299 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയുമായി എയർടെൽ

|

ബ്രോഡ്‌ബാൻഡ് സേവനങ്ങൾ റീബ്രാൻഡ് ചെയ്ത ശേഷം എയർടെൽ ഉപയോക്താക്കൾക്കായി അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. പുതുതായി കമ്പനി പുറത്തിറക്കിയ എയർടെൽ എക്ട്രീം ഫൈബർ പ്ലാൻ 299 രൂപയുടെ ടോപ്പ്-അപ്പ് പ്ലാനാണ്. കമ്പനി 500 രൂപ മുതൽ ആരംഭിക്കുന്ന നാല് പ്ലാനുകളാണ് ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. അവ 799 രൂപ മുതൽ 3,999 രൂപ വരെയുള്ള നിരക്കുകളിലാണ് ലഭ്യമാകുക.

ടോപ്പ്-അപ്പ് പ്ലാൻ‌
 

പുതുതായി ആരംഭിച്ച ടോപ്പ്-അപ്പ് പ്ലാൻ‌ 3,999 രൂപ പ്ലാനിനൊപ്പം ലഭ്യമല്ല. മറ്റ് പ്ലാനുകൾക്കൊപ്പം ഇവ ലഭ്യമാണ്. ഉദാഹരണത്തിന്, ഏതെങ്കിലും വരിക്കാരൻ 799 രൂപ പ്ലാൻ ഉപയോഗിച്ച് വരികാണെങ്കിൽ അയാൾക്ക് 299 രൂപ ടോപ്പ്-അപ്പ് റീചാർജ് പ്ലാൻ കൂടി ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ഇത് ചെയ്താൽ 100Mbps വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ നേടാൻ ഉപയോക്താക്കൾക്ക് സാധിക്കും. പക്ഷേ ഈ പ്ലാൻ ഉപയോഗിച്ച് ഒരു ഉപയോക്താവിന് 150 ജിബി ഡാറ്റ മാത്രമേ ലഭിക്കൂ എന്ന കാര്യം ശ്രദ്ധിക്കണം.

999 രൂപ പ്രതിമാസ പ്ലാൻ

999 രൂപ പ്രതിമാസ പ്ലാൻ തിരഞ്ഞെടുത്ത ഉപയോക്താവിന് 200 എംബിപിഎസ് വേഗതയിൽ 300 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ടോപ്പ് അപ്പ് പ്ലാൻ ആക്ടിവേറ്റ് ചെയ്ത് പ്ലാൻ അപ്ഗ്രേഡ് ചെയ്ത ശേഷം കമ്പനി അൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിലൂടെ നൽകുന്നത്. അതുപോലെ 1,499 രൂപ പ്ലാനിലൂടെ 300 എംബിപിഎസ് വേഗതയുള്ള 500 ജിബി ഡാറ്റ ലഭിക്കുന്നതിലേക്കും ടോപ്പ്അപ്പ് പ്ലാൻ ആക്ടീവേറ്റ് ചെയ്യാവുന്നതാണ്.

കൂടുതൽ വായിക്കുക: എയർടെൽ വൈ-ഫൈ കോളിംഗ് എങ്ങനെ സെറ്റ് ചെയ്യാം, അറിയേണ്ടതെല്ലാം

എക്ട്രീം ഫൈബർ

എയർടെൽ എക്ട്രീം ഫൈബറിന്റെ3,999 രൂപ പ്ലാൻ 1 ജിബിപിഎസ് വേഗത നൽകുന്ന പ്രീമിയം പ്ലാനാണ്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് അധിക ടോപ്പ്-അപ്പ് ആവശ്യമില്ല കാരണം ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഇത് കൂടാതെ നെറ്റ്ഫ്ലിക്സിലേക്ക് മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈമിലേക്ക് 12 മാസത്തെ ആക്സസ്, എക്സ്സ്ട്രീം കണ്ടന്റ്, ZEE5 ലേക്ക് അൺലിമിറ്റഡ് ആക്സസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മൊബൈൽ
 

ബ്രോഡ്ബാന്റ് പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായും കമ്പനി രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതിനകം കമ്പനി വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. കമ്പനി റീചാർജ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചതിന് ശേഷമാണ് ഈ പ്ലാനുകൾ ആരംഭിച്ചത്.

ലിസ്റ്റിംഗ്

ലിസ്റ്റിംഗ് അനുസരിച്ച് എയർടെല്ലിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. അതായത് ഉപയോക്താക്കൾക്ക് യാതൊരു നിരക്കും കൂടാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും വിളിക്കാൻ കഴിയും. ഇത് കൂടാതെ 1.5 ജിബി ഡാറ്റയും 28 ദിവസത്തേക്ക് 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഇതിന് പുറമേ ഉപയോക്താവിന് ഒരു ലൈഫ് ഇൻഷുറൻസ് പരിരക്ഷയും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: പുതിയ രണ്ട് പ്ലാനുകളുമായി എയർടെൽ; വോഡാഫോണിനും ജിയോയ്ക്കും വിനയാകുമോ

379 രൂപയുടെ പ്ലാൻ

379 രൂപയുടെ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഈ പ്ലാൻ 6 ജിബി ഡാറ്റയും 900 സൌജന്യ എസ്എംഎസും മുഴുവൻ വാലിഡിറ്റി കാലയളവിലേക്കായി നൽകുന്നു. ഇത് കൂടാതെ ഉപയോക്താവിന് ഫാസ്റ്റ് ടാഗ് വാങ്ങുമ്പോൾ 100 രൂപ ​​ക്യാഷ്ബാക്ക്. ഷാ അക്കാദമിയിൽ നിന്ന് സൌജന്യ കോഴ്സുകൾ, വിങ്ക് മ്യൂസിക്കിലേക്ക് സൌജന്യ ആക്സസ്, എയർടെൽ എക്സ്സ്ട്രീം സേവനങ്ങൾ എന്നിവ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

Most Read Articles
Best Mobiles in India

English summary
After rebranding its broadband services, Airtel is now providing unlimited data to its users. The company has launched the Rs. 299 top-up plan for its Airtel Xstream Fibre subscribers. The company is now offering four plans which start from Rs. 799 and goes up to Rs. 3,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X