പുതിയ രണ്ട് പ്ലാനുകളുമായി എയർടെൽ; വോഡാഫോണിനും ജിയോയ്ക്കും വിനയാകുമോ

|

എല്ലാ ടെലികോം സർക്കിളുകളിലും ഭാരതി എയർടെൽ 379 രൂപ, 279 രൂപ എന്നിങ്ങനെ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 379 രൂപ പ്രീപെയ്ഡ് റിച്ചാർജ് വോഡാഫോൺ ഐഡിയയുടെയും റിലയൻസ് ജിയോയുടെയും 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളോട് മത്സരിക്കുന്ന പ്ലാനാണ്. 279 രൂപയുടെ പ്ലാനിലൂടെ മികച്ച ഓഫറാണ് എയർടെൽ നൽകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആമസോൺ പ്രൈം മെമ്പർഷിപ്പ് അടക്കം ലഭിക്കുന്ന 349 രൂപ രൂപ പ്രീപെയ്ഡ് പ്ലാൻ കമ്പനി ആരംഭിച്ചിരുന്നു.

എയർടെൽ

എയർടെൽ പുതുതായി ആരംഭിച്ച 279 രൂപ പ്രീപെയ്ഡ് പ്ലാൻ 4 ലക്ഷം രൂപയുടെ ഇൻഷൂറൻസ് കവറേജും നൽകുന്നുണ്ട്. താരിഫ് നിരക്കുകളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് എയർടെൽ 249 രൂപ, 599 രൂപ എന്നിങ്ങനെ രണ്ട് പ്ലാനുകളിൽ ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ 299 രൂപ റീചാർജിൽ ആമസോൺ പ്രൈം മെമ്പർഷിപ്പും കമ്പനി നൽകിയിരുന്നു. നേരത്തെ നൽകിയിരുന്ന പ്ലാനുകളിൽ എല്ലാം മാറ്റം വരുത്തിയാണ് ഇപ്പോൾ നേരത്തെ നൽകിയ ആനുകൂല്യങ്ങൾ നൽകുന്നത്. പക്ഷേ മാറ്റം ചെറിയ തോതിലാണെന്ന് എടുത്ത് പറയേണ്ടതുണ്ട്.

എയർടെൽ 379 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 379 രൂപ പ്രീപെയ്ഡ് പ്ലാൻ

379 രൂപ പ്രീപെയ്ഡ് റീചാർജ് കമ്പനിയുടെ താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. 6 ജിബി 4 ജി / 3 ജി / 2 ജി ഡാറ്റ, 900 എസ്എംഎസുകൾ, എഫ്‌യുപി പരിധിയില്ലാതെ വോയ്‌സ് കോളിംഗ് എന്നിവയും പ്ലാനിലൂടെ ലഭിക്കുന്നു. റീചാർജ് ചെയ്ത തീയതി മുതൽ 84 ദിവസമാണ് ഈ പ്ലാനിന്റെ സാധുത. ഷാ അക്കാദമിയിലെ നാല് ആഴ്ചത്തെ സൌജന്യ കോഴ്സ്, വിങ്ക് മ്യൂസിക് & എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം സബ്സ്ക്രിപ്ഷൻ, ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയാണ് റീചാർജിന്റെ മറ്റ് ആനുകൂല്യങ്ങൾ.

കൂടുതൽ വായിക്കുക: എയർടെൽ എൻട്രി ലെവൽ പ്ലാൻ നിരക്കിൽ 95 ശതമാനം വർദ്ധനവ്കൂടുതൽ വായിക്കുക: എയർടെൽ എൻട്രി ലെവൽ പ്ലാൻ നിരക്കിൽ 95 ശതമാനം വർദ്ധനവ്

താരതമ്യം

താരതമ്യം ചെയ്യുമ്പോൾ എയർടെൽ 379 രൂപ പ്ലാനിന് സമാനമായ പ്ലാൻ വോഡഫോൺ ഐഡിയയ്ക്ക് ഉണ്ട്. അതിൽ 6 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് എന്നിവയാണ് കമ്പനി നൽകുന്നത്. എന്നാൽ എയർടെൽ നെറ്റ്‌വർക്കൽ 900 എസ്എംഎസ് ലഭിക്കുമ്പോൾ വോഡാഫോൺ ഐഡിയ 1000 എസ്എംഎസുകളാണ് നൽകുന്നത്. എസ്എംഎസുകളുടെ കാര്യത്തിൽ 100 എണ്ണം വോഡാഫോണിന്റെ പ്ലാനിൽ കൂടുതൽ ലഭിക്കുന്നു എന്നല്ലാതെ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും ഇവ തമ്മിലില്ല.

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ കാര്യം പരിശോധിച്ചാൽ കമ്പനി ഈ വിഭാഗത്തിൽ വരുന്ന പ്ലാൻ 329 രൂപ നിരക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആനുകൂല്യങ്ങളായി 6 ജിബി 4 ജി ഡാറ്റ, പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളിംഗ്, 1000 എസ്എംഎസുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 എഫ്യുപി മിനിറ്റുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനുകൾ പരിശോധിച്ചാൽ ജിയോയ്ക്ക് വില കുറവാണെന്ന ഗുണമുണ്ട്. പക്ഷേ 84 ദിവസത്തേക്കുമായി മറ്റ് നെറ്റ്വർക്കിലേക്ക് ജിയോ 3000 മിനുറ്റ് കോളിങ് ആനുകൂല്യം മാത്രമാണ് നൽകുന്നത്.

Best Mobiles in India

Read more about:
English summary
Bharti Airtel has launched two new prepaid plans of Rs 379 and Rs 279 in every telecom circle. While the Rs 379 prepaid recharge is to compete with the affordable 84-day validity plans from Vodafone Idea and Reliance Jio, the Rs 279 recharge is a unique offering from Bharti Airtel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X