Airtel Data Plans: എയർടെൽ ഉപയോക്താക്കൾക്ക് 100 രൂപയ്ക്ക് 15 ജിബി ഡാറ്റ നേടാം

|

എയർടെൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പോസ്റ്റ് പെയ്ഡ് ഡാറ്റ ആഡ്ഓൺ പ്ലാൻ പ്രഖ്യാപിച്ചു. 100 രൂപയ്ക്ക് 15 ജിബി ഡാറ്റയാണ് ഹോം ആഡ് ഓൺ പ്ലാനിിലൂടെ കമ്പനി നൽകുന്നത്. ഇന്ത്യയിലെ ലോക്ക്ഡൌൺ കാരണം നിരവധി ആളുകളാണ് വർക്ക് ഫ്രം ഹോം ചെയ്യുന്നത്. ഇത്തരം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് എയർടെല്ലിന്റെ പുതിയ പ്ലാൻ. എല്ലാ ഉപയോക്താക്കളുടെയും ഡാറ്റ ഉപഭോഗത്തിൽ വൻ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

 

ടെലികോം റെഗുലേറ്ററി

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകൾ പ്രകാരം 2019 ഡിസംബർ വരെ ഇന്ത്യയിൽ 19.14 ദശലക്ഷം വയർലൈൻ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾ മാത്രമാണ് ഉള്ളത്. പ്രൊഫഷണൽ ജോലികൾ ചെയ്യാൻ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകൾക്കുമായി ടെലികോം കമ്പനികൾ നിരവധി പുതിയ പ്ലാനുകളാണ് അവതരിപ്പിക്കുന്നത്.

ടെലിക്കോം

എല്ലാ ടെലിക്കോം കമ്പനികളും നിലവിലെ സാഹചര്യം കണക്കിലെടുത്ത് അധിക ഡാറ്റ നൽകുന്ന പ്രീപെയ്ഡ് ആഡ്-ഓൺ പായ്ക്കുകളോ ഡാറ്റ ഓൺലി പാക്കുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോം ആഡ്-ഓൺ പായ്ക്കിലൂടെ ധാരാളം ഡാറ്റ ഉപയോഗിക്കുന്ന തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. 100 രൂപയ്ക്ക് 15 ജിബി ഡാറ്റ എന്നത് വളരെ മികച്ച ഓഫർ തന്നെയാണ്.

കൂടുതൽ വായിക്കുക: കൊറോണ കാലത്ത് സ്വയം ക്വാറന്റൈനിൽ കഴിയുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കാംകൂടുതൽ വായിക്കുക: കൊറോണ കാലത്ത് സ്വയം ക്വാറന്റൈനിൽ കഴിയുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കാം

പോസ്റ്റ്പെയ്ഡ് ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ
 

പോസ്റ്റ്പെയ്ഡ് ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ

ഭാരതി എയർടെൽ നിലവിൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് ആഡ്-ഓൺ പായ്ക്കുകളാണ് നൽകുന്നത്. ആദ്യത്തെ ആഡ്-ഓൺ പായ്ക്ക് 15 ജിബി ഡാറ്റയാണ് നൽകുന്നത്. 100 രൂപ വില വരുന്ന ഈ പായ്ക്ക് കൂടാതെ 200 രൂപയ്ക്ക് 35 ഡാറ്റ നൽകുന്ന മറ്റൊരു ആഡ് ഓൺ പായ്ക്കും കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. എയർടെൽ തങ്ങളുടെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ ജനുവരി മുതൽ നൽകുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ ഡാറ്റ

കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് അപ്ലിക്കേഷന്റെ "മാനേജ് സർവ്വീസ് എന്ന" വിഭാഗത്തിന് കീഴിലുള്ള ഡാറ്റ പായ്ക്കുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. ആന്ധ്രാപ്രദേശ്, ദില്ലി / എൻ‌സി‌ആർ മേഖല, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ 349 രൂപയിലാണ് എയർടെല്ലിൽ നിന്നുള്ള പോസ്റ്റ് പെയ്ഡ് പദ്ധതികൾ ആരംഭിക്കുന്നത്.

പോസ്റ്റ് പെയ്ഡ്

എയർടെല്ലിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ മേൽപ്പറഞ്ഞവയല്ലാത്ത സ്ഥലങ്ങളിൽ 399 രൂപ മുതലുള്ള വിലയ്ക്കാണ് ലഭ്യമാവുക. 349 രൂപ പ്ലാനിൽ 5 ജിബി റോൾഓവർ ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ കമ്പനി നൽകുന്നുണ്ട്. അധിക ആനുകൂല്യമായി എയർടെൽ 349 രൂപ പ്ലാൻ വരിക്കാർക്ക് സീ5, എയർടെൽ ടിവി എന്നിവയുടെ പ്രീമിയം സബ്ക്രിപ്ഷനും ലഭിക്കും.

