599 രൂപ, 448 രൂപ നിരക്കുകളിൽ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയർടെൽ
രാജ്യത്തെ പ്രമുഖ ടെലിക്കോം ഓപ്പറേറ്ററായ എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ രണ്ട് പ്ലാനുകൾ കൂടി അവതരിപ്പിച്ചു. ഡിസ്നി + ഹോട്ട്സ്റ്റാർ സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന 599 രൂപ, 448 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. ടെലിക്കോം സേവനദാതാക്കൾ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ നിരവധി അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എയർടെല്ലും പുതിയ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഉപയോക്താക്കൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നതിനാലാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പുതിയ പ്ലാൻ എയർടെൽ അവതരിപ്പിച്ചിരികുന്നത്. ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിങ്ങനെയുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് എയർടെല്ലിന്റെ മുഖ്യ എതിരാളിയായ ജിയോയും സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്.

എയർടെല്ലിന്റെ 448 രൂപ പ്രീപെയ്ഡ് പ്ലാൻ
448 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ എയർടെൽ എല്ലാ ദിവസവും 3 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും നൽകുന്നു. ദിവസവും 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ഈ ആനുകൂല്യങ്ങൾക്ക് പുറമേ ഡിസ്നി + ഹോട്ട്സ്റ്റാർ അപ്ലിക്കേഷനിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നു.

വിപണിയിൽ എയർടെൽ പ്രധാനമായു മത്സരിക്കുന്നത് ജിയോയോട് ആണ്. ജിയോയുടെ ഇതേ നിലവാരത്തിലുള്ള പ്രീപെയ്ഡ് പ്ലാൻ 401 രൂപയ്ക്ക് ലഭ്യമാണ്. ദിവസവും 3 ജിബി ഡാറ്റയും ഡിസ്നി + ഹോസ്റ്റാർ അപ്ലിക്കേഷനിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനുമാണ ഈ പ്ലാൻ നൽകുന്നത്. ജിയോ നമ്പറിലേക്ക് സൌജന്യ അൺലിമിറ്റഡ് കോളുകൾ നൽകുന്നുണ്ടെങ്കിലും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ നിശ്ചിത മിനുറ്റ് സൌജന്യ കോളുകൾ മാത്രമേ ജിയോ നൽകുന്നുള്ളു.

എയർടെല്ലിന്റെ 599 രൂപ പ്ലാൻ
എയർടെൽ പുതുതായി അവതരിപ്പിച്ച മറ്റൊരു പ്ലാൻ 599 രൂപയുടേതാണ്. ഈ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംങ്, ദിവസവും 2 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ദിവസവും 100 എസ്എംഎസുകളും ഡിസ്നി + ഹോട്ട്സ്റ്റാർ ആപ്പിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. 448 രൂപ പ്ലാനിനെ അപേക്ഷിച്ച് ഇരട്ടി ദിവസം വാലിഡിറ്റി നൽകുന്നുവെങ്കിലും പ്രതിദിന ഡാറ്റയിൽ 1ജിബിയുടെ കുറവ് ഉണ്ട്.

എയർടെല്ലിന്റെ 2698 രൂപ പ്ലാൻ
പുതുതായി പുറത്തിറക്കിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് പുറമേ ഡിസ്നി + ഹോസ്റ്റാർ അപ്ലിക്കേഷനിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന മറ്റൊരു പ്ലാനും എയർടെല്ലിനുണ്ട്. ഇതൊരു വാർഷിക പ്ലാനാണ്. 2698 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവ് ചിലവഴിക്കേണ്ടത്. ദിവസവും 2 ജിബി അതിവേഗ ഡാറ്റ നൽകുന്ന ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഡിസ്നി + ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനുളും ഈ പ്ലാൻ സൌജന്യമായി നൽകുന്നു.


Click it and Unblock the Notifications








