Home
News

എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നിവയുടെ സ്ട്രീമിങ് സേവനങ്ങൾ നൽകുന്ന പ്ലാനുകൾ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. ഈ അവസരത്തിൽ സ്ട്രീമിങ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും സമയവും വളരെ അധികം വർദ്ധിച്ചിട്ടുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ള സ്ട്രീമിങ് സേവനങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

സ്ട്രീമിങ്

സ്ട്രീമിങ് സേവനങ്ങളലുടെയെല്ലാം സബ്ക്രിപ്ഷൻ നിരക്ക് പലരേയും സ്ട്രീമിങ് ആപ്പ് ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ഈ അവസരത്തിലാണ് ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളുടെ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന സ്ട്രീമിങ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനുകൾ ഉപയോക്താക്കൾക്ക് സഹായകരമാവുന്നത്. ജിയോ, വോഡാഫോൺ, എയർടെൽ എന്നീ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ വിവിധ സ്ട്രീമിങ് സർവ്വീസുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷനുകൾ നൽകുന്ന പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

വീഡിയോ സ്ട്രീമിങ് സേവനം നൽകുന്ന എയർടെൽ പ്ലാനുകൾ

വീഡിയോ സ്ട്രീമിങ് സേവനം നൽകുന്ന എയർടെൽ പ്ലാനുകൾ

എയർടെല്ലിന്റെ 349 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് പ്രൈം വീഡിയോ ആപ്ലിക്കേഷനിൽ നിന്ന് കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കും. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റയും നൽകുന്നുണ്ട്. സ്ട്രീമിങ് സേവനത്തിന് അനുയോഗ്യമായ ഡാറ്റ ആനുകൂല്യം കൂടി നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.

349 രൂപ

349 രൂപ പ്ലാനിലൂടെ പ്രതിദിനം 100 എസ്എംഎസ്, സൌജന്യ ആന്റി വൈറസ്, സൌജന്യമായി ഹെലോട്യൂൺസ്, ഷാ അക്കാദമിയുടെ സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. പരിധിയില്ലാത്ത മ്യൂസിക് ഡൌൺ‌ലോഡ്സും എയർടെൽ എക്‌സ്ട്രീം പ്രീമിയം കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും സൌജന്യമായി ZEE5 പ്രീമിയം സബ്ക്രിപ്ഷനും വിങ്ക് മ്യൂസിക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ എക്സ്സ്ട്രീം

എയർടെല്ലിന്റെ മിക്ക റീചാർജ് പ്ലാനുകളും ZEE5, എയർടെൽ എക്സ്സ്ട്രീം ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസ് നൽകുന്നുണ്ട്. ഇവ പ്ലാനിന്റെ വാലിഡിറ്റി വരെ ലഭിക്കുന്ന സബ്ക്രിപ്ഷനാണ്. ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിക്ക് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ഒരു ഡാറ്റ പായ്ക്ക് കൂടി എയർടെല്ലിന് ഉണ്ട്. 401 രൂപ വിലയുള്ള ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് ദിവസേന 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

വീഡിയോ സ്ട്രീമിങ് സേവനം നൽകുന്ന ജിയോ പ്ലാനുകൾ

വീഡിയോ സ്ട്രീമിങ് സേവനം നൽകുന്ന ജിയോ പ്ലാനുകൾ

റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ മിക്കതും ജിയോ ടിവി ആപ്ലിക്കേഷനിലേക്കും ജിയോ സിനിമയിലേക്കും കോംപ്ലിമെന്ററി ആക്സസ് നൽകുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിലുള്ള തത്സമയ ടിവി ചാനലുകൾ കാണാൻ ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പാണ് ജിയോ ടിവി. ജിയോ സിനിമാ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് സിനിമകളും ഷോകളും സ്ട്രീം ചെയ്യാൻ സാധിക്കും. മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് മൂവികൾ ഉൾപ്പെടെയുള്ളവയുടെ കണ്ടന്റുകൾ ഇതിൽ ലഭ്യമാണ്.

ഡാറ്റാ പ്ലാനുകൾ

ജിയോയുടെ ഡാറ്റാ പ്ലാനുകൾ 98 രൂപയിൽ ആരംഭിച്ച് 4,999 രൂപ വരെ നീളുന്നു. ഡാറ്റ റീചാർജ് പായ്ക്ക് ആവശ്യമുള്ളവർക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന 199 രൂപ, 399 രൂപ, 555 രൂപ പ്രീപെയ്ഡ് പായ്ക്കുകൾ ജിയോ നൽകുന്നുണ്ട്. യഥാക്രമം 28 ദിവസം, 56 ദിവസം, 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഇവ, ഈ പ്ലാനുകളിലെല്ലാം 100 പ്രതിദിന എസ്എംഎസ് ലഭിക്കും. ജിയോ സ്ട്രീമിങ് സേവനങ്ങളും ഈ പ്ലാനുകൾക്കൊപ്പം ലഭിക്കും.

വീഡിയോ സ്ട്രീമിങ് സേവനം നൽകുന്ന വോഡാഫോൺ-ഐഡിയ പ്ലാനുകൾ

വീഡിയോ സ്ട്രീമിങ് സേവനം നൽകുന്ന വോഡാഫോൺ-ഐഡിയ പ്ലാനുകൾ

റിലയൻസ് ജിയോ പോലെ വോഡഫോൺ ഐഡിയയും പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഡാറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജനപ്രിയ പ്രീപെയ്ഡ് പായ്ക്കുകൾക്കൊപ്പം വോഡഫോൺ ഉപഭോക്താക്കൾക്ക് സൌജന്യമായി വോഡഫോൺ പ്ലേ, ZEE5 എന്നിവയുടെ സബ്സ്ക്രിപ്ഷൻ ലഭിക്കും.

വോഡഫോൺ പ്ലേ

വോഡഫോൺ പ്ലേയും ZEE5 കണ്ടന്റും നൽകുന്ന വോഡാഫോണിന്റെ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ച പ്ലാനുകൾ ദിവസവും ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിന് ആവശ്യമായ ദൈനംദിന ഡാറ്റയും നൽകുന്ന പ്ലാനുകളാണ് 249 രൂപയും 299 രൂപയും പ്രീപെയ്ഡ് പ്ലാനുകൾ. 249 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ നൽകുമ്പോൾ 299 രൂപ പ്ലാൻ ഡബിൾ ഡാറ്റ ഓഫറിലൂടെ ദിവസവും 4ജിബി ഡാറ്റയാണ് നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Amid the nationwide lockdown to contain the spread of the coronavirus, those of us stuck at home are relying more on the streaming services to keep ourselves entertained. However, the cost of subscription to Disney+ Hotstar, Netflix, and Amazon Prime Video could prove to be a burden in the long run. Luckily, the telecom operators in India are bundling streaming service benefits along with their prepaid plan offerings.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X