84ജിബി, 84 ദിവസം വാലിഡിറ്റിയുളള എയര്‍ടെല്ലിന്റെ ഓഫര്‍ ഞെട്ടിക്കും

Written By:

റിലയന്‍സ് ജിയോയുടെ വരവോടു കൂടി രാജ്യത്ത് താരിഫ് യുദ്ധം അരങ്ങേറി. റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ അവസാരിച്ചു. കമ്പനി ഇപ്പോള്‍ പുതിയ വരിക്കാര്‍ക്കായി പുതിയ ഓഫറുകളും കൊണ്ടു വന്നു.

DSLR ക്യാമറയുടെ വ്യത്യസ്ഥമായ മോഡുകള്‍!

84ജിബി, 84 ദിവസം വാലിഡിറ്റിയുളള എയര്‍ടെല്ലിന്റെ ഓഫര്‍ ഞെട്ടിക്കും

റിലയന്‍സ് ജിയോയെ നേരിടാനായി എയര്‍ടെല്‍ പുതിയൊരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നു. അതായത് 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ പ്രതി ദിനം 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ ഈ പുതിയ പ്ലാന്‍ പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്. എന്നാല്‍ ടെലികോം നല്‍കുന്ന മറ്റു പ്ലാനുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല എന്നും കമ്പനി വ്യക്തമാക്കുന്നു.

399 രൂപയുടെ പ്ലാനില്‍ 84ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളും നല്‍കുന്നുണ്ട്. ഈ ഓഫറിന്റെ വ്യവസ്ഥകളും ഉപധികളും ഇങ്ങനെയാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. പ്രതിദിനം FUP 1ജിബി ഡാറ്റയാണ്. പ്രതി വാരം 1,000 മിനിറ്റ് ലോക്കല്‍/ എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്. എന്നാല്‍ ഇതു കഴിഞ്ഞാല്‍ 0.10 പ്രതി മിനിറ്റ് എയര്‍ടെല്ലിലേക്കും 0.30 പ്രതി മിനിറ്റ് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കും ഈടാക്കുന്നതാണ്.

84ജിബി, 84 ദിവസം വാലിഡിറ്റിയുളള എയര്‍ടെല്ലിന്റെ ഓഫര്‍ ഞെട്ടിക്കും

ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

399 രൂപയുടെ പ്ലാന്‍ റിലയന്‍സ് ജിയോയുടെ പ്ലാനുമായി വളരെ സാമ്യമുളളതാണ്. വോഡാഫോണും അത്തരമൊരു പ്ലാന്‍ അവതരിപ്പിച്ചു.

ഇതു കൂടാതെ എയര്‍ടെല്‍ മറ്റൊരു പ്ലാനും കൊണ്ടു വന്നിട്ടുണ്ട്. അതായത് 244 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇത്രയും പ്ലാനുകള്‍ എയര്‍ടെല്‍ നല്‍കിയിരുന്നാലും സൗജന്യമായി അണ്‍ലിമിറ്റഡ് എസ്എംഎസ് ജിയോ നല്‍കുന്നതു പോലെ നല്‍കുന്നില്ല.

ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ചേര്‍ക്കാം!

English summary
The Jio Summer Surprise offer has come to an end and the company has come up with new plans for the subscribers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot