പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 6000 രൂപ വരെ ക്യാഷ്ബാക്കുമായി എയർടെല്ലിന്റെ ഓഫർ

|

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ മറ്റ് ടെലിക്കോം കമ്പനികൾ നൽകാത്ത വിധത്തിലുള്ള ഓഫറുകൾ നൽകി ഉപയോക്താക്കളെ ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരമൊരു കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ബമ്പർ ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതിയ ഓഫറിന്റെ ഭാഗമായി സാംസങ്, ഷവോമി, റിയൽമി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ പുതിയ സ്മാർട്ട്‌ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

 

ക്യാഷ്ബാക്ക് ഓഫർ

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ക്യാഷ്ബാക്ക് ഓഫർ, 'മേരാ പെഹ്ല സ്മാർട്ട്ഫോൺ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പുതിയ സ്മാർട്ട്ഫോൺ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. എയർടെല്ലിന്റെ ക്യാഷ്ബാക്ക് സ്കീം ഏകദേശം 150 മോഡലുകളിൽ ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ. മുകലഇ. സൂചിപ്പിച്ച ബ്രാന്റുകളുടെ ജനപ്രീയ ഫോണുകളെല്ലാം ഈ ഓഫറിലൂടെ ലഭ്യമാകും. എയർടെൽ മേരാ പെഹ്ല സ്മാർട്ട്ഫോൺ ഓഫർ എങ്ങനെയാണ് ലഭിക്കുക എന്ന് നോക്കാം.

കുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾകുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ

പുതിയ സ്മാർട്ട്ഫോൺ

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതിന് കമ്പനി ചില നിബന്ധനകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഈ ക്യാഷ്ബാക്ക് ഓഫർ ക്ലെയിം ചെയ്യുന്നതിന് തുടർച്ചയായി 36 മാസത്തേക്ക് 249 രൂപയോ അതിൽ കൂടുതലോ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പായ്ക്ക് റീചാർജ് ചെയ്യേണ്ടതുണ്ട്. ഇത്തരം പ്ലാനുകൾ റീചാർജ് ചെയ്യുന്ന ആളുകൾക്ക് 2000 രൂപയുടെയും 4000 രൂപയുടെയും രണ്ട് ഗഡുക്കളായിട്ടായിരിക്കും എയർടെൽ ക്യാഷ്ബാക്ക് നൽകുന്നത്.

റീചാർജ്
 

എയർടെൽ ഉപയോക്താക്കൾ 249 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാനുകൾ റീചാർജ് ചെയ്ത് തുടങ്ങിയാൽ 18 മാസത്തിന് ശേഷം ആദ്യ ക്യാഷ്ബാക്ക് ഗഡുവായ 2000 രൂപ ലഭിക്കും. രണ്ടാമത്തെ ഗഡുവായ 4000 രൂപ 36 മാസത്തിനു ശേഷം മാത്രമായിരിക്കും ലഭിക്കുന്നത്. ഈ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും ലഭിക്കുമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്. എളുപ്പത്തിൽ ലഭിക്കാവുന്ന ക്യാഷ്ബാക്ക് ഓഫറല്ല ഇത്. 36 മാസം എന്നത് മൂന്ന് വർഷമാണ്. അതുകൊണ്ട് തന്നെ ഫോൺ വാങ്ങി മൂന്ന് വർഷത്തോളം എടുത്താൽ മാത്രമേ നിങ്ങൾക്ക് 6000 രൂപ ക്യാഷ്ബാക്ക് ലഭിക്കുകയുള്ളു.

ഗ്രാമീണ മേഖലയിൽ ആദ്യത്തെ 5ജി ട്രയലുമായി എയർടെൽ, വേഗത 200 എംബിപിഎസ്ഗ്രാമീണ മേഖലയിൽ ആദ്യത്തെ 5ജി ട്രയലുമായി എയർടെൽ, വേഗത 200 എംബിപിഎസ്

പ്രമോഷണൽ സ്കീം

പ്രമോഷണൽ സ്കീമിന്റെ ഭാഗമായി ലഭിക്കുന്ന സ്ക്രീൻ റീപ്ലൈസ്മെന്റ് ഒരു തവണയിലേക്ക് മാത്രമാണ് ലഭ്യമാവുക. സെർവിഫൈ വഴിയായിരിക്കും ഈ റീപ്ലൈസ്മെന്റ് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് വൺടൈം സ്ക്രീൻ റീപ്ലൈസ്മെന്റിനായി വരുന്ന ചെലവ് ഏകദേശം 4800 രൂപയാണെന്ന് എയർടെൽ കണക്കാക്കുന്നു. ഈ പ്ലാനിൽ ചേർന്ന് 90 ദിവസത്തിന് ശേഷം ഉപഭോക്താക്കൾക്ക് അവരുടെ സ്ക്രീനുകൾ റീപ്ലൈസ് ചെയ്യാൻ സാധിക്കും. പുതിയ ഫോൺ താഴെ വീണ് പൊട്ടിയാലും മറ്റും സൌജന്യമായി സ്ക്രീൻ മാറ്റിവയ്ക്കാൻ സാധിക്കുന്നു എന്നത് മികച്ച ഓഫർ തന്നെയാണ്.

6000 രൂപ ക്യാഷ്ബാക്ക് ഓഫർ

എയർടെല്ലിന്റെ 6000 രൂപ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്ന സ്മാർട്ട്ഫോണുകളിൽ മുകളിൽ സൂചിപ്പിച്ച സാംസങ്, ഷവോമി, റിയൽമി തുടങ്ങിയവ കൂടാതെ വിവോ, ഓപ്പോ, നോക്കിയ, ഐടെൽ, ലാവ, ഇൻഫിനിക്സ്, ടെക്നോ, ലെനോവോ, മോട്ടറോള എന്നിവയും ഉൾപ്പെടുന്നു. ഈ ബ്രാന്റുകളിൽ നിന്നുള്ള എർടെല്ലിന്റെ ഓഫറിന് അർഹമായ സ്മാർട്ട്ഫോണുകളുടെ പൂർണ്ണ പട്ടിക എയർടെലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച ബ്രാന്റുകളാണ് ഇന്ത്യൻ വിപണിയിലെ ജനപ്രീയ മോഡലുകൾ പുറത്തിറക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മിക്കവാറും ആളുകൾക്കും പ്രീയപ്പെട്ട ഫോണുകൾ ഈ ഓഫറിലൂടെ തന്നെ സ്വന്തമാക്കാൻ സാധിക്കും.

ഈ സമാന വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വിഐയെക്കാൾ മികച്ചത് എയർടെൽഈ സമാന വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വിഐയെക്കാൾ മികച്ചത് എയർടെൽ

എയർടെൽ ഓഫറുകൾ

എയർടെൽ ഇത്തരത്തിൽ വ്യത്യസ്തമായ ഓഫറുകൾ നൽകി വിപണിയിൽ ജനപ്രീതി നേടുന്ന ടെലിക്കോം ഓപ്പറേറ്ററാണ്. ലൈഫ് ഇൻഷൂറൻസ് ഓഫർ, ഓൺലൈൻ ക്ലാസുകളിലേക്ക് ആക്സസ്, ഫാസ്റ്റ് ടാഗ് റീചാർജുകളിൽ ക്യാഷ്ബാക്ക് തുടങ്ങിയ മറ്റ് ടെലിക്കോം കമ്പനികൾ നൽകാത്ത ഓഫറുകൾ എയർടെൽ നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
Airtel has announced a bumper cashback offer for people buying a new smartphone. Through this, customers who buy smartphones of popular brands will get a cashback of up to Rs 6,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X