Airtel 5G: എയർടെൽ 5ജി സ്പെക്ട്രം ലേലത്തിനില്ല; അടിസ്ഥാന വില തന്നെ കൂടുതലെന്ന് കമ്പനി

|

ഇന്ത്യയിലെ 5 ജി സ്പെക്ട്രം ലേലത്തിനായുള്ള നടപടികളിലാണ് ടെലിക്കോം വകുപ്പ്. ഇതിനായി ടെലികോം മന്ത്രാലയം അനുമതി നൽകി കഴിഞ്ഞു. സ്പെക്ട്രത്തിന് നിലവിൽ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില വളരെ കൂടുതലായതിനാൽ രാജ്യത്തെ മുൻ നിര ടെലികോം ഓപ്പറേറ്ററായ എയർടെൽ 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. എജിആർ അടക്കമുള്ള കാരണങ്ങളാൽ ഇന്ത്യയിലെ മുൻ നിര ടെലിക്കോം ഓപ്പറേറ്റമാർ കടുത്ത പ്രതിസന്ധിയിലാണ്.

എജിആർ

സർക്കാരിലേക്ക് അടയ്ക്കേണ്ട അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശ്ശിക ഇനത്തിലുള്ള 1.14 ലക്ഷം കോടി രൂപയുടെ കടബാധ്യത മൂലം ഇതിനകം തന്നെ കമ്പനി വൻ സമ്മർദ്ദത്തിലാണെന്ന് എയർടെൽ അറിയിച്ചു. ഡിസംബറിൽ നടത്തിയ താരിഫ് നിരക്ക് വർദ്ധനവിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ ബാധ്യതകൾ കുറയുമെന്നും കമ്പനിയുടെ ധനകാര്യ ഉദ്യോഗസ്ഥർ പറഞ്ഞു.

ട്രായ്

3.5 ജിഗാഹെർട്‌സ് ബാൻഡിൽ, 100 മെഗാഹെർട്‌സ് സ്‌പെക്ട്രത്തിന് 50,000 കോടി രൂപയാണ് ട്രായ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. 5 ജിക്ക് ഒരു വലിയ സ്‌പെക്ട്രം തന്നെ ആവശ്യമാണ്. 5,000 കോടി രൂപയ്ക്ക് 100 മെഗാഹെർട്‌സ് സ്‌പെക്ട്രം എന്ന അടിസ്ഥാന വില കമ്പനിക്ക് താങ്ങാനാവില്ല. ഈ വില വളരെ ഉയർന്നതാണെന്നും ഭാരതി എയർടെൽ എംഡിയും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സിഇഒ ഗോപാൽ വിറ്റൽ വ്യക്തമാക്കി.

കൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് എയർടെൽ; കഴിഞ്ഞ പാദത്തിൽ നഷ്ടം 1,035 കോടി രൂപകൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് എയർടെൽ; കഴിഞ്ഞ പാദത്തിൽ നഷ്ടം 1,035 കോടി രൂപ

20 മെഗാഹെർട്സ്

5 ജി സ്പെക്ട്രത്തിന് ഒരു മെഗാഹെർട്ടിന് 492 കോടി രൂപയാണ് ട്രായ് നിശ്ചയിച്ചിട്ടുള്ള തുക. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഉയർന്നതാണ്. ഇത് കൂടാതെ ഓപ്പറേറ്റർമാർ മിനിമം 20 മെഗാഹെർട്സ് വാങ്ങണമെന്നും ട്രായ് അറിയിച്ചിട്ടുണ്ട്. ഈ 20 മെഗാ ഹെർട്സ് സ്പെക്ട്രത്തിന് തന്നെ 9,840 കോടി രൂപ കമ്പനികൾ ചിലവഴിക്കേണ്ടി വരും. ഇത് വളരെ കൂടുതലാണ്. നിലവിൽ മുൻ നിര ടെലിക്കോം ഓപ്പറേറ്റർമാരായ വോഡാഫോൺ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയെ സംബന്ധിച്ച് ഇത് വലിയ തുക തന്നെയാണ്.