കൂടുതൽ വായിക്കുക: എയർടെൽ ഡിജിറ്റൽ ടിവി, ടാറ്റ സ്കൈ, സൺ ഡയറക്ട് ഉപയോക്താക്കൾക്ക് 4 പേ ചാനലുകൾ സൗജന്യമായികൂടുതൽ വായിക്കുക: എയർടെൽ ഡിജിറ്റൽ ടിവി, ടാറ്റ സ്കൈ, സൺ ഡയറക്ട് ഉപയോക്താക്കൾക്ക് 4 പേ ചാനലുകൾ സൗജന്യമായി

399 രൂപ

399 രൂപയുടെ പ്ലാനിൽ 40 ജിബി റോൾഓവർ ഡാറ്റയും 349 രൂപ പായ്ക്കിന് സമാനമായ ആനുകൂല്യങ്ങളും ഹാൻഡ്‌സെറ്റ് പ്രോട്ടക്ഷനും എയർടെൽ നൽകുന്നുണ്ട്. ജമ്മു കശ്മീരിൽ എയർടെൽ നിലവിൽ 249 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് ഉപയോക്താക്കൾക്ക് 25 ജിബി റോൾഓവർ ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനും നൽകുന്നു.

പ്രീമിയം

എയർടെല്ലിന്റെ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 499 രൂപ മുതലാണ് ആരംഭിക്കുക. ഇത് ഉപയോക്താക്കൾക്ക് 75 ജിബി റോൾഓവർ ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു. അധിക ആനുകൂല്യമായി ആമസോൺ പ്രൈം, സീ 5, എയർടെൽ എക്സ്സ്ട്രീം എന്നിവയുടെ സബ്സ്ക്രിപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെൽ അതിന്റെ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെല്ലാം ഹാൻഡ്‌സെറ്റ് പ്രോട്ടക്ഷൻ സർവ്വീസും നൽകുന്നുണ്ട്.

ഭാരതി എയർടെൽ

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഭാരതി എയർടെൽ 749 രൂപ, 999 രൂപ, 1599 രൂപ നിരക്കുകളിലുള്ള പായ്ക്കുകൾ നൽകുന്നുണ്ട്. ഈ പായ്ക്കുകളിലൂടെ അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടെ മികച്ച ആനുകൂല്യങ്ങൾ കമ്പനി നൽകുന്നു. 799 രൂപ പായ്ക്ക് 125 ജിബി റോൾഓവർ ഡാറ്റയും 999 രൂപ പായ്ക്ക് 150 ജിബി റോൾ ഓവർ ഡാറ്റയുമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

കൂടുതൽ വായിക്കുക: എയർടെല്ലും ബിഎസ്എൻഎല്ലും സൌജന്യ ടോക്ക് ടൈം നൽകുന്നു, ഒപ്പം അധിക വാലിഡിറ്റിയുംകൂടുതൽ വായിക്കുക: എയർടെല്ലും ബിഎസ്എൻഎല്ലും സൌജന്യ ടോക്ക് ടൈം നൽകുന്നു, ഒപ്പം അധിക വാലിഡിറ്റിയും

എയർടെൽ

എയർടെല്ലിന്റെ വിലകൂടിയ 1599 രൂപ പായ്ക്ക് ഉപയോക്താക്കൾക്ക് 200 ഐ‌എസ്‌ഡി മിനിറ്റുകളും അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകളിൽ 10% കിഴിവുകളും അൺലിമിറ്റഡ് ഡാറ്റ ബ്രൌസിങും നൽകുന്നു. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് 799 രൂപ, 999 രൂപ,1599 രൂപ പായ്ക്കുകൾ സബ്‌സ്‌ക്രൈബുചെയ്യുന്നതിലൂടെ നിലവിലുള്ള കണക്ഷനിലേക്ക് അഡീഷണലായി ഒരു സുഹൃത്തിനെയോ ഒരു കുടുംബാംഗത്തെയോ ചേർക്കാൻ കഴിയും.

Best Mobiles in India

English summary
Bharti Airtel has been sending targeted ad banners to selected postpaid users for its work from home data add-on plan that provides users with 15GB of data for Rs 100. With India currently under COVID-19 lockdown, several people are working from home and Airtel seems to be targeting these users with the work from home add-on pack.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X