ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പുതിയ വാർഷിക പ്ലാനുമായി എയർടെൽ
ഇതുവരെ ഭാരതി എയർടെൽ വാർഷിക പ്ലാനായി 2,398 രൂപയുടെ പ്ലാൻ മാത്രമാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. 365 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ദിവസേന 100 എസ്എംഎസും നൽകുന്ന പ്ലാനാണ് ഇത്. ഇപ്പോഴാതാ എയർടെൽ മറ്റൊരു വാർഷിക പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

പുതിയ വാർഷിക പ്ലാനിലൂടെ എർടെൽ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിന് 2,498 രൂപയാണ് വില വരുന്നത്. പുതിയ 2,498 രൂപ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും 100 എസ്എംഎസും കമ്പനി നൽകുന്നുണ്ട്. ZEE5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും.

പുതിയ പ്ലാനിലൂടെ അധിക ആനുകൂല്യമായി ഉപയോക്താക്കളുടെ ഡിവൈസിന് സൌജന്യ ആന്റി വൈറസും സൌജന്യ ഹെലോട്യൂൺസും ഷാ അക്കാദമിയിൽ നിന്ന് 28 ദിവസത്തെ സൌജന്യ ക്ലാസുകളും നൽകുന്നുണ്ട്. ഇത് കൂടാതെ ഫാസ്റ്റ് ടാഗ് റീചാർജിൽ 150 രൂപ ക്യാഷ് ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും. ഇത്തരം അധിക ആനുകൂല്യങ്ങൾ നൽകുന്നതിൽ മറ്റുള്ള ടെലിക്കോം കമ്പനികളെക്കാൾ മുന്നിലാണ് എയർടെൽ.

എയർടെൽ ആഡ് ഓൺ പായ്ക്കിൽ ഇപ്പോൾ ഇരട്ടി ഡാറ്റ
എയർടെൽ തങ്ങളുടെ ജനപ്രിയ ഡാറ്റാ ആഡ്-ഓൺ പായ്ക്കായ 98 രൂപ പായ്ക്കിൽ ഇരട്ടി ഡാറ്റ നൽകുന്നു. നേരത്തെ 6ജിബി ഡാറ്റ നൽകിയിരുന്ന പായ്ക്കിലാണ് ഇപ്പോൾ ഇരട്ടി ഡാറ്റ നൽകുന്നത്. ഈ ആഡ് ഓൺ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് ഇനി 12ജിബി ഡാറ്റ ലഭിക്കും. ഈ പായ്ക്കിന്റെ വാലിഡിറ്റിയിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

ടെലിക്കോം വിപണിയിലെ മത്സരം ശക്തമായതോടെയാണ് എയർടെൽ തങ്ങളുടെ ആഡ്ഓൺ പായ്ക്കിന്റെ ആനുകൂല്യത്തിൽ മാറ്റം വരുത്തിയത്. ഇതോടൊപ്പം 48 രൂപ വിലയുള്ള മറ്റൊരു ഡാറ്റ ആഡ്ഓൺ പായ്ക്കും എയർടെൽ നൽകുന്നുണ്ട്. ഈ പായ്ക്കിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഈ പായ്ക്കിലൂടെ 3ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിന്റെയും വാലിഡിറ്റി 28 ദിവസം തന്നെയാണ്.

എയർടെൽ പോസ്റ്റ് പെയ്ഡ് ആഡ് ഓൺ പായ്ക്ക്
എയർടെൽ തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി 100 രൂപയുടെ ഡാറ്റ ആഡ്ഓൺ പായ്ക്ക് നൽകുന്നുണ്ട്. 15 ജിബി ഡാറ്റയാണ് ഈ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.ഈ പ്ലാൻ ജനുവരിയിൽ ആരംഭിച്ചതാണെങ്കിലും ഏപ്രിലിൽ കമ്പനി "വർക്ക് ഫ്രം ഹോം" ഓഫറുകളടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഈ പ്ലാനിനെ പ്രമോട്ട് ചെയ്ത് തുടങ്ങു. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി 35 ജിബി അധിക ഡാറ്റ നൽകുന്ന 200 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കും കമ്പനി നൽകുന്നുണ്ട്.

എയർടെല്ലിന്റെ പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ
എയർടെൽ കുറച്ച് ദിവങ്ങൾക്ക് മുമ്പ് ഉപയോക്താക്കൾക്കായി പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 99 രൂപ, 129 രൂപ, 199 രൂപ എന്നീ നിരക്കുകളിലാണ് എയർടെല്ലിന്റെ പുതിയ പ്ലാനുകൾ. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് കോളിംഗും സീ 5 സബ്സ്ക്രിപ്ഷനും വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള ആക്സസും അധിക ആനുകൂല്യങ്ങളായി നൽകുന്നു. 99 രൂപ പ്ലാനും 129 രൂപ പ്ലാനും ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് നൽകുന്നത്. 199 രൂപ പ്ലാൻ മൊത്തം കാലയളവിലും ദിവസേന 1 ജിബി ഡാറ്റ വീതം നൽകുന്നു.


Click it and Unblock the Notifications








