Just In
- 23 min ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 2 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 2 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 4 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
Don't Miss
- Sports
IND vs NZ: ടി20യില് സൂര്യയോളമെത്തില്ല ആരും! കോലിക്ക് മൂന്നാംസ്ഥാനം മാത്രം, അറിയാം
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്കും ഫലം
- Movies
ആ കുഞ്ഞിന് പിന്നിലെ സത്യം; ജയലളിതയ്ക്ക് അതൊക്കെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു; ഷീല പറഞ്ഞത്
- Automobiles
ക്യൂട്ട്നസിനൊപ്പം കിടിലൻ റേഞ്ചും, മൈക്രോ ഇലക്ട്രിക് കാറുമായി ഒരു ഇസ്രയേലിയൻ കമ്പനി
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
- News
വീൽചെയറിലെ വധു.. തിരൂരിലെ ഫാമിലി വെഡിങ് സെന്റിന് കയ്യടിയുമായി സോഷ്യൽമീഡിയ
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
എയർടെൽ എക്സ്ട്രിം ഫൈബറിൽ ഇപ്പോൾ ഹോളിവുഡ് കണ്ടന്‍റുകളും, അറിയേണ്ടതെല്ലാം
ഇന്‍റർനെറ്റ് സേവനങ്ങൾക്കൊപ്പം തന്നെ കണ്ടന്‍റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനും ലഭ്യമാക്കികൊണ്ട് ബ്രോഡ്ബാന്‍റ് വിപണിയിലെ മത്സരത്തിൽ സജീവമാവുകയാണ് എയർടെൽ എക്സ്ട്രീം ഫൈബർ. ഹോളിവുഡ് കണ്ടന്‍റുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനായി അമേരിക്കൻ എന്‍റർടൈൻമെന്‍റ് കമ്പനിയായ ലയൺസ്ഗേറ്റുമായി എയർടെൽ കരാറിലെത്തി. ഇന്ത്യയിലെ എയർടെൽ എക്സ്ട്രിം ഫൈബർ ഉപയോക്താക്കൾക്കായി പ്രീമിയം കണ്ടന്‍റുകൾ ലഭ്യമാക്കാനുള്ള കരാറിലാണ് കമ്പനികൾ ഒപ്പുവച്ചത്. ഈ കരാർ പ്രകാരം ഇന്ത്യയിലെ എയർടെൽ എക്ട്രിം ഫൈബർ ഉപയോക്താക്കൾക്ക് എക്സ്ട്രിം ആപ്പിലൂടെ ലയൺസ്ഗേറ്റ് ഫീച്ചർ ഫിലിം കണ്ടന്‍റുകളിലേക്ക് ആക്സസ് ലഭിക്കും. ഇത് കൂടാതെ 10,000 സിനിമകളും 400 ടിവി ചാനലുകളും എയർടെൽ തങ്ങളുടെ ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.

ലോകത്താകമാനമുള്ള മികച്ച കണ്ടന്‍റ് പ്രോഡക്ഷൻ കമ്പനികളുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള കരാറുണ്ടാക്കാനുള്ള നടപടികൾ കമ്പനി തുടരുമെന്നും ഇതിന്‍റെ ഭാഗമായാണ് ലയൺസ്ഗേറ്റുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്നും എയർടെല്ലിന്‍റെ ചീഫ് പ്രോഡക്ട് ഓഫീസർ ആദർശ് നായർ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അതിന്‍റെ ഭാഗമായാണ് മികച്ച കണ്ടന്‍റുകളിലേക്കുള്ള ആക്സസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലയൺസ്ഗേറ്റിന്‍റെ കണ്ടന്‍റുകൾ ലോകത്തെ പല ഭാഷകളിലും ലഭ്യമാണ്. ഹൊറർ, കോമഡി, ഡ്രാമ, ആക്ഷൻ, ത്രില്ലർ, ഡോക്യുമെന്‍ററി വിഭാഗങ്ങളിൽ നിരവധി കണ്ടന്‍റുകൾ ലഭ്യമാക്കുന്ന കമ്പനിയാണ് ലയൺസ്ഗേറ്റ്

"ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രീമിയം കണ്ടന്‍റുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിൽ ടെൽകോം കമ്പനികൾക്ക് പ്രധാന പങ്ക് തന്നെയാണ് ഉള്ളതെന്നും എയർടെൽ പോലുള്ള ഒരു കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ലയൺസ്ഗേറ്റ് പ്ലേ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ രോഹിത് ജെയിൻ പറഞ്ഞു. കൂടുതൽ ആളുകളിലേക്ക് കണ്ടന്‍റുകൾ എത്തിക്കാൻ ശക്തമായ ബ്രാൻഡ്, സമാനതകളില്ലാത്ത വിതരണ വൈദഗ്ദ്ധ്യം എന്നിവ എയർടെല്ലിനുണ്ട്. ഇന്ത്യൻ പ്രേക്ഷകർക്ക് മികച്ച കണ്ടന്‍റുകൾ ലഭ്യമാക്കുന്നതിൽ ഇത് പ്രധാന ചുവടുവെപ്പാണ്.

കൂടാതെ എയർടെൽ ഉപയോക്താൾക്ക് ഹംഗർ ഗെയിംസ്, ട്വിലൈറ്റ് സാഗ, ലാ ലാ ലാൻഡ്, വണ്ടർ എന്നിങ്ങനെയുള്ള മികച്ച കണ്ടന്‍റുകളും ലഭിക്കുന്നതിനൊപ്പം തന്നെ അമേരിക്കൻ അസ്സാസിൻ, റോബിൻ ഹുഡ്, ദി സ്പൈ ഹു ഡംപ്ഡ് മി, എ സിമ്പിൾ ഫേവർ, സബാൻസ് പവർ റേഞ്ചേഴ്സ്, ഡൈവേർജന്‍റ്, നൗ യു സീ മി 2, ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ലെറ്റേഴ്സ് ടു ജൂലിയറ്റ്, റിസർവോയർ ഡോഗ്സ് എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. എയർടെൽ അടുത്തിടെ വോയ്‌സ് ഓവർ വൈ-ഫൈ സേവനമായ എയർടെൽ വൈ-ഫൈ കോളിംഗ് ആരംഭിച്ചിരുന്നു. ഈ സേവനം വീടിനുള്ളിൽ മികച്ച നെറ്റ്‌വർക്ക് നൽകുന്നു. 'എയർടെൽ വൈ-ഫൈ കോളിംഗ്' വഴി വിളിക്കുന്ന കോളുകൾക്ക് കമ്പനി പണം ഈടാക്കുന്നില്ല. നിലവിൽ എയർടെൽ ദില്ലിയിലും എൻസിആറിലും ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ഫൈബർ അതിവേഗ ഇന്‍ർനെറ്റ് സേവനം ഉപയോഗിക്കുന്ന മിക്ക ഉപയോക്താക്കളും കണ്ടന്‍റ് പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കമ്പനികൾ തങ്ങളുടെ പ്ലാനിനൊപ്പം കണ്ടന്‍റ് പ്ലാറ്റ്ഫോം ആക്സസ് കൂടി ലഭ്യമാക്കുന്നത് വിപണിയെ കൂടുതൽ സജീവമാക്കും. ലോകത്തെ മികച്ച കണ്ടന്‍റ് പ്ലാറ്റ്ഫോം സേവനങ്ങൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമാക്കി വ്യവസായം ശക്തിപ്പെടുത്താൻ കമ്പനികളും ശ്രമിക്കുന്നുണ്ട്. എന്തായാലും ലയൺസ്ഗേറ്റ് കണ്ടന്‍റുകൾ ഉപയോക്താക്കൾക്ക് എത്തിക്കാനുള്ള എയർടെല്ലിന്‍റെ തീരുമാനം വിപണിയിൽ കമ്പനിക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470