എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഇപ്പോൾ സൌജന്യമായി അധിക ഡാറ്റ നൽകുന്നു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് ഭാരതി എയർടെൽ. ജിയോയ്ക്ക് തൊട്ട് പിന്നിൽ ശക്തമായ മത്സരവുമായി മുന്നേറുന്ന എയർടെൽ ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകളാണ് നൽകുന്നത്. പ്ലാനുകളിലൂടെ നൽകുന്ന ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ ആകർഷകമായ അധിക ആനുകൂല്യങ്ങളും എയർടെൽ നൽകുന്നു. കൂടുതൽ വരിക്കാരെ ആകർഷിക്കാനായി എയർടെൽ ഇപ്പോൾ അധിക ഡാറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലാനിനൊപ്പം സൌജ്യമായി 500 എംബി ഡാറ്റ ദിവസവും നൽകുന്ന ഓഫറാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്.

എയർടെല്ലിന്റെ അധിക സൌജന്യ ഡാറ്റ ഓഫർ ലഭിക്കുന്നത് 249 രൂപ വിലയുള്ള ജനപ്രീയ പ്രീപെയ്ഡ് പ്ലാനിനൊപ്പമാണ്. ഈ 0.5 ജിബി ഡാറ്റ എല്ലാവർക്കും ലഭിക്കില്ല. ഈ ഓഫർ ലഭിക്കണമെങ്കിൽ നിങ്ങൾ എർടെൽ താങ്ക്സ് ആപ്പ് വഴി തന്നെ പ്ലാൻ റീചാർജ് ചെയ്യണം. 249 രൂപ വിലയുള്ള പ്ലാൻ നേരത്തെ തന്നെ ഉള്ളതാണ്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് പ്ലാനിനൊപ്പം ലഭിച്ചിരുന്ന ഡാറ്റയ്ക്കൊപ്പം അധികമായിട്ടാണ് 500 എംബി ഡാറ്റ ലഭിക്കുന്നത്. ഈ ഒരു പ്ലാനിനൊപ്പം മാത്രമാണ് സൌജന്യ ഡാറ്റ ഓഫർ നൽകുന്നത്.

249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ നേരത്തെ ദിവസവും 1.5 ജിബി ഡാറ്റയാണ് എർടെൽ നൽകിയിരുന്നത്. ഈ പ്ലാൻ എയർടെൽ താങ്ക്സ് ആപ്പിലൂടെ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഇനി മുതൽ ദിവസവും 500 എംബി ഡാറ്റ കൂടി അധികമായി ലഭിക്കുന്നു. ഇതോട് കൂടി എയർടെൽ 249 രൂപ പ്ലാനിലൂടെ നൽകുന്ന ഡാറ്റ ദിവസവും 2 ജിബിയായി ഉയരുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഇത് കൂടാതെ എയർടെല്ലിന്റെ താങ്ക്സ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. പുതിയ ഓഫർ ചേരുന്നതോടെ ദിവസവും 2 ജിബി ഡാറ്റ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആയി 249 രൂപ പ്ലാൻ മാറുന്നു.

249 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ നേരത്തെ ദിവസവും 1.5 ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് മൊത്തത്തിൽ 42 ജിബി ഡാറ്റയാണ് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ എയർടെൽ താങ്ക്സ് ആപ്പിലൂടെ 249 രൂപ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ദിവസവും 2 ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ ലഭിക്കുന്നു. മൊത്തത്തിൽ 14 ജിബി ഡാറ്റയാണ് ഈ പ്ലാൻ ആപ്പിലൂടെ റീചാർജ് ചെയ്താൽ എയർടെൽ തങ്ങളുടെ വരിക്കാർക്ക് നൽകുന്നത്.

സൌജന്യ ഡാറ്റ നേടാൻ ചെയ്യേണ്ടത്
500 എംബി സൌജന്യ ഡാറ്റ ഓഫർ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ അവരുടെ എയർടെൽ സിം കാർഡിൽ 249 രൂപ പായ്ക്ക് റീചാർജ് ചെയ്യേണം. എയർടെൽ താങ്ക്സ് ആപ്പ് വഴിയായിരിക്കണം ഇത് റീചാർജ് ചെയ്യേണ്ടത്. ഈ ആപ്പ് ഇല്ലാത്ത ആളുകൾക്ക് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ്. റീചാർജ് ചെയ്തശേഷം എയർടെൽ താങ്ക്സ് ആപ്പിലെ 500 എംബി ഡാറ്റ സൗജന്യമായി റിഡീം ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് ഒരിക്കൽ ചെയ്താൽ പോരാ. പാക്കേജ് നിലനിൽക്കുന്ന 28 ദിവസവും എല്ലാ ദിവസവും വച്ച് ഡാറ്റ റിഡീം ചെയ്യുന്ന ഈ പ്രക്രിയ ഉപയോക്താക്കൾ ചെയ്യണം.

ഈ പ്ലാനിനൊപ്പം എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് റിഡീം ചെയ്യാവുന്ന മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഒരു മാസത്തേക്കുള്ള ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ട്രയലാണ്. ഇത് കൂടാതെ 1 വർഷത്തേക്ക് ഷാ അക്കാദമി ക്ലാസുകളിലേക്കുള്ള ആക്സസ്, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹലോ ട്യൂൺ സബ്‌സ്‌ക്രിപ്‌ഷനുകൾ, വിങ്ക് മ്യൂസിക് സബ്ക്രിപ്ഷൻ, ഫാസ്ടാഗിൽ 100 ക്യാഷ്ബാക്ക് എന്നീ ഓഫറുകളും ഉപയോക്താക്കൾക്ക് ലഭിക്കും.

250 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെല്ലിന് 249 രൂപ പ്ലാൻ കൂടാതെ 250 രൂപയിൽ താഴെ വിലയിൽ മികച്ച മറ്റ് ചില പ്ലാനുകളും ഉണ്ട്. ഇതിൽ ആദ്യത്തേതാണ് 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം 2 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 300 എസ്എംഎസുകളും എയർടെൽ 149 രൂപയ്ക്ക് ഉപയോക്തക്കൾക്ക് നൽകുന്നു. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ എയർടെൽ എക്സ് സ്ട്രീം സബ്സ്ക്രിപ്ഷൻ, ഫ്രീ ഹെല്ലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ ഉൾപ്പെടുന്നു.

250 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ മറ്റൊരു ആകർഷകമായ പ്ലാൻ 219 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1 ജിബി ഡാറ്റയും ലഭിക്കുന്നു. 219 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളാണ് എയർടെൽ നൽകുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളിൽ എയർടെൽ എക്സ് സ്ട്രീം സബ്സ്ക്രിപ്ഷനും വിങ്ക് മ്യൂസിക്കുമാണ് ഉള്ളത്. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. 249 രൂപ പ്ലാനിലൂടെ ഇപ്പോൾ 500എംബി ഡാറ്റ അധികമായി ലഭിക്കുന്നതിനാൽ 149 രൂപ, 219 രൂപ പ്ലാനുകളെക്കാൾ മികച്ചത് 249 രൂപ പ്ലാൻ തന്നെയാണ്.


Click it and Unblock the Notifications