Home
News

56 ദിവസത്തേക്ക് 246 ജിബി ഡാറ്റയുമായി എയർടെൽ

ടെലിക്കോം വിപണിയിലെ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ നടത്തിയ താരിഫ് വർദ്ധനയ്ക്ക് പിന്നാലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. എല്ലാ ടെലികോം ഓപ്പറേറ്റർമാരും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു പുതിയ തന്ത്രം കൂടി കൊണ്ടുവരികയാണ്. നിലവിലുള്ള പദ്ധതികൾ പരിഷ്കരിച്ചുകൊണ്ടാണ് കമ്പനികൾ ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. ഒക്ടോബറിൽ എയർടെൽ പുറത്തിറക്കിയ 558 രൂപയുടെ പ്ലാനിൽ കമ്പനി മാറ്റങ്ങൾ വരുത്തി.

588 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ 588 രൂപയുടെ പ്ലാൻ 82 ദിവസത്തേക്ക് ദിവസേന 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഉപയോക്താവിന് മുഴുവൻ കാലയളവിലുമായി 246 ജിബി ഡാറ്റ ലഭിച്ചു. അൺലിമറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസും കമ്പനി പ്ലാനിലൂടെ നൽകുന്നുണ്ട്. പ്ലാൻ പുതുക്കിയതോടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചെങ്കിലും കാലാവധിയിൽ കുറവ് വരുത്തിയിരിക്കുകയാണ് കമ്പനി.

ലോക്കൽ കോളുകൾ

588 രൂപ പ്ലാനിൽ വരുത്തിയ മാറ്റത്തിന് ശേഷം രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ കോളുകൾ വാഗ്ദാനം പ്ലാനിലൂടെ ലഭ്യമാണ്. കൂടാതെ ഈ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, കമ്പനി ഈ പ്ലാനിന്റെ വാലിഡിറ്റിയിൽ മാറ്റം വരുത്തി. പ്ലാൻ 82 ദിവസത്തിന് പകരം 56 ദിവസത്തെ കാലാവധി മാത്രമാണ് ഇപ്പോൾ നൽകുന്നത്.

പ്രീമിയം മെമ്പർഷിപ്പ്

മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്ക് പുറമേ വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം സേവനങ്ങളുടെ പ്രീമിയം മെമ്പർഷിപ്പുപോലുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഷാ അക്കാദമിയിൽ നാല് ആഴ്ചത്തെ കോഴ്‌സും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, എയർടെൽ ഫാസ് ടാഗിൽ 100 ക്യാഷ്ബാക്കും നൽകുന്നുണ്ടെന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് അനുസരിച്ച് 22 സർക്കിളുകളിലും 558 പ്ലാൻ ലഭ്യമാണ്.

349 പ്ലാൻ

അതേസമയം, കമ്പനി അടുത്തിടെ 349 പ്ലാൻ പുതുക്കിയിരുന്നു. ഈ പ്ലാനിനൊപ്പം എയർടെൽ സൌജന്യ ആമസോൺ പ്രൈം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 2 ജിബി ഡാറ്റ, 28 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവയും നൽകുന്ന പ്ലാനാണ്.

3 ജിബി ഡാറ്റ

558 രൂപയ്ക്ക് നിലവിൽ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഏക ടെലികോം ഓപ്പറേറ്റർ എയർടെൽ മാത്രമാണ്. ഇതിനൊപ്പം എയർടെൽ ഇതേ ആനുകൂല്യങ്ങൾ 398 പ്ലാനിലും നൽകുന്നുണ്ട്. പക്ഷേ 28 ദിവസത്തേക്ക് മാത്രമാണ് അതിന്റ വാലിഡിറ്റി. എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും 558 രൂപ പ്ലാൻ നൽകുന്ന അതേ മൂല്യമാണ് 398 രൂപയ്ക്ക് 28 ദിവസത്തേക്ക് ലഭിക്കുന്നത്. 398 രൂപ പ്ലാനിലൂടെ നിങ്ങൾക്ക് ഒരു മാസത്തേക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ 558 പ്ലാനിലൂടെ 56 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
After launching new plans for its prepaid users, all telecom operators have come up with a new strategy to attract new customers. The companies are revising their existing plans. In October this year, Airtel launched the Rs. 558 plan, and now it has revised the same plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X