ബിഎസ്എൻഎൽ, ജിയോ, വോഡാഫോൺ എയർടെൽ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

|

ഉപയോക്താക്കളെ ആകർഷിക്കാൻ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുക എന്ന തന്ത്രമാണ് ടെലിക്കോം കമ്പനികൾ ഇപ്പോൾ നടപ്പിലാക്കുന്നത്. ഡാറ്റ ലിമിറ്റ് ടെലികോം വ്യവസായത്തിൽ ഒരു പ്രധാനപ്പെട്ട മാനദണ്ഡമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ കമ്പനികളും കൂടുതൽ ഡാറ്റ നൽകുന്ന പുതിയ പ്ലാനുകൾ പുറത്തിറക്കുന്നുണ്ട്. വരിക്കാരുടെ ഡാറ്റ ഉപഭോഗം വർദ്ധിച്ചുവരുന്ന അവസരത്തിൽ അതിനെ തൃപ്തിപ്പെടുത്തുന്ന പ്ലാനുകളുമായാണ് കമ്പനികൾ രംഗത്ത് എത്തിയിരിക്കുന്നത്.

ബിഎസ്എൻഎൽ 2ജിബി ഡാറ്റ പ്ലാനുകൾ
 

ബിഎസ്എൻഎൽ 2ജിബി ഡാറ്റ പ്ലാനുകൾ

മറ്റ് കമ്പനികളിൽ നിന്നെല്ലാം വ്യത്യസ്തമായി ബിഎസ്എൻഎൽ ദിവസേന 10 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകാൻ ബിഎസ്എൻഎൽ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. ബിഎസ്എൻഎല്ലിന് രണ്ട് 2ജിബി ഡാറ്റ പ്ലാനുകളാണ് ഉള്ളത്. 198 രൂപ, 998 രൂപ നിരക്കിലാണ് ദിവസേന 2ജിബി ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്.

198 രൂപ പ്ലാൻ

198 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ 45 ദിവസത്തെ വാലിഡിറ്റിയിൽ ദിവസേന 2ജിബി ഡാറ്റ വീതം നൽകുന്നു. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിൽ മാത്രം ഇന്റർനെറ്റ് ലഭിക്കും. ഇതിനൊപ്പം സൌജന്യ പിആർബിടിയും ലഭ്യമാണ്. 998 രൂപ പ്ലാൻ 210 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. ദിവസേന 2ജിബി ഡാറ്റ, ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 80 കെബിപിഎസിലുള്ള ഇന്റർനെറ്റ് എന്നിവയാണ് പ്ലാനിലൂടെ ലഭിക്കുക.

കൂടുതൽ വായിക്കുക: സൗജന്യ എയർടെൽ വൈ-ഫൈ കോളിംഗ് ഉപയോഗിച്ച് പുതിയ സൗകര്യമൊരുക്കി എയർടെൽ

ജിയോ 2 ജിബി പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ 2 ജിബി പ്രീപെയ്ഡ് പ്ലാനുകൾ

പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. പ്ലാനുകളുടെ വില 249 രൂപ, 444 രൂപ, 555 രൂപ എന്നിങ്ങനെയാണ്. ആദ്യ പ്ലാൻ 56 ദിവസത്തേക്ക് 2 ജിബി ഡാറ്റ, ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളിംഗ്, 100 എസ്എംഎസ്, 1,000 എഫ്യുപി മിനിറ്റ് എന്നിവ നൽകുന്ന പ്ലാനാണ്.

444 രൂപയുടെ പ്ലാൻ
 

444 രൂപയുടെ പ്ലാൻ 2ജിബി ഡാറ്റയും 100 മെസേജുകളും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്നതിന് 2,000 മിനുറ്റ് എഫ്യുപി ലിമിറ്റും നൽകുന്നു. അവസാനത്തേത് 555 രൂപയുടെ പ്ലാനാണ്. പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, മറ്റ് നെറ്റ്വർക്കിലേക്ക് 3,000 മിനിറ്റ് കോളിങ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

എയർടെൽ 2 ജിബി പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ 2 ജിബി പ്രീപെയ്ഡ് പ്ലാനുകൾ

2 ജിബി ഡാറ്റ നൽകുന്ന നാല് പ്ലാനുകളാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. പ്ലാനുകളുടെ വില 298 രൂപ, 349 രൂപ, 449 രൂപ, 698 രൂപ എന്നിങ്ങനെയാണ്. 298 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസേന 2ജിബി ഡാറ്റ വച്ച് 56 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുക. 100 മെസേജുകൾ, പരിധിയില്ലാത്ത കോളിംഗ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: വേഗതയിൽ ജിയോയെ തോൽപ്പിക്കാനാവില്ല മക്കളെ

648 രൂപയുടെ പ്ലാൻ

648 രൂപയുടെ പ്ലാൻ 84 ദിവസത്തേക്ക് 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് മുഴുവൻ കാലയളവിലേക്കുമായി 168 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. 449 രൂപയുടെ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതിനൊപ്പം എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകളും ലഭ്യമാണ്. 349 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ ദിവസനേ നൽകുന്ന പ്ലാനാണ്.

വോഡഫോൺ 2 ജിബി ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ 2 ജിബി ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

ദിവസവും 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്ലാനുകളാണ് വോഡഫോൺ ഉപയോക്താക്കൾക്കായി നൽകുന്നത്. ആദ്യത്തെ പ്ലാനിന്റെ വില 299 രൂപയാണ്. ഇതിലൂടെ ഉപയോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 28 ദിവസത്തേക്ക് 100 മെസേജുകൾ എന്നിവ ലഭിക്കുന്നു.

449 രൂപ പ്ലാൻ

രണ്ടാമത്തെ പ്ലാൻ 449 രൂപ വിലയുള്ള പ്ലാനാണ്. ഇത് 56 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റ നൽകുന്നു. ഈ ഡാറ്റ വിഭാഗത്തിലെ അവസാനത്തെ പ്ലാൻ 699 രൂപയുടെ പ്ലാനാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. മൊത്തം കാലയളവിലേക്കായി 168 ജിബി പ്രതിദിന ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

Most Read Articles
Best Mobiles in India

English summary
Offering more data has become a new norm in the telecom industry. All telecom operators are adopting this strategy to attract new users. All players are launching new plans with more data. In fact, Bharat Sanchar Nigam Limited (BSNL) has launched two plans for data-hungry customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X