ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്ന പുതിയ ഓഫറുമായി എയർടെൽ
ഇന്ത്യയിലെ പ്രമുഖ ടെലിക്കോം ഓപ്പോറ്ററായ എയർടെൽ ഉപയോക്താക്കൾക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചു. ആക്ടീവ് അല്ലാത്ത, അധികം റീചാർജ് ചെയ്യാത്ത ഉപയോക്താക്കൾക്കായാണ് എയർടെല്ലിന്റെ പുതിയ ഓഫർ ലഭിക്കുക. മൂന്ന് ദിവസത്തേക്ക് 1ജിബി ഡാറ്റയാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. ഇത് പൂർണമായും സൌജന്യമായി ലഭിക്കുന്ന ഓഫറാണെന്നാണ് റിപ്പോർട്ടുകൾ.

1 ജിബി അതിവേഗ ഡാറ്റയ്‌ക്കൊപ്പം മൂന്ന് ദിവസത്തേക്ക് ട്രയൽ അടിസ്ഥാനത്തിൽ സൌജന്യ ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകളും എയർടെൽ നൽകുന്നുണ്ട്. ഒരു മാസത്തോളമായി റീചാർജ് ചെയ്യാത്ത ഉപയോക്താക്കളെ സജീവമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സൌജന്യ ട്രയൽ നൽകുന്നത്. ഒരുമാസത്തോളമായി റീചാർജ് ചെയ്യാത്ത ഉപയോക്താക്കൾക്കായിരിക്കും ഈ ഓഫർ ലഭിക്കുന്നത്.

48 രൂപ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് പുതിയ ഓഫറിന്റെ ഭാഗമായി 1 ജിബി ഡാറ്റ ലഭിക്കുന്നത്. മൂന്ന് ദിവസത്തേക്ക് 1 ജിബിയുടെ ഡാറ്റാ ബെനിഫിറ്റാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം 48 രൂപ പ്രീപെയ്ജ് പ്ലാനിന്റെ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിനൊപ്പം 3 ജിബി ഡാറ്റയും ലഭിക്കും.

50 രൂപയ്ക്ക് താഴെ വിലയുള്ള റീചാർജുകൾ
50 രൂപയ്ക്ക് താഴെ വിലയിൽ രണ്ട് സ്മാർട്ട് റീചാർജുകളാണ് എയർടെൽ ഉപയോക്താക്കൾക്കായി നൽകുന്നത്. ആദ്യ പ്ലാൻ 45 രൂപ വിലയുള്ള പ്ലാനാണ്. ഈ റീചാർജിലൂടെ 2.5 പൈസ എന്ന നിരക്കിൽ ലോക്കൽ / എസ്ടിഡി കോളുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഈ റീചാർജ് പ്ലാൻ ലോക്കൽ എസ്എംഎസിന് 1 രൂപ, എസ്ടിഡി എസ്എംഎസിന് 1.5 രൂപ നിരക്കിലും ലഭ്യമാക്കും. ഈ സ്മാർട്ട് റീചാർജ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

49 രൂപയുടെ സ്മാർട്ട് റീചാർജ് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇതിൽ 38.52 രൂപ ടോക്ക് ടൈം, 100 എംബി ഡാറ്റ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. 50 രൂപയിൽ താഴെ വിലയിൽ ടോക്ക്ടൈം റീചാർജുകൾ 10 രൂപയ്ക്കും 20 രൂപയ്ക്കും ലഭ്യമാണ്. 19 രൂപയുടെ വൗച്ചർ ഉപയോക്താക്കൾക്ക് 200MB ഡാറ്റയും അൺലിമിറ്റഡ് കോളുകളും 2 ദിവസത്തെ വാലിഡിറ്റിയും നൽകുന്ന പ്ലാനാണ്.

100 രൂപയിൽ താഴെ വിലയുള്ള പ്ലാൻ
100 രൂപയിൽ താഴെ എയർടെല്ലിനുള്ള ആകർഷകമായ പ്ലാനാണ് 99 രൂപയുടേത്. ഈ പ്രീപെയ്ഡ് പായ്ക്ക് 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 18 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് സൌജന്യ കോളിംഗ്, സൌജന്യ ഹെലോട്യൂൺസ്, മ്യൂസിക്-സ്ട്രീമിംഗ് ആപ്ലിക്കേഷനായ വിങ്ക് മ്യൂവിക്കിലേക്കും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഇതിനൊപ്പം 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കും.


Click it and Unblock the Notifications








