Home
News

എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ലോക്ക്ഡൌൺ കാരണം ദിവസങ്ങളായി ആളുകൾ വീടുകളിൽ തന്നെ കഴിയുകയാണ്. വീടുകളിൽ നിന്ന് ജോലി ചെയ്യുന്നരോ ധാരാളം സമയം സ്മാർട്ട്ഫോണിൽ ചിലവഴിക്കുന്നവരോ ആണ് നമ്മളെല്ലാവരും. ജോലി ആവശ്യത്തിനും വിനോദത്തിനുമായി ധാരാളം ഡാറ്റയും നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ടെലിക്കോം കമ്പനികളെല്ലാം മികച്ച ഡാറ്റ പ്ലാനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഒരു ജിബി

മിക്ക ഉപയോക്താക്കൾക്കും ഒരു ദിവസത്തിൽ ഒരു ജിബി ഡാറ്റ തികയാറില്ല. ഇത്തരം സന്ദർഭങ്ങളിൽ വലിയ ഡാറ്റ പ്ലാനുകൾക്ക് പണം മുടക്കുന്നിന് പകരം ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ. ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളെല്ലാം ദിവസവും ഒന്നര ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

സ്വകാര്യ ടെലികോം

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ നിലവിൽ ദിവസവും 1.5 ജിബി ഡാറ്റാ നൽകുന്ന മികച്ച പ്ലാനുകൾ 365 ദിവസം വരെ വാലിഡിറ്റിയോടെ നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ നിരക്ക് 199 രൂപയിൽ നിന്ന് തുടങ്ങുന്നു. സ്വകാര്യ ടെലിക്കോം കമ്പനികളുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

പ്രീപെയ്ഡ് സെഗ്‌മെന്റിൽ ഡാറ്റാ പ്ലാനുകൾ നൽകുന്ന കാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കുന്ന ടെലിക്കോം ഓപ്പറേറ്റർമാരിൽ ഒന്നാണ് റിലയൻസ് ജിയോ. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനുകൾ 199 രൂപ മുതൽ 2,199 രൂപ വരെയുള്ള നിരക്കുകളിൽ ലഭ്യമാണ്. 199 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താവിന് ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനുറ്റ് സൌജന്യം, 100 എസ്എംഎസുകൾ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു.

1.5 ജിബി

ജിയോയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന രണ്ടാമത്തെ പ്ലാൻ 399 രൂപയുടേതാണ്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 2,000 മിനിറ്റ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നി ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

599 രൂപ

ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് ലഭിക്കു. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകളും, ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോ

ദിവസും 1.5 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനുകളുടെ പട്ടികയിൽ അവസാനത്തേത് 2,199 രൂപയുടെ പ്ലാനാണ്. ഈ ദീർഘകാല പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി 504 ജിബി ഡാറ്റയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 336 ദിവസത്തേക്ക് അൺലിമിറ്റഡ് ജിയോ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 12,000 മിനുറ്റ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഭാരതി എയർടെൽ

ഭാരതി എയർടെൽ

എയർടെല്ലിന്റെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ആരംഭിക്കുന്നത് 249 രൂപ മുതലാണ്. എയർടെല്ലിന് ഈ വിഭാഗത്തിൽ 249 രൂപ, 279 രൂപ, 399 രൂപ, 598 രൂപ, 2,398 രൂപ എന്നീ നിരക്കുകളിൽ അഞ്ച് പ്ലാനുകളാണ് ഉള്ളത്. 249 രൂപയുടെയും 279 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. 279 രൂപ പ്ലാനിൽ ഇൻഷൂറൻസ് കവറേജ് ആനുകൂല്യം അധികമായി നൽകുന്നുണ്ട്.

249 രൂപ

249 രൂപ, 279 രൂപ പ്ലാനുകൾ ദിവസേന 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനുകൾ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലൂടെ 279 രൂപ പ്ലാനിന്റെ സവിശേഷക ഇതിലൂടെ 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് ആനുകൂല്യവും കമ്പനി നൽകുന്നുണ്ട്.

399 രൂപ

399 രൂപ, 598 രൂപ, 2,399 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ദിവസേന 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകളാണ്. ഈ പ്ലാനുകളിലെല്ലാം ദിവസേന 100, എസ്എംഎസ് ആനുകൂല്യവും ലഭ്യമാണ്. 339 രൂപ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 598 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയും 2,399 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ

വോഡാഫോൺ നിലവിൽ ദിവസേന 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിലെല്ലാം ഇരട്ടി ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. തിരഞ്ഞെടുത്ത സർക്കിളുകളിലാണ് വോഡാഫോൺ ദിവസേന 1.5 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളിൽ 3 ജിബി ഡാറ്റ നൽകുന്നത്. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ വോഡാഫോൺ ഇരട്ടി ഡാറ്റ ആനുകൂല്യം നൽകുന്നു. വോഡഫോൺ ഐഡിയയുടെ 1.5 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളായ 249 രൂപ, 399 രൂപ, 599 രൂപ പ്ലാനുകളാണ് ഇരട്ടി ഡാറ്റ നൽകുന്നത്.

പ്ലാൻ

249 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 399 രൂപ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയും 599 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. ഈ പ്ലാനുകളെല്ലാം ഉപയോക്താവിന് ദിവസവും 3 ജിബി ഡാറ്റ നൽകുന്നു. മൂന്ന് പ്ലാനുകളും എഫ്‌യുപി പരിധിയില്ലാതെ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, മുഴുവൻ വാലിഡിറ്റി കാലയളവിലും പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും നൽകുന്നു.

 വാർഷിക പ്രീപെയ്ഡ്

വോഡഫോൺ ഐഡിയയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനായ 2,399 രൂപ പ്ലാനും പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്നുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 365 ദിവസത്തേക്ക് 100 എസ്എംഎസ് എന്നീ ആനൂകൂല്യങ്ങളും ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കും. തിരഞ്ഞെടുത്ത സർക്കിളുകളിൽ 499 രൂപയുടെയും 555 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളും വോഡാഫോണിന് ഉണ്ട്. ഇത് യഥാക്രമം 70, 77 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ്.

Best Mobiles in India

English summary
A lot of prepaid subscribers in the country are now looking to renew their subscriptions with daily data prepaid plans so that they can stay entertained during the lockdown period. We have already discussed the prepaid plans which are currently offering up to a whopping 3GB data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X