100Mbps സൂപ്പര്‍ഫാസ്റ്റ് സ്പീഡ്, 3 മാസം ഫ്രീ: എയര്‍ടെല്‍ പുതിയ ഓഫര്‍!
ഭാരതി എയര്‍ടെല്‍ ഇന്ത്യയിലെ നമ്പര്‍ 1 ടെലികോം മേഖലയില്‍ ഒന്നാണ്. ഇതിനിടയിലാണ് ജിയോയുടെ അത്ഭുതകരമായ ഓഫര്‍ വന്നത്. ഇത് ടെലികോം മേഖലയില്‍ തന്നെ വലിയൊരു മത്സരത്തിന് ഇടയാക്കി.

എയര്‍ടെല്ലിന്റെ ഈ പുതിയ ഓഫറിനെ കുറിച്ച് നോക്കാം.

100 എംബിപിഎസ് സ്പീഡ്
100 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്ന വി-ഫൈബര്‍ സൂപ്പര്‍ഫോസ്റ്റ് ബ്രോഡ്ബാന്‍ഡ് ആണ് എയര്‍ടെല്ലിന്റെ പുതിയ പദ്ധതി.

87 നഗരങ്ങളില്‍
എയര്‍ടെല്ലിന്റെ ഈ പുതിയ പദ്ധതി ആദ്യം 87 നഗരങ്ങളിലേയ്ക്കാകും വ്യാപിപ്പിക്കുന്നത്.

ഓഫറുകള്‍
അണ്‍ലിമിറ്റഡ് സൗജന്യ കോളുകളാണ് ഈ പുതിയ പദ്ധതിയുടെ കീഴില്‍ എയര്‍ടെല്‍ നല്‍കുന്നത്. തിരഞ്ഞെടുത്ത ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ മാത്രം നല്‍കിയിരുന്ന സൗജന്യ കോള്‍ സൗകര്യം എല്ലാ പ്ലാനുകളിലേയ്ക്കും വ്യാപിപ്പിച്ചു.

മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല
ഈ പുതിയ പദ്ധതി വി-ഫൈബര്‍ ടെക്‌നോളജിയിലേയ്ക്ക് മാറുമ്പോള്‍ റോഡുകള്‍ കുഴിക്കേണ്ട ആവശ്യം വരുന്നില്ല.
കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

മോഡത്തിനു വില നല്‍കണം
പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ മോഡം മാത്രം മാറ്റിയാല്‍ മതിയാകും. ഇതിന് പണം ഈടാക്കുന്നതായിരിക്കും. എന്നാല്‍ ആദ്യമാസം തന്നെ സേവനം മതിയാക്കുന്നവര്‍ക്ക് മോഡത്തിന്റെ വില തിരിച്ചു നല്‍കുമെന്ന് കമ്പനി പറഞ്ഞു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്


Click it and Unblock the Notifications








