എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നു

|

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയായ എയർടെൽ ആകർഷകമായ ഓഫറുകൾ കൊണ്ടാണ് ജനപ്രിയമാകുന്നത്. ഇപ്പോൾ എയർടെൽ തങ്ങളുടെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ നൽകുന്നു. ഉപയോക്താക്കൾക്ക് 1 ജിബി സൗജന്യ ഹൈ-സ്പീഡ് ഇന്റർനെറ്റ് ഡാറ്റയാണ് എയർടെൽ നൽകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് കൂടുതൽ ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുന്നതിനുള്ള എയർടെല്ലിന്റെ പുതിയ ഓഫറാണ്. ഈ പ്ലാൻ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കില്ല എന്നാണ് ശ്രദ്ധേമായ കാര്യം.

 

1ജിബി ഡാറ്റ ഓഫർ

ഓൺലിടെക്കിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് പുതിയ കോംപ്ലിമെന്ററി 1ജിബി ഡാറ്റ ഓഫർ സ്മാർട്ട് പ്ലാനുകളിലുള്ളവർക്ക് മാത്രമാണ് ലഭ്യമാകുക. എയർടെൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഒരു എസ്എംഎസ് അയയ്ക്കുന്നുവെന്നും ആ മെസേജ് ലഭിക്കുന്നവർക്ക് ഡാറ്റ വൗച്ചറിന്റെ രൂപത്തിൽ സൗജന്യ 1 ജിബി ഡാറ്റ ക്രെഡിറ്റ് ചെയ്ത് നൽകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നിങ്ങൾക്ക് ഈ ഓഫർ ലഭിച്ചിട്ടുണ്ടെങ്കിൽ എയർടെല്ലിന്റെ ഔദ്യോഗിക ആപ്പ് വഴി നിങ്ങൾക്ക് അത് ക്ലെയിം ചെയ്യാൻ കഴിയും. സൗജന്യ ഡാറ്റ വൗച്ചർ ഇന്ന് മാത്രം വാലഡിറ്റിയുള്ളതായിരിക്കും. അതുകൊണ്ട് നിങ്ങൾക്ക് ഈ വൌച്ചർ ലഭിച്ചിട്ടുണ്ട് എങ്കിൽ വേഗം ക്ലൈം ചെയ്യുക.

ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

എയർടെൽ താങ്ക്സ് ആപ്പ്

എയർടെൽ താങ്ക്സ് ആപ്പിലെ കൂപ്പൺസ് വിഭാഗത്തിൽ ഡാറ്റ വൗച്ചർ കാണാൻ സാധിക്കും. നിങ്ങൾ ഭാഗ്യവാനാണെങ്കിൽ നിങ്ങൾക്കും അത് ലഭിച്ചിരിക്കും. അതുകൊണ്ട് എയർടെൽ ആപ്പിൽ പോയി ഈ ഓഫർ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. സാധാരണയായി 99 രൂപയുടെ സ്മാർട്ട് പായ്ക്ക് അടക്കമുള്ള കുറഞ്ഞ തുകയുള്ള റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ വൗച്ചർ നൽകുന്നതായും റിപ്പോർട്ടുണ്ട്. ഇത്തരം ഉപഭോക്താക്കൾ അവരുടെ ഡാറ്റ വൌച്ചർ ക്ലെയിം ചെയ്താൽ 15 മിനിറ്റിനുള്ളിൽ സൌജന്യ ഡാറ്റ ഡാറ്റ ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

എയർടെൽ മൂന്ന് പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു
 

എയർടെൽ മൂന്ന് പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എയർടെൽ മൂന്ന് പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ പുതിയ പ്ലാനുകൾ പതിനേഴോളം ഒടിടി (ഓവർ-ദി-ടോപ്പ്) സബ്‌സ്‌ക്രിപ്‌ഷനുകളും ഒരു ഡിടിഎച്ച് (ഡയറക്ട്-ടു-ഹോം) കണക്ഷനും നൽകുന്നവയാണ്. പ്രതിമാസം 1599 രൂപ, 1099 രൂപ, മാസം 699 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. 1599 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 300 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റയാണ് ലഭിക്കുന്നത്.

ഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്കും എയർടെല്ലിനും സർക്കാർ ധനസഹായംഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്കും എയർടെല്ലിനും സർക്കാർ ധനസഹായം

1599 രൂപ പ്ലാൻ

1599 രൂപ പ്ലാൻ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്നു. ഇതിനുപുറമെ എയർടെൽ എക്‌സ്ട്രീം പ്രീമിയം സിംഗിൾ ലോഗിൻ സഹിതം സോണിലിവ്, ഇറോസ് നൌ, ലയൺസ് ഗേറ്റ് പ്ലേ, ഹോയിചോയി, മനോരമ മാക്സ്, ഷിമാരോ, അൾട്രാ, ഹങ്കാമ പ്ലേ, എപ്പിക്കേൺ ഡിവോ ടിവി, ക്ലിക്ക്, നമ്മഫ്ലിക്സ്, ഡോളിവുഡ്, ഷോർട്ട്സ് ടിവി എന്നീ 14 പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കും. പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് എയർടെൽ 4കെ എക്സ്ട്രീം ബോക്സിനായി 2000 രൂപ ഒറ്റത്തവണയായി അടച്ചാൽ ഉപയോക്താക്കൾക്ക് 350ൽ അധികം ടിവി ചാനലുകളിലേക്ക് ആക്‌സസും ലഭിക്കും.

1099 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ 1099 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഓരോ മാസവും 3.3 ടിബി ഡാറ്റയും ഇതിലൂടെ ലഭിക്കും. ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ 1599 രൂപ പ്ലാനിലൂടെ ലഭിക്കുന്നത് തന്നെയാണ്. എന്നാൽ ഈ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്‌സ് ആക്സസ് ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ 1099 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ 16 ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ മാത്രമാണ് നൽകുന്നത്. എയർടെൽ എക്‌സ്ട്രീം ബോക്‌സ് ഓഫറിനൊപ്പം 350ൽ അധികം ടിവി ചാനലുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

699 രൂപയുടെ പ്ലാൻ

699 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ പ്രതിമാസം 699 രൂപ വില വരുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് 15 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഓരോ മാസവും 3.3 ടിബി ഡാറ്റയും നൽകുന്നു. ഉപയോക്താക്കൾക്ക് 40 എംബിപിഎസ് വേഗതയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുകയില്ല. മറ്റ് സബ്ക്രിപ്ഷനുകൾ ലഭിക്കും. ഹൈബ്രിഡ് ടിവി ഓഫർ ഈ പ്ലാനിനും ബാധകമാണ്.

Most Read Articles
Best Mobiles in India

English summary
Airtel offers free data to their selected customers. Airtel is offering users 1GB of free high-speed internet data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X