എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ

|

പ്രീപെയ്ഡ് വിഭാഗത്തിൽ ഭാരതി എയർടെൽ മറ്റ് ടെലികോം ഓപ്പറേറ്റർമാരെ തോൽപ്പിക്കുന്ന വിധത്തിലുള്ള പ്ലാനുകളാണ് കൊണ്ടുവരുന്നത്. വോഡാഫോൺ ഐഡിയ, റിലയൻസ് ജിയോ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികൾ നൽകുന്ന പ്ലാനുകൾക്ക് അനുസൃതമായ പ്ലാനുകൾ നൽകുന്നതിനൊപ്പം മറ്റൊരു കമ്പനിയും നൽകാത്ത വിധത്തിലുള്ള അധിക ആനുകൂല്യങ്ങളും എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

പ്രീപെയ്ഡ് പ്ലാനുകൾ
 

എയർടെല്ലിന്റെ മൂന്ന് സവിശേഷ പ്രീപെയ്ഡ് പ്ലാനുകളാണ് അധിക ആനുകൂല്യങ്ങളുമായി വരുന്നത്. 179 രൂപ, 279 രൂപ, 349 രൂപ നിരക്കിലാണ് ഈ പ്ലാനുകൾ. ഇവയിൽ 179 രൂപ, 279 രൂപ പ്രീപെയ്ഡ് റീചാർജുകൾ ലൈഫ് ഇൻഷുറൻസ് ആനുകൂല്യത്തോടെയാണ് വരുന്നത്. അതേസമയം 349 രൂപ റീചാർജ് പ്ലാൻ 129 രൂപ വിലമതിക്കുന്ന ഒരുമാസത്തെ ആമസോൺ പ്രൈം അംഗത്വവും നൽകുന്നു.

എയർടെൽ

മുൻകാലങ്ങളിലും എയർടെൽ ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകികൊണ്ട് എതിരാളികളായ ടെലിക്കോം കമ്പനികളെ വലച്ചിരുന്നു. 179 രൂപ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ രണ്ട് ലക്ഷം രൂപ ലൈഫ് ഇൻഷുറൻസും 279 രൂപ പ്ലാൻ 4 ലക്ഷം രൂപ ലൈഫ് ഇൻഷുറൻസുമാണ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എയർടെൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തുടനീളമുള്ള ഓപ്പൺ മാർക്കറ്റുകളിലാണ് പദ്ധതികൾ ലഭ്യമാകുന്നത്.

കൂടുതൽ വായിക്കുക: പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കാൻ മാസം 1,000 രൂപ നൽകണമെന്ന് വോഡഫോൺ-ഐഡിയകൂടുതൽ വായിക്കുക: പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കാൻ മാസം 1,000 രൂപ നൽകണമെന്ന് വോഡഫോൺ-ഐഡിയ

എയർടെല്ലിന്റെ 179 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 179 രൂപ പ്രീപെയ്ഡ് പ്ലാൻ

179 രൂപ പ്രീപെയ്ഡ് പ്ലാൻ എയർടെല്ലിന്റെ എൻട്രി ലെവൽ പ്ലാനായ 149 രൂപയുടെ അൺലിമിറ്റഡ് കോംബോ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 149 രൂപ പ്ലാനിൽ നിന്നും വ്യത്യസ്തമായി ലൈഫ് ഇൻഷുറൻസിന്റെ അധിക നേട്ടമാണ് 179 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2 ജിബി 4 ജി ഡാറ്റ, 300 എസ്എംഎസ്, ഭാരതി ആക്‌സ ലൈഫിൽ നിന്ന് രണ്ട് ലക്ഷം രൂപ ടേം ലൈഫ് ഇൻഷുറൻസ് എന്നിവയാണ് എയർടെൽ നൽകുന്നത്. റീചാർജ് ചെയ്ത തീയതി മുതൽ 28 ദിവസമാണ് വാലിഡിറ്റി.

