എയർടെൽ 199 രൂപ പ്ലാനിൽ ഇനി ദിവസവും 1.5 ജിബി ഡാറ്റയും 35 ദിവസം വാലിഡിറ്റിയും

|

എയർടെൽ തങ്ങളുടെ വിപണി വിഹിതവും ആക്ടീവ് ഉപയോക്താക്കളുടെ എണ്ണവും വർധിപ്പിക്കാനായി പുതിയ ഓഫർ നൽകുന്നു. എയർടെല്ലിന്റെ 199 രൂപ പ്രീപെയ്ഡ് പ്ലാനിൽ അധിക വാലിഡിറ്റിയും ഡാറ്റയും നൽകുന്ന ഓഫറാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് 35 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും ഈ ഓഫർ ലഭിക്കില്ല. ഈ പ്ലാനിന്റെ ശരിയായ വാലിഡിറ്റി 28 ദിവസവമാണ്. തിരഞ്ഞടുത്ത ഉപയോക്താക്കൾക്ക് മാത്രമേ 35 ദിവസം വാലിഡിറ്റി ലഭിക്കുകയുള്ളു.

ടെലികോം

അടുത്തിടെ ടെലികോം കമ്പനികളോട് അവരുടെ 28 ദിവസത്തെ പ്ലാനുകളുടെ വാലിഡിറ്റി 30 ദിവസമായി ഉയർത്താൻ ട്രായ് നിർദേശം നൽകിയിരുന്നു. എന്നാൽ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി നിർണ്ണയിക്കുന്നതിൽ ഇടപെടരുതെന്നും ട്രായുടെ ഇടപെടൽ മൊബൈൽ താരിഫ് നിരക്കുകളുടെ നിലവിലെ ഘടനയെ അസ്ഥിരപ്പെടുത്തുമെന്നും എയർടെൽ, വിഐ, ജിയോ എന്നിവ ട്രായ് യോട് അറിയിച്ചിട്ടുണ്ട്. ഇതിനിടെ അടുത്തിടെ വിഐ, ജിയോ എന്നിവ അവതരിപ്പിച്ച പ്ലാനുകൾ 30 ദിവസം വാലിഡിറ്റി ഓഫർ ചെയ്യുന്നവയാണ് എന്നത് ശ്രദ്ധേയമാണ്.

ജിയോയെ നേരിടാൻ ദിവസേനയുള്ള ഡാറ്റ ലിമിറ്റില്ലാത്ത എയർടെല്ലിന്റെ പുതിയ 456 രൂപ പ്ലാൻജിയോയെ നേരിടാൻ ദിവസേനയുള്ള ഡാറ്റ ലിമിറ്റില്ലാത്ത എയർടെല്ലിന്റെ പുതിയ 456 രൂപ പ്ലാൻ

എയർടെൽ 199 രൂപ പ്ലാൻ

എയർടെൽ 199 രൂപ പ്ലാൻ

എയർടെല്ലിന്റെ 199 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ 24 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും എയർടെൽ നൽകുന്നു. പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്കുള്ള ആക്സസ്, സൌജന്യ വിങ്ക് മ്യൂസിക്, സൌജന്യ ഹലോ ട്യൂൺസ്, എയർടെൽ എക്സ് സ്ട്രീം എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്.

ടെക്ക് ഓൺലി
 

ടെക്ക് ഓൺലിയുടെ റിപ്പോർട്ട് അനുസരിച്ച് എയർടെൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് തങ്ങളുടെ 199 രൂപ പ്ലാനിലൂടെ ദിവസവും 1.5 ജിബി അതിവേഗ ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും 35 ദിവസം താരിഫ് വാലിഡിറ്റിയും ഈ പ്ലാനിലൂടെ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ ഓഫർ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കില്ല. അടുത്തിടെ റീചാർജ് ചെയ്യാത്ത ഉപയോക്താക്കൾക്കോ സ്മാർട്ട് റീചാർജ് പാക്കുകൾ സബ്‌സ്‌ക്രൈബ് ചെയ്യാത്ത ഉപയോക്താക്കൾക്കോ ഈ പ്ലാൻ ലഭിക്കും.

പറ പറക്കും സ്പീഡുമായി എയർടെൽ 5ജി, ട്രയലിൽ ലഭിച്ചത് 1 ജിബിപിഎസ് ഡൗൺലോഡ് വേഗതപറ പറക്കും സ്പീഡുമായി എയർടെൽ 5ജി, ട്രയലിൽ ലഭിച്ചത് 1 ജിബിപിഎസ് ഡൗൺലോഡ് വേഗത

പ്ലാനുകൾ

ജിയോ കഴിഞ്ഞ ദിവസം പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനുകൾ ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ഇല്ലാതെയാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി നിശ്ചിത ജിബി ഡാറ്റയാണ് ജിയോ പ്ലാൻ നൽകുന്നത്. ഇതിന് സമാനമായ പ്ലാൻ എയർടെൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെയാണ് എയർടെൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് അധിക വാലിഡിറ്റിയും ഡാറ്റയും നൽകുന്നത്. ഈ ആനുകൂല്യങ്ങൾ കണക്കിലെടുത്താൽ 200 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച പ്ലാനാണ് എയർടെൽ 199 രൂപ പ്ലാൻ.

എയർടെൽ

എയർടെൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗുഡ്ഗാവിൽ 5ജി ട്രയൽ നടത്തിയിരുന്നു. 3500 മെഗാഹെർട്‌സ് മിഡിൽ ബാൻഡ് സ്‌പെക്ട്രത്തിൽ 1 ജിബിപിഎസ് വേഗത കൈവരിക്കാൻ എയർടെല്ലിന്റെ ട്രയലിന് സാധിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് എയർടെൽ പരീക്ഷണങ്ങൾ നടത്തിയത്. മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ദില്ലി എന്നിവയുൾപ്പെടെ നാല് ടെലികോം സർക്കിളുകളിൽ എയർടെലിന് സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്.

എയർടെല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾഎയർടെല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾ

Best Mobiles in India

English summary
Selected customers will get additional benefits through the Airtel Rs 199 plan. This plan offers validity of 35 days and 1.5 GB of data per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X