അൺലിമിറ്റഡ് കോളിങ്ങും ആഡ് ഓൺ കണക്ഷൻസും നൽകുന്ന 1599 രൂപയുടെ പ്ലാനുമായി എയർടെൽ
ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാരിൽ മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ നൽകുന്ന കമ്പനിയാണ് എയർടെൽ. തുടക്കത്തിൽ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് എയർടെൽ വരിക്കാർക്കായി നൽകുന്നത്. 499 രൂപ മുതൽ 1,599 രൂപവരെയാണ് ഈ പ്ലാനുകളുടെ നിരക്ക്. ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എയർടെൽ പുതുതായി അവതരിപ്പിച്ച പ്ലാനാണ് 1599 രൂപയുടേത്. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഒരു ഹൈ എൻഡ് പ്ലാൻ ആണ് ഇത്.

1599 രൂപയുടെ ഈ പോസ്റ്റ് പെയ്ഡ് പ്ലാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ, വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ മുഴുവൻ ബില്ലിംഗ് സൈക്കിളിനും ലഭിക്കും. ഇതുകൂടാതെ നിങ്ങൾക്ക് ഒരു ഫാമിലി ആഡ്-ഓൺ കണക്ഷൻ ലഭിക്കും. 600 ജിബി ഡാറ്റയ്‌ക്കൊപ്പം 300 എംബിപിഎസ് വരെ വേഗതയുള്ള ഓഫറുകൾ ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഈ പ്ലാൻ എല്ലാ അന്താരാഷ്ട്ര റോമിംഗ് പാക്കുകളിലും 200 ISD മിനിറ്റും 10 ശതമാനം കിഴിവും നൽകുന്നുണ്ട്.

1,599 രൂപയുടെ പ്ലാനിൽ ZEE5ൽ നിന്നുള്ള കണ്ടൻറുകൾ, 100000+ മണിക്കൂർ ടിവി, മൂവികൾ, ഒറിജിനൽ കണ്ടൻറുകൾ എന്നിവ ലഭിക്കുന്നു. കൂടാതെ നെറ്റ്ഫ്ലിക്സിന്റെ മൂന്ന് മാസത്തേക്കുള്ള സബ്സ്ക്രിപ്ഷൻ സൌജന്യമായും ലഭ്യമാക്കുന്നു. ഒരു വർഷത്തേക്ക് സൌജന്യ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, ഹാൻഡ്സെറ്റ് പ്രോട്ടക്ഷൻ എന്നിവയും 1599 രൂപയുടെ പ്ലാനിലൂടെ കമ്പനി ലഭ്യമാക്കുന്നുണ്ട്.

എയർടെലിൻറെ ബേസ് പ്ലാനുകൾ ആരംഭിക്കുന്നത് 499 രൂപയിലാണ്. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, റോമിംഗ് കോളുകൾ, എസ്ടിഡി, 75 ജിബി ഡാറ്റ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൂന്ന് മാസത്തേക്ക് നെറ്റ്ഫ്ലിക്സിന്റെ സൌജന്യ സബ്സ്ക്രിപ്ഷനും പായ്ക്കിനൊപ്പം എയർടെൽ നൽകുന്നുണ്ട്. കൂടാതെ, ആമസോൺ പ്രൈമിലേക്ക് സൌജന്യ ആക്സസും ഇതിനൊപ്പം ലഭ്യമാക്കുന്നുണ്ട്.

എയർടെൽ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയ മറ്റൊരു പ്ലാൻ 749 രൂപയുടെ പ്ലാനാണ്. ഇതിലൂടെ 3 ജി / 4 ജി ഡാറ്റയും ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളിംഗും കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നു. മറ്റൊരു പ്ലാനായ 999 രൂപയുടെ പ്ലാൻ 150 ജിബി 3 ജി / 4 ജി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ഹാൻഡ്സെറ്റ് പ്രോട്ടക്ഷൻ എന്നിവ നൽകുന്ന പായ്ക്കാണ്. പായ്ക്കുകളുടെ നിരക്ക് കൂടുതലാണെങ്കിലും മികച്ച ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്.


Click it and Unblock the Notifications