എയർടെല്ലിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാൻ
 

എയർടെല്ലിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 279 രൂപയുടെ റീചാർജ് 249 രൂപ പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ലൈഫ് ഇൻഷുറൻസ് ആനുകൂല്യം മാത്രമാണ് ഈ പ്ലാനുകളെ വ്യത്യസ്തമാക്കുന്നത്. 279 രൂപ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്ന എയർടെൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, പ്രതിദിനം 1.5 ജിബി ഡാറ്റ, എച്ച്ഡിഎഫ്സി ലൈഫിൽ നിന്ന് 4 ലക്ഷം രൂപ ടേം ലൈഫ് ഇൻഷുറൻസ് എന്നിവ ലഭിക്കും.

അധിക ആനുകൂല്യങ്ങളും

279 രൂപ പ്രീപെയ്ഡ് പ്ലാൻ മേൽപ്പറഞ്ഞ ആനുകൂല്യങ്ങളെ കൂടാതെ ധാരാളം അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം അംഗത്വം, ഷാ അക്കാദമിയിൽ നാല് ആഴ്ചത്തെ സൌജന്യ കോഴ്സ്, ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്ക്, നിങ്ങളുടെ സ്മാർട്ട്‌ഫോണിനായി ആന്റി വൈറസ് എന്നിവയാണ് പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ.

കൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകൾ ഇപ്പോൾ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയോടെകൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകൾ ഇപ്പോൾ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയോടെ

എയർടെല്ലിന്റെ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

349 രൂപ പ്രീപെയ്ഡ് റീചാർജിന്റെ ഏറ്റവും വലിയ സവിശേഷത അത് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ മറ്റൊരു ഓപ്പറേറ്ററും നൽകാത്ത ആനുകൂല്യമാണ് ഇത്. എയർടെല്ലിന്റെ 349 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ബെനിഫിറ്റ്, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ എന്നിവയാണ് ലഭിക്കുക.

ആമസോൺ പ്രൈം

349 രൂപ പ്ലാനിൽ ലഭിക്കുന്ന ആമസോൺ പ്രൈം സബ്ക്രിപ്ഷന് 129 രൂപയാണ് വില വരുന്നത്. ഇതോടൊപ്പം തന്നെ 279 രൂപയുടെ പ്ലാൻ നൽകുന്ന എല്ലാ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മറ്റ് കമ്പനികളുടെ ഈ നിരക്കിലുള്ള പ്ലാനുകൾ പരിശോധിച്ചാൽ എയർടെൽ നൽകുന്ന ആനുകൂല്യങ്ങൾ വളരെ കൂടുതലാണെന്ന് കാണാം.

പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ നൽകുന്ന വിധത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകളൊന്നും വോഡഫോൺ അതിന്റെ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ പരിധിയില്ലാത്ത എല്ലാ കോംബോ പ്ലാനിലും വോഡഫോൺ പ്ലേ അപ്ലിക്കേഷൻ വഴി കുറഞ്ഞത് ZEE5 കണ്ടന്റ് എങ്കിലും വോഡാഫോൺ സൗജന്യമായി നൽകുന്നുണ്ട്. ഈ മൂന്ന് പ്ലാനുകൾ ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാ വിഭാഗത്തിലെ പ്ലാനുകളിലും വോഡാഫോണും എയർടെല്ലും സമന്മാരാണ്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയേക്കുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയേക്കും

വാലിഡിറ്റി

ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചതിനാൽ തന്നെ റിലയൻസ് ജിയോയ്ക്ക് പ്രീപെയ്ഡ് വിഭാഗത്തിൽ ആകർഷകമായ പ്ലാനുകൾ കുറവാണ്. വോഡഫോൺ അടച്ച് പൂട്ടുകയാണെങ്കിൽ നിലവിലെ പ്രീപെയ്ഡ് പ്ലാനുകളുടെ അവസ്ഥയനുസരിച്ച് എയർടെൽ കൂടുതൽ നേട്ടമുണ്ടാക്കും. ബിഎസ്എൻഎല്ലും മികച്ച പ്ലാനുകളുമായി വിപണിയിൽ സജീവമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Bharti Airtel is constantly beating rival telecom operators in the prepaid segment. The telco, which is already enjoying the truly unlimited voice calling option over Reliance Jio and BSNL, has three unique prepaid plans on offer right now. The plans in question are Rs 179, Rs 279 and Rs 349. The first two prepaid recharges from Bharti Airtel come with life insurance benefit, whereas the Rs 349 recharge ships with Amazon Prime membership worth Rs 129 for one month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X