കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന 119 രൂപ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ
ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളെല്ലാം പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റം വരുത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എയർടെല്ലും വരുമാനം വർധിപ്പിക്കാൻ എൻട്രിലെവൽ പ്ലാനുകൾ എടുത്ത് മാറ്റിയിരുന്നു. ഇപ്പോഴിതാ മികച്ച ആനുകൂല്യങ്ങൾ നൽകുന്നൊരു എൻട്രി ലെവൽ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ 119 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത് മികച്ച ഡാറ്റ, എസ്എംഎസ്, അധിക ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന പ്ലാനാണ്. പുതിയ പ്ലാൻ വിശദമായി നോക്കാം.

എയർടെൽ 119 രൂപ പ്ലാൻ
എയർടെൽ പുതുതായി അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനിന് 119 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്തക്കൾക്ക് 15 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. ഇത് കൂടാതെ സൌജന്യമായി മെസേജുകളും ലഭിക്കും, ഇത് ഡാറ്റ വൌച്ചറിന് സമാനമായ പ്ലാനാണ്. ഇതിലൂടെ കോളിങ് ആനുകൂല്യങ്ങൾ ലഭിക്കില്ല. ഈ പ്ലാനിന് സ്റ്റാൻഡ് എലോൺ വാലിഡിറ്റിയും ഇല്ല. ഈ പ്ലാൻ തിരഞ്ഞെടുക്കുമ്പോഴുള്ള ബേസ് പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എയർടെൽ എക്സ്ട്രീം ആപ്പിലേക്കുള്ള ആക്സസും പുതിയ എയർടെൽ പ്ലാൻ നൽകുന്നുണ്ട്. ഹോയ്ചോയ്, മനോരമ മാക്സ്, ഇറോസ്നൌ എന്നീ ചാനലുകളും ഇതിലൂടെ സൌജന്യമായി ലഭിക്കും.

150 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ മറ്റ് പ്ലാനുകൾ
എയർടെൽ ഉപയോക്താക്കൾക്ക് മൂന്ന് പായ്ക്കുകൾ നൽകുന്ന സ്മാർട്ട് റീചാർജ് എന്ന ഒരു വിഭാഗം 150 രൂപയിൽ താഴെ വിലയിൽ നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ വില 49 രൂപ, 79 രൂപ, 128 രൂപ എന്നിങ്ങനെയാണ്. ഇതിലെ 49 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 100 എംബി ഡാറ്റയാണ് ലഭിക്കുന്നത്. 38.52 രൂപ ടോക്ടൈമും ഈ പ്ലാൻ നൽകുന്നുണ്ട്. ലോക്കൽ, എസ്ടിഡി മെസേജുകൾ 2.5 പൈസ നിരക്കിൽ ലഭിക്കും. ഈ ആനുകൂല്യങ്ങൾ 28 ദിവസത്തേക്കാണ് ലഭിക്കുക. 79 രൂപ പ്ലാൻ 200എംബി ഡാറ്റ നൽകുന്ന പ്ലാനാണ്. 64 രൂപ ടോക്ക് ടൈം നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതലൂടെ മെസേജിങ് ആനുകൂല്യങ്ങൾ നൽകുന്നില്ല. 128 രൂപ പ്ലാനിലൂടെ കൂടുതൽ വാലിഡിറ്റിയാണ് വരിക്കാർക്ക് ലഭിക്കുന്നത്.

ഡാറ്റ പായ്ക്കുകൾ
മേൽപ്പറഞ്ഞ പ്ലാനുകൾ കൂടാതെ 100 രൂപയിൽ താഴെ വിലയിൽ രണ്ട് മികച്ച ഡാറ്റ പായ്ക്കുകളും എയർടെൽ നൽകുന്നുണ്ട്. ഈ ഡാറ്റ പായ്ക്കുകൾക്ക് 48 രൂപ, 98 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. 48 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇത് നിലവിലുള്ള ബേസ് പ്ലാനിന്റെ വാലിഡിറ്റി നൽകുന്നു. അധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കില്ല. 98 രൂപയുടെ പ്ലാൻ 12 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിനും സ്റ്റാൻഡ് എലോൺ വാലിഡിറ്റിയില്ല. നിലവിലെ പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ ഈ ഡാറ്റ ആനൂകൂല്യം ലഭിക്കും.

എയർടെൽ അൺലിമിറ്റഡ് പ്ലാൻ വിഭാഗം
എയർടെൽ 78 രൂപയ്ക്ക് മികച്ചൊരു അൺലിമിറ്റഡ് പ്ലാൻ നൽകുന്നുണ്ട്. എൻട്രിലെവൽ അൺലിമിറ്റഡ് പ്ലാൻ നീക്കം ചെയ്തതിന് ശേഷം വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. 5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വിങ്ക് മ്യൂസിക് ആക്സസും ഈ പായ്ക്കിലൂടെ ലഭിക്കുന്നു. ഇത് കഴിഞ്ഞുള്ള അൺലിമിറ്റഡ് പായ്ക്കിന് 89 രൂപയാണ് വില. ആമസോൺ പ്രൈം, വിങ്ക് മ്യൂസിക് ആക്സസ്, സൗജന്യ ഹലോ ട്യൂണുകൾ എന്നിവയ്ക്കൊപ്പം 6 ജിബി ഡാറ്റ നൽകുന്ന പായ്ക്കാണ് ഇത്.

എയർടെൽ നൽകുന്ന ഏറ്റവും വില കുറഞ്ഞ റീചാർജ് പായ്ക്ക് 19 രൂപയുടേതാണ്. ഈ പായ്ക്ക് ഉപയോക്താക്കൾക്ക് രണ്ട് ദിവസം വാലിഡിറ്റിയും 200എംബി ഡാറ്റയും ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നു. വരും ദിവസങ്ങളിൽ എയർടെൽ തങ്ങളുടെ പ്ലാനുകളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.


Click it and Unblock the Notifications