എയർടെൽ ഉപയോക്താക്കൾക്ക് സൌജന്യ ഡാറ്റ നൽകുന്നു; റിപ്പോർട്ട്

|

ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി സൌജന്യ ഡാറ്റ ഓഫറുമായി എയർടെൽ. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് എയർടെൽ 1 ജിബി അതിവേഗ ഡാറ്റയാണ് സൌജന്യമായി നൽകുന്നത്. റിചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റയ്ക്കൊപ്പം അധികമായാണ് ഒരു ജിബി ഡാറ്റ എയർടെൽ നൽകുന്നത്. എയർടെല്ലിന്റെ അധിക സൌജന്യ ഡാറ്റ ഓഫർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമല്ല. തിരഞ്ഞെടുത്ത ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.

വാലിഡിറ്റി

ഇത്തരത്തിൽ അധിക ഡാറ്റ ലഭിക്കുന്ന ഉപയോക്താക്കളെ മെസേജ് വഴി കമ്പനി ഇക്കാര്യം അറിയിക്കുകയും ചെയ്യും. അധികമായി ലഭിക്കുന്ന ഒരു ജിബി ഡാറ്റയ്ക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത്. കഴിഞ്ഞ മാസം ജിയോ ഇത്തരത്തിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് രണ്ട് ജിബി ഡാറ്റ സൌജന്യമായി നൽന്നൊരു ഓഫർ നൽകിയിരുന്നു.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 7 മികച്ച 4ജി റീചാർജ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 7 മികച്ച 4ജി റീചാർജ് പ്ലാനുകൾ

സൌജന്യ ഡാറ്റ

എയർടെല്ലിന്റെ സൌജന്യ ഡാറ്റ ഓഫറിനെ കുറിച്ച് ടെക് ഫോറം അംഗം ഡിജെ റോയിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. എയർടെൽ വരിക്കാർ അവരുടെ പ്രീപെയ്ഡ് അക്കൗണ്ട് റീചാർജ് ചെയ്താൽ അധികം ഡാറ്റ ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരത്തിൽ 48 രൂപയുടെ ഡാറ്റ പായ്ക്ക് റിചാർജ് ചെയ്ത ഉപയോക്താക്കൾക്ക് 4 ജിബി ഡാറ്റയാണ് ലഭിച്ചത്. ഈ പായ്ക്കിന് സാധാരണ നിലയിൽ 3 ജിബി ഡാറ്റ മാത്രമാണ് ആനുകൂല്യമാണ് ലഭിക്കുന്നത്.

48 രൂപ
 

48 രൂപ പായ്ക്ക് റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് അധികമായി 1 ജിബി ഡാറ്റ ലഭിച്ചുവെന്നും. വരിക്കാരുടെ അക്കൗണ്ടിലേക്ക് സൌജന്യമായി നൽകിയ 1 ജിബി അധിക ഡാറ്റയുടെ വിവരങ്ങൾ അറിയിക്കാൻ ഉപയോക്താക്കൾക്ക് എയർടെൽ മെസേജ് അയച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ 1 ജിബി അധിക ഡാറ്റയുടെ വാലിഡിറ്റി മൂന്ന് ദിവസത്തേക്ക് മാത്രമാണെന്നും ഇത് ട്രയൽ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ഓഫറാണെന്നും എയർടെൽ വരിക്കാർക്ക് അയച്ച മെസേജിൽ വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

49 രൂപ

49 രൂപയുടെ സ്മാർട്ട് റീചാർജ് പായ്ക്കിലും ട്രയൽ അടിസ്ഥാനത്തിൽ എയർടെൽ 1 ജിബി സൌജന്യ ഡാറ്റ നൽകുന്നുണ്ട്. 49 രൂപയുടെ പായ്ക്ക് നേരത്തെ 100MB ഡാറ്റയും 38.52 രൂപ ടോക്ക് ടൈമുമാണ് നൽകിയിരുന്നത്. ഈ ആനുകൂല്യത്തിനൊപ്പം തന്നെ 1 ജിബി ഡാറ്റ സൌജന്യമായി നൽകുകയാണ് കമ്പനി. ഈ ഒരു ജിബി ഡാറ്റയുടെ വാലിഡിറ്റി മൂന്ന് ദിവസങ്ങളാണ്. ഇക്കാര്യം സ്ഥിരീകരിച്ച് പല ഉപയോക്താക്കൾക്ക് എയർടെൽ എസ്എംഎസുകളും അയച്ചിട്ടുണ്ട്.

ഡാറ്റ ആനുകൂല്യം

മേൽപ്പറഞ്ഞ സൌജന്യ ഡാറ്റ ആനുകൂല്യം റാൻഡം ആയിട്ടാണ് ലഭിക്കുന്നത്. ഏതെങ്കിലും ഉപാധി വച്ച് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കല്ല ഈ ഓഫർ ലഭിക്കുന്നത്. എല്ലാ വിഭാഗം ഉപയോക്താക്കൾക്കും ഇത് ലഭ്യമായേക്കും. പുതിയ പ്ലാനുകളുടെ റീചാർജ് ചെയ്യുമ്പോൾ എല്ലാ ഉപയോക്താക്കൾക്കും ഈ 1 ജിബി ഡാറ്റ ക്രെഡിറ്റ് ലഭിക്കില്ല. വിലകുറഞ്ഞ പ്ലാനുകൾക്കൊപ്പമാണ് എയർടെൽ ആനുകൂല്യങ്ങൾ നൽകുന്നത്. ഉയർന്ന വിലയുള്ള റീചാർജുകൾക്കൊപ്പവും ഈ ഓഫർ ലഭിച്ചേക്കും.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ഡാറ്റ ക്രെഡിറ്റ്

എയർടെല്ലിന്റെ ഈ സൌജന്യ ഡാറ്റ ക്രെഡിറ്റ് പ്രോഗ്രാം തിരഞ്ഞെടുത്ത വരിക്കാർക്കായി 2 ജിബി സൌജന്യ ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനിന് സമാനമാണ്. നാല് ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റയാണ് ജിയോ അന്ന് ആ ഓഫറിലൂടെ നൽകിയത്. ഇത് ചെറിയൊരു കാലയളവിലേക്ക് മാത്രമാണ് ലഭ്യമായത്. ജിയോയുടെ ഓഫറും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കാണ് നൽകിയത്.

Best Mobiles in India

Read more about:
English summary
Airtel is reportedly offering 1GB of high-speed data to select users for free of cost. This free data has been roled out on recharge of special plan, wherein users are getting more data than promised.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X