ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

|

ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിരവധി ആളുകൾ വീട്ടിലിരുന്ന് ജോലിചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇന്റർനെറ്റാണ്. ധാരാളം ഡാറ്റയും മികച്ച വേഗതയും ഇല്ലാതെ ജോലി കൃത്യമായി ചെയ്യാൻ സാധിക്കില്ല. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വോഡാഫോൺ എന്നിവ ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

ഒടിടി

വീട്ടിൽ നിന്ന് ജോലി ചെയ്യാത്ത ആളുകൾ ഇപ്പോൾ ധാരാളം സമയം ഫോണിൽ ചിലവഴിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ ഫോണിൽ ലഭ്യമാകുമ്പോൾ ആളുകൾക്ക് കൂടുതൽ ഡാറ്റയും ആവശ്യമായി വരും. ഇത്തരം അവസരത്തിൽ പലപ്പോഴും ഒരു ജിബിയോ രണ്ട് ജിബി ഡാറ്റയോ നമുക്ക് മതിയാകാതെ വരും. ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ഈ ലോക്ക്ഡൌൺ കാലത്ത് നമുക്ക് പലർക്കും ആവശ്യം വരുന്നവയാണ്. എയർടെൽ, ജിയോ വോഡാഫോൺ എന്നിവയുടെ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

വോഡഫോൺ

വോഡഫോൺ

വോഡഫോൺ അടുത്തിടെ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുകയും ചില പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ ഇരട്ടിയാക്കുകയും ചെയ്തു. ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിലേക്ക് വന്നാൽ വോഡഫോണിന് 398 രൂപ വിലവരുന്ന ഒരു പ്ലാനാണ് ഈ വിഭാഗത്തിൽ ഉള്ളത്. പ്രതിദിനം 100 എസ്എംഎസും 3 ജിബി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക.

കൂടുതൽ വായിക്കുക: വോഡാഫോൺ ഉപയോക്താക്കൾക്കായി പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: വോഡാഫോൺ ഉപയോക്താക്കൾക്കായി പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

398 രൂപ പ്ലാൻ
 

398 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇത് കൂടാതെ വോഡഫോൺ അടുത്തിടെ ഇരട്ടിഡാറ്റാ ആനുകൂല്യ പ്ലാൻ അവതരിപ്പിച്ചു. ഇത് പ്രകാരം 1.5 ജിബി ഡാറ്റ നൽകിയിരുന്ന മൂന്ന് വോഡഫോൺ പ്രീപെയ്ഡ് പായ്ക്കുകൾ ഇപ്പോൾ ദിവസവും 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 249 രൂപ, 399 രൂപ, 599 രൂപ പ്ലാനുകളിലാണ് പ്രതിദിനം മൂന്ന് ജിബി ഡാറ്റ ലഭിക്കുക.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

വോഡഫോണിനെപ്പോലെ, ജിയോയിലും ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന ഒരൊറ്റ പ്ലാൻ മാത്രമേ ഉള്ളു. 349 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. 28 ദിവസത്തെ വാലിഡിറ്റിയുളള ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. പ്ലാൻ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. മികച്ച വേഗതയുള്ള ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നതിനാൽ തന്നെ ജോലി ചെയ്യുന്നവർക്ക് ഉപയോഗിക്കാവുന്ന നെറ്റ്വർക്കാണ് ജിയോയുടേത്.

എയർടെൽ

എയർടെൽ

ദിവസവും 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ എയർടെലിനും ഉണ്ട്. 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വോഡഫോൺ പ്രീപെയ്ഡ് പ്ലാനിന് തുല്യമായ പ്ലനാനാണ് ഇത്. 398 രൂപ നിരക്കിൽ ലഭിക്കുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 84 ജിബി ഡാറ്റ ലഭിക്കും.

കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്കായി ജിയോയുടെ ദിവസവും 2ജിബി ഡാറ്റ ലഭിക്കുന്ന മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്കായി ജിയോയുടെ ദിവസവും 2ജിബി ഡാറ്റ ലഭിക്കുന്ന മികച്ച പ്ലാനുകൾ

Best Mobiles in India

English summary
While working from home can be fun, there are a lot of other factors that can disrupt your work and a poor internet connection is among one of them. So the telecom giants Reliance Jio, Vodafone and Airtel have some well-designed plans that can make working from home a seamless affair even if your net conks off.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X