ജിയോയെ നേരിടാൻ എയർടെൽ എക്‌സ്ട്രീം, ഡിടിഎച്ച്, മൊബൈൽ ഡാറ്റ എന്നിവ ഒറ്റ പ്ലാനിലാക്കുന്നു

|

റീഫണ്ട് ചെയ്യാവുന്ന സുരക്ഷാ അടിസ്ഥാനത്തിൽ എയർടെൽ എക്സ്സ്ട്രീം ബോക്സ് നൽകുന്നൊരു എയർടെൽ പ്ലാൻ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ പോസ്റ്റ്പെയ്ഡ്, ഡിടിഎച്ച്, ഫൈബർ, ലാൻഡ്‌ലൈൻ കണക്ഷനുകൾ എന്നിങ്ങനെ നാല് സേവനങ്ങൾ ഉൾപ്പെടുത്തി എയർടെൽ അതേ വൺ എയർടെൽ സർവ്വീസിനെ പുതുക്കിയിരിക്കുകയാണ്. പുതിയ വൺ എയർടെൽ പ്ലാൻ മാർച്ച് 25 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

വൺ എയർടെൽ; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

വൺ എയർടെൽ; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺ എയർടെൽ പ്ലാനിൽ എയർടെൽ ഡിജിറ്റൽ ടിവി, എയർടെൽ എക്‌സ്റ്റീം ഫൈബർ, മൊബൈൽ ഡാറ്റ പ്ലാനുകൾ എന്നിവ ഒരേ പ്ലാനിന് കീഴിൽ ഉൾപ്പെടുമെന്ന് പറയപ്പെടുന്നു. 91 മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച് പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി എയർടെൽ മൂന്ന് പ്ലാനുകൾ പുറത്തിറക്കും. ഈ പ്ലാനുകൾ തുടക്കത്തിൽ പ്രധാന വിപണികളിൽ മാത്രമായി പരിമിതപ്പെടുത്തും.

ആദ്യഘട്ടം

ആദ്യഘട്ടത്തിലെ ഉപയോക്താക്കളുടെ റിവ്യൂവിനെ ആശ്രയിച്ച് ഭാവിയിലെ റോൾ ഔട്ടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിർണ്ണയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വൺ എയർടെൽ പ്ലാനിന്റെ പോസ്റ്ററിൽ വൺ ബിൽ, വൺ കോൾ സെന്റർ, സീറോ സ്വിച്ചിംഗ് കോസ്റ്റ് എന്നിവയക്കമുള്ള സവിശേഷതകളോടെയായിരിക്കും എയർടെല്ലിന്റെ പുതിയ സംവിധാനം വരികയെന്ന് വ്യക്തമാകുന്നുണ്ട്.

കൂടുതൽ വായിക്കുക: 10 രൂപയിൽ ആരംഭിക്കുന്ന ജിയോയുടെ ഐയുസി ടോപ്പ് അപ്പുകളിൽ മികച്ച ആനുകൂല്യങ്ങൾകൂടുതൽ വായിക്കുക: 10 രൂപയിൽ ആരംഭിക്കുന്ന ജിയോയുടെ ഐയുസി ടോപ്പ് അപ്പുകളിൽ മികച്ച ആനുകൂല്യങ്ങൾ

വൺ എയർടെൽ

നിലവിൽ വൺ എയർടെൽ പ്ലാനുകളുടെ കൃത്യമായ വില വെളിപ്പെടിത്തിയിട്ടില്ല. എന്നാൽ ഇത് 1,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് സൂചനകൾ. പരമാവധി 2,000 രൂപയായിരിക്കും പ്ലാനുകളുടെ നിരക്ക് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എല്ലാ പ്ലാനുകളെയും പോലെ കൂടുതൽ ചെലവേറിയ പ്ലാനുകളും അതിലൂടെ കൂടുതൽ ആനൂകൂല്യങ്ങളും എയർടെൽ ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

റിപ്പോർട്ട്
 

അടിസ്ഥാന പ്ലാനിന് ഏകദേശം 1000 രൂപയോളം ചെലവഴിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1,000 രൂപയ്ക്ക് 75 ജിബി മൊബൈൽ ഡാറ്റ, ബ്രോഡ്‌ബാൻഡ് ആക്‌സസ് ഇല്ല, സൌജന്യ ഡി‌ടി‌എച്ച്, സ്‌ട്രീമിംഗ് ആക്‌സസ് എന്നിവ ഉൾപ്പെടും. അടുത്ത പ്ലാൻ‌ ഒരുപക്ഷേ 1,500 രൂപയുടേതായിരിക്കും. 125 ജിബി മൊബൈൽ ഡാറ്റയും 500 ജിബി ബ്രോഡ്‌ബാൻഡ് ഡാറ്റയും സൌജന്യ ഡിടിഎച്ച്, സ്ട്രീമിംഗ് ആക്സസ് എന്നിവ വാഗ്ദാനം ചെയ്യന്ന പ്ലാനായിരിക്കും ഇത്.

അവസാനത്തെ പ്ലാൻ

അവസാനത്തെ പ്ലാനായി കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 2000 രൂപയുടെ പ്ലാനാണ്. വോയ്‌സ് കോളിംഗ് പോലുള്ള അധിക ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനിനൊപ്പം കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്ന പ്ലാനുകളും കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഉപയോക്താക്കളുടെ ആദ്യ പ്രതികരണം കണക്കിലെടുത്തായിരിക്കും തുടർ നടപടികൾ.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

സേവനങ്ങൾ

പല തരം സേവനങ്ങൾ ഒന്നിച്ച് നൽകുന്ന ആദ്യത്തെ കമ്പനിയല്ല എയർടെൽ. മുമ്പ്, ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ, സെറ്റ്-ടോപ്പ് ബോക്സ് സേവനം എന്നിവ ഒരുമിച്ച് നൽകുന്ന സമാനമായ സേവനം ജിയോ ആരംഭിച്ചിരുന്നു. പ്രതിമാസം 699 രൂപയുള്ള ജിയോ ഫൈബർ പ്ലാനിൽ 100 എംബിപിഎസ് വേഗതയുള്ള 100 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. വൺ എയർടെൽ പദ്ധതി ജിയോയെ നേരിടാൻ വേണ്ടിയുള്ളത് തന്നെയായിരിക്കും എന്ന കാര്യം ഉറപ്പാണ്.

Most Read Articles
Best Mobiles in India

English summary
Airtel earlier launched One Airtel plan bundling the Airtel Xstream Box on a refundable security basis. Now, the telco has revamped the same One Airtel service by including four services, namely postpaid, DTH, fiber, and landline connections. The new One Airtel plan is expected to rollout on March 25, according to a few reports.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X