289 രൂപയുടെ പുതിയ പ്ലാനുമായി എയർടെൽ, 79 രൂപ പ്ലാനിൽ സീ5 സബ്ക്രിപ്ഷനും ലഭ്യമാക്കും

|

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനിയായ എയർടെൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 289 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഇതിനൊപ്പം എയർടെല്ലിന്റെ 79 രൂപ റീചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങളിലേക്ക് സീ5 പ്രീമിയം സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തി. സീ5 മായി എർടെൽ അടുത്തിടെ കരാറുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 149 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്ലാനുകളിലും സൌജന്യ സബ്ക്രിപ്ഷൻ ലഭ്യമാക്കിയിരുന്നു.

സീ5 സബ്ക്രിപ്ഷൻ

149 രൂപയ്ക്ക് മുകളിലുള്ള കോംബോ പ്ലാനിനൊപ്പം നൽകിയിരുന്ന സീ5 സബ്ക്രിപ്ഷൻ ഇനി മുതൽ 79 രൂപ പ്ലാനിലൂടെയും ലഭിക്കും. 30 ദിവസത്തേക്കാണ് സീ5 സബ്ക്രിപ്ഷൻ നൽകുന്നത്. ഇതിനൊപ്പം തന്നെ കമ്പനി പുതുതായി 289 രൂപ പ്ലാനും അവതരിപ്പിച്ചു. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഡാറ്റ, കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾക്കൊപ്പം സൌജന്യ സീ5 സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകുംകൂടുതൽ വായിക്കുക: എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകും

എയർടെൽ 289 രൂപ പ്ലാൻ

എയർടെൽ 289 രൂപ പ്ലാൻ

എയർടെല്ലിന്റെ പുതിയ 289 രൂപ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 1.5 ജിബി ഡാറ്റ, 28 ദിവസത്തേക്ക് എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയാണ് നൽകുന്നത്. ഈ ആനുകൂല്യങ്ങൾക്കൊപ്പം മുഴുവൻ സീ5 കാറ്റലോഗ്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ, ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, ഷാ അക്കാദമിയിൽ നിന്നും ഒരു വർഷത്തേക്ക് സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ എയർടെൽ നൽകുന്നു.

249 രൂപ പ്ലാൻ

289 രൂപയുടെ റീചാർജ് പ്ലാൻ 249 രൂപ പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ തന്നെയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ എന്തിനാണ് എയർടെൽ ഈ പുതിയ പ്ലാൻ ആരംഭിച്ചതെന്ന് വ്യക്തമല്ല. പുതുതായി ആരംഭിച്ച 289 രൂപ പ്ലാൻ വന്നതിനാൽ 249 രൂപ പ്ലാനിനൊപ്പം നൽകുന്ന സൌജന്യ സീ5 സബ്സ്ക്രിപ്ഷൻ ആനുകൂല്യം കമ്പനി അവസാനിപ്പിച്ചേക്കും. എയർടെല്ലിന് 249 മുതൽ 400 രൂപ വരെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു വലിയ നിരതന്നെ ഉണ്ട്. ഈ നിരയിലേക്കാണ് പുതിയ പ്ലാനും ചേരുന്നത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 730 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 730 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

സ്ട്രീമിങ് കണ്ട്ന്റ്

സ്മാർട്ട്‌ഫോണുകളിൽ സ്ട്രീമിങ് കണ്ട്ന്റ് കാണുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതിനാൽ എയർടെല്ലിന്റെ പുതിയ പ്രീപെയ്ഡ് പായ്ക്കുകൾ ഉപഭോക്താക്കൾക്ക് പ്രത്യേക സബ്സ്ക്രിപ്ഷൻ ചാർജുകൾ നൽകാതെ തന്നെ സീ5ലുള്ള മികച്ച കണ്ടന്റുകൾ ആക്സസ് ചെയ്യാൻ സഹായിക്കുന്നുവെന്നും എയർടെൽ 4 ജി ഉപയോക്താക്കൾക്കെല്ലാം ഈ ആനുകൂല്യം പ്രത്യേക റിചാർജുകളിലൂടെ ആസ്വദിക്കാൻ സാധിക്കുമെന്നും ഭാരതി എയർടെല്ലിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശശ്വത് ശർമ പറഞ്ഞു.

സീ5 കണ്ടന്റ്

എയർടെൽ 79 രൂപ പ്രീപെയ്ഡ് പ്ലാനിലും ഇപ്പോൾ സീ5 കണ്ടന്റ് സൌജന്യമായി നൽകുന്നു. 79 രൂപ ടോപ്പ് അപ്പ് 30 ദിവസത്തേക്കാണ് സീ5 കണ്ടന്റുകൾ സൌജന്യമായി നൽകുന്നത്. എയർടെൽ താങ്ക് ആപ്പിലെ ഡിജിറ്റൽ സ്റ്റോർ സെക്ഷൻ വഴി എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും ഈ ടോപ്പ്-അപ്പ് ലഭ്യമാകുമെന്ന് എയർടെൽ പത്രക്കുറിപ്പിൽ അറിയിച്ചു. പുതിയ 289 രൂപ പ്ലാനും 79 രൂപ പ്ലാനും ഇന്ത്യയിലുടനീളമുള്ള എല്ലാ എയർടെൽ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ലഭിക്കും.

കൂടുതൽ വായിക്കുക: എയർടെല്ലിൽ രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോൺകൂടുതൽ വായിക്കുക: എയർടെല്ലിൽ രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോൺ

Best Mobiles in India

Read more about:
English summary
Airtel launched a new prepaid recharge of Rs 289 alongside adding ZEE5 Premium subscription benefit to the Rs 79 recharge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X