താരിഫ്

താരിഫ് വർദ്ധനവ് കാരണം അടുത്ത പാദത്തിൽ കമ്പനിക്ക് ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) ഉയരുമെങ്കിലും ബാധ്യതകൾ കണക്കിലെടുക്കുമ്പോൾ അവ ആവശ്യത്തിനുള്ളതാവില്ല. 200 രൂപയ്ക്ക് മുകളിൽ എആർപിയു വന്നാൽ മാത്രമേ മൂലധനത്തിന് അനുസരിച്ച വരുമാനം കമ്പനികൾക്ക് നേടൻ സാധിക്കു. കടക്കെണിയിൽ നിന്ന് കരകയറാൻ എആർപിയു 200ന് മുകളിൽ എത്തണമെന്നും ഗോപാൽ വിറ്റൽ വ്യക്തമാക്കി.

മൂന്നാം പാദം

2019 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ എയർടെലിന് കഴിഞ്ഞിട്ടുണ്ട്. ഈ മൂന്നാം പാദ കാലയളവിൽ കമ്പനി 12.38 കോടി 4 ജി ഉപയോക്താക്കളെ നെറ്റ്വർക്കിലേക്ക് ചേർത്തു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.71 കോടി ഉപയോക്താക്കളെയാണ് കമ്പനി നെറ്റ്വർക്കിലേക്ക് ചേർത്തത്.

കൂടുതൽ വായിക്കുക: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻകൂടുതൽ വായിക്കുക: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻ

ഉപയോക്താക്കൾ

ഉപയോക്താക്കളെ അധികമായി ചേർത്തുവെങ്കിലും എയർടെല്ലിന് ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നം പാദം നഷ്ടങ്ങളുടെ കാലമായിരുന്നു. 2019 ഡിസംബർ 31ന് അവസാനിച്ച പാദത്തിലാണ് കമ്പനി 1,035 കോടി രൂപയുടെ നഷ്ടം നേരിട്ടത്. അതിന് മുമ്പുള്ള 2019ലെ മൂന്നാം പാദത്തിൽ എയർടെല്ലിന് 86 കോടിരൂപ ലാഭമാണ് നേടാൻ സാധിച്ചത്. താരിഫ് വർദ്ധനയുടെ ഗുണം നാലാം പാദത്തിൽ മാത്രമേ ദൃശ്യമാകുകയുള്ളു.

നഷ്ടം

നഷ്ടം നേരിട്ടെങ്കിലും എയർടെല്ലിന്റെ വരുമാനം 8.5 ശതമാനം ഉയർന്ന് 21,947 കോടി രൂപയിൽ എത്തി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 20,231 കോടി രൂപയായിരുന്നു. 2019 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ സുപ്രിംകോടതി ഉത്തരവ് പ്രകാരം കമ്പനിയുടെ ബാധ്യതകൾ എയർടെൽ തരം തിരിച്ചു. ഇതനുസരിച്ച് ഈ പാദത്തിൽ ഗ്രൂപ്പ് 1,048.1 കോടി രൂപയുടെ പലിശയാണ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

എആർപിയു നിരക്ക്

കഴിഞ്ഞ വർഷത്തിന്റെ മൂന്നാം പാദത്തിൽ എയർടെൽ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനമായ എആർപിയു നിരക്ക് 135 രൂപയായി ഉയർത്തി. 2019 ലെ ക്യു 3 ൽ എആർ‌പിയുവിന്റെ എആർ‌പിയു രൂപയായി ഉയർത്തി. 2019ലെ രണ്ടാം പാദത്തിൽ എആർപിയു നിരക്ക് 128 രൂപയായിരുന്നു. ഇതിലൂടെ റിലയൻസ് ജിയോയെ തോൽപ്പിക്കാൻ എയർടെല്ലിന് കഴിഞ്ഞു. 128.4 ആണ് ജിയോ ഡിസംബറി റിപ്പോർട്ട് ചെയ്ത എആർപിയു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

Best Mobiles in India

Read more about:
English summary
The telecom ministry has already approved the auction of the 5G spectrum in India. Now, a new report suggests that major telecom operator Airtel might not make a bid for it, as the base price is too high.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X