂടുതൽ ഉപയോക്താക്കളെ നേടിയെടുക്കാനുള്ള പരിശ്രമമാണ് കമ്പനികൾ നടത്തുന്നത്.

ടെലിക്കോം വിപണി

ടെലിക്കോം വിപണിയിലെ മത്സരം കടുക്കുന്നതോടെ ഉപയോക്താക്കൾക്ക് പ്ലാനുകൾക്കൊപ്പം സാധാരണ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും മാത്രമല്ല കമ്പനികൾ നൽകുന്നത്. അധിക ആനുകൂല്യങ്ങളിലൂടെ ഉപയോക്താക്കലെ ആകർഷിക്കുക എന്ന തന്ത്രമാണ് എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും ഇപ്പോൾ നടപ്പാക്കുന്നത്. സീ 5, ആമസോൺ പ്രൈം പോലുള്ള സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ അടക്കമുള്ളവയാണ് അധിക ആനുകൂല്യങ്ങളായി കമ്പനികൾ നൽകുന്നത്.

പ്രീപെയ്ഡ് പ്ലാനുകൾ

എല്ലാ സാമ്പത്തിക സാഹചര്യങ്ങളിലുള്ള ഉപയോക്താക്കളുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് കമ്പനികൾ ഇപ്പോൾ നൽകുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും വേണ്ടി 200 രൂപയ്ക്ക് താഴെ വിലയുള്ള പ്ലാനുകൾ കമ്പനികൾ നൽകുന്നുണ്ട്. 200 രൂപയിൽ താഴെ വിലയുള്ള വോഡഫോൺ, എയർടെൽ, ജിയോ എന്നിവയുടെ മികച്ച ഓൾ‌റൌണ്ടർ പ്ലാനുകളാണ് ഇന്ന് പരിശോധിക്കുന്നത്.

ജിയോയുടെ പ്ലാനുകൾ

ജിയോയുടെ പ്ലാനുകൾ

വോഡഫോണിനെയും എയർടെലിനെയും അപേക്ഷിച്ച് 200 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ ജിയോയ്ക്ക് പ്രധാനപ്പെട്ട മൂന്ന് പ്ലാനുകളാണ് ഉള്ളത്. 199 രൂപ, 149 രൂപ, 129 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ. 199 രൂപയുടെ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ്, മറ്റ് നെറ്റ്വർക്കിലേക്ക് 1,000 മിനിറ്റ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

149 രൂപയടെ പ്ലാൻ

149 രൂപയടെ പ്ലാൻ പ്രതിദിനം 1 ജിബി ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 300 മിനിറ്റ് സൌജന്യ കോൾ, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനും ഉള്ളത്. 129 രൂപ പ്ലാനിൽ മൊത്തം 2 ജിബി ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ്വർക്കിലേക്ക് 1000 മിനിറ്റ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്, ഈ പ്ലാനിനും 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

വോഡഫോണിന്റെ പ്ലാനുകൾ

വോഡഫോണിന്റെ പ്ലാനുകൾ

200 രൂപയിൽ താഴെ വിലയുള്ള മൂന്ന് പ്ലാനുകളാണ് വോഡാഫോൺ നൽകുന്നത്. ഇവ 199 രൂപ, 149 രൂപ, 129 രൂപ എന്നിങ്ങനെയുള്ള നിരക്കുകളിലാണ് വരുന്നത്. 199 രൂപ പ്ലാൻ പ്രതിദിനം 1 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഈ പ്ലാൻ 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. പ്ലാനിനൊപ്പം വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കുന്നു.

129 രൂപയുടെ പ്ലാൻ

129 രൂപയുടെ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് കോളുകൾ, മൊത്തം കാലായളവിലേക്കുമായി 300 എസ്എംഎസ് എന്നിവ പ്ലാൻ നൽകുന്നു. 24 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 149 രൂപയുടെ പ്ലാനും മൊത്തം 2 ജിബി ഇൻറർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. 28 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. സൌജന്യ കോളുകളും 300 എസ്എംഎസുകളും ഈ പ്ലാനിലും ലഭ്യമാണ്.

എയർടെല്ലിന്റെ പ്ലാനുകൾ

എയർടെല്ലിന്റെ പ്ലാനുകൾ

98 രൂപ, 149, 179 രൂപ എന്നിങ്ങനെ 200 രൂപയിൽ താഴെയുള്ള മൂന്ന് ഓൾ‌റൌണ്ടർ പ്ലാനുകളാണ് എയർടെൽ ഉപയോക്താക്കൾക്കായി നൽകുന്നത്. 98 രൂപയുടെ പ്ലാൻ മൊത്തം 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഇത് 28 ദിവസത്തെ വാലിഡിറ്റിയുമായി വരുന്നു. 149 രൂപയുടെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകൾ, 300 എസ്എംഎസ് എന്നിവ നൽകുന്ന പ്ലാനാണ്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

179 രൂപ പ്ലാൻ

179 രൂപ പ്ലാൻ സമാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഇതിനൊപ്പം രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും പ്ലാൻ നൽകുന്നു. ഉപയോക്താക്കൾക്ക് ലൈഫ് ഇൻഷൂറൻസ് കവറേജ് നൽകുന്ന ഒരേയൊരു ടെലിക്കോം ഓപ്പറേറ്ററാണ് എയർടെൽ.

More from GizBot

Best Mobiles in India

English summary
The telecom giants Reliance Jio, Vodafone and Airtel keep coming up with an interesting set of prepaid plans to stay competitive in the market. Now, the users not only get usual data and calling benefits with the plans but also additional benefits such as a subscription to streaming apps like Zee5, Amazon Prime and others. Some plans by Airtel also include life insurance covers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X