Home
News

എയർടെൽ വരിക്കാർക്ക് 65 രൂപയുടെ സ്മാർട്ട്റിച്ചാർജിലൂടെ ഇരട്ടി ടോക്ക് ടൈം സ്വന്തമാക്കാം

ടെലിക്കോം രംഗത്തെ കമ്പനികളുടെ മത്സരത്തിനിടെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വലിയ പരിഷ്കാരങ്ങളാണ് എയർടെൽ വരുത്തുന്നത്. ഈ പ്ലാനുകളിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് 65 സ്മാർട്ട് റീചാർജ് പ്ലാനിൽ കമ്പനി ഇപ്പോൾ ഇപ്പോൾ ഇരട്ടി ടോക്ക് ടൈം ആനുകൂല്യങ്ങൾ കൂടി നൽകുന്നു . അതായത് 65 രൂപ റിച്ചാർജ്ജ് ചെയ്താൽ ഉപയോക്താക്കൾക്ക് ഇപ്പോൾ ടോക്ക് ടൈം ആയി 130 രൂപ ലഭിക്കും. ഡബിൾ ടോക്ക് ടൈമിന് പുറമേ സ്മാർട്ട് റിച്ചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് ഡാറ്റയും നൽകുന്നുണ്ട്.

 200 എംബി ഡാറ്റയും

റിപ്പോർട്ടുകൾ പ്രകാരം ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് മിനിറ്റിൽ 60 പൈസ എന്ന നിരക്കിൽ വോയിസ് കോളുകളും 200 എംബി ഡാറ്റയും കമ്പനി ലഭ്യമാക്കുന്നു. നിലവിൽ ഈ പ്രീപെയ്ഡ് പ്ലാൻ അസം, ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, നോർത്ത് ഈസ്റ്റ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സർക്കിളുകളിലാണ് ലഭ്യമാകുന്നത്.

34 രൂപയുടെ സ്മാർട്ട് റീചാർജ് പ്ലാൻ

34 രൂപയുടെ സ്മാർട്ട് റീചാർജ് പ്ലാൻ

സ്മാർട്ട്റിച്ചാർജ് പ്ലാനുകളിൽ എല്ലാവർക്കും അഫോർഡ് ചെയ്യാനാവുന്നതും നിരക്ക് കുറഞ്ഞതുമായ പ്ലാനാണ് 34 രൂപയുടെ സ്മാർട്ട് റിച്ചാർജ്. ഈ പ്ലാൻ റിച്ചാർജ്ജ് ചെയ്യുമ്പോൾ കമ്പനി 100 എം‌ബി ഡാറ്റയാണ് നൽകുന്നത്. ടോക്ക് ടൈമായി 25 രൂപയും ഉപഭോക്താവിന് ലഭിക്കുന്നു. 28 ദിവസമാണ് ഈ സ്മാർട്ട്റിച്ചാർജ് പ്ലാനിൻറെ കാലാവധി. മിനിറ്റിൽ 2.5 പൈസ എന്ന നിരക്കിൽ ഔട്ട്ഗോയിങ് കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

64 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാൻ

64 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാൻ

നേരത്തെ ഡബിൾ ടോക്ക് ടൈം ഉള്ള 65 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാനിനെ പറ്റി പറഞ്ഞുവല്ലോ, ആ പുതിയ പ്ലാനിനും മുമ്പ് എയർടെൽ അവതരിപ്പിച്ച സ്മാർട്ട് റിച്ചാർജ് പ്ലാനാണ് 64 രൂപയുടേത്. 200 എംബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. 54 രൂപ ടോക്ടൈമും ഈ പ്ലാനിലൂടെ നേടാനാകും. വോയിസ് കോളുകൾക്ക് മിനുറ്റിന് 1 പൈസ എന്ന നിരക്കും ഈ പ്ലാനിലൂടെ ആസ്വദിക്കാം.

94 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാൻ

94 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാൻ

500 എംബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന എയർടെലിൻറെ സ്മാർട്ട് റിച്ചാർജ് പ്ലാനാണ് 94 രൂപയുടേത്. ഈ പ്ലാനിലൂടെ 94 രൂപ ടോക്ക് ടൈമായി തന്നെ ഉപഭോക്താവിന് ലഭിക്കുന്നു. 28 ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി. ഒരേ നെറ്റ് വർക്കിലേക്കുള്ള ഔട്ട്ഗോയിങ് കോളുകൾക്ക് മിനുറ്റിന് 30 പൈസ നിരക്കും ഈ പ്ലാനിലൂട ഉപയോക്താവിന് ലഭ്യമാകും.

144 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാൻ

144 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാൻ

144 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാനിലൂടെ കമ്പനി 1 ജിബി 2G/3G/4G ഡാറ്റയാണ് ലഭ്യമാക്കുന്നത്. ഈ പ്ലാനിൻറെ കാലാവധി 42 ദിവസമാണ്. ഈ സ്മാർട്ട് റിച്ചാർജ് പ്ലാൻ റിച്ചാർജ് ചെയ്താൽ ഉപയോക്താവിന് 144 രൂപ തന്നെ ടോക്ക് ടൈമായി ലഭിക്കുന്നു.

244 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാൻ

244 രൂപയുടെ സ്മാർട്ട് റിച്ചാർജ് പ്ലാൻ

2 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന എയർടെലിൻറെ സ്മാർട്ട് റിച്ചാർജ് പ്ലാനാണ് 244 രൂപയുടേത്. 84 ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി. ഈ പ്ലാനിൻറെ ഏറ്റവും വലീയ സവിശേഷത പ്ലാൻ റിച്ചാർജ് ചെയ്യുമ്പോൾ നൽകുന്ന 244 രൂപയു നിങ്ങൾക്ക് ടോക്ക് ടൈായി ലഭിക്കുന്നു എന്നതാണ്. കൂടാതെ മിനുറ്റിൽ 30 പൈസ നിരക്കിൽ അതേ നെറ്റ്വർക്കിലേക്ക് കോളുകൾ വിളിക്കാനും ഈ പ്ലാനിലൂടെ സാധിക്കും.

പ്ലാനുകൾ എങ്ങനെ

എയർടെലും വോഡാഫോണും ഉപയോക്താക്കളെ ആകർഷിക്കാൻ മിതമായ നിരക്കിൽ പുതിയ പ്ലാനുകൾ ആരംഭിക്കുന്നുണ്ട്. വോഡഫോൺ അടുത്തിടെ മിനിമം റീചാർജ് ഓപ്ഷനുകളുടെ വില 35 രൂപയിൽ നിന്ന് 20 രൂപയാക്കി കുറച്ചിരുന്നു. ഇൻകമിംഗ് കോളുകൾക്ക് കമ്പനി പണം ഈടാക്കുന്നതിനാൽ ഇരട്ടി ടോക്ക് ടൈം എന്ന പ്ലാൻ എയർടെലിലേക്ക് ഉപയോക്താക്കളെ ആകർഷിക്കില്ല. പ്രത്യേകിച്ചും നിരവധി അൺലിമിറ്റഡ് കോംബോ ഓഫറുകൾ ലഭ്യമാകുന്ന ഇപ്പോഴത്തെ അവസ്ഥയിൽ കമ്പനിയെ ഇത്തരം നടപടികൾ സഹായിക്കുമെന്ന് കരുതാനാകില്ല.

More from GizBot

Best Mobiles in India

English summary
After revising its prepaid plans, Airtel is now offering double talk time benefits with its Rs. 65 Smart Recharge plan. This means users will get talk time of Rs. 130, reports TelecomTalk. These plans (Smart Recharge) from the company offer data and talk time benefits to the users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